Widgets Magazine
23
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


മണ്ഡലപൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്കയങ്കി വഹിച്ചുള്ള ഘോഷയാത്ര ഇന്ന് രാവിലെ ഏഴ് മണിക്ക് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു....വെള്ളിയാഴ്ച സന്നിധാനത്ത്


സങ്കടക്കാഴ്ചയായി... പയ്യന്നൂർ രാമന്തളിയിൽ ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി... പോലീസ് അന്വേഷണം ആരംഭിച്ചു


ചരിത്രം കുറിച്ച് എറണാകുളം ജനറല്‍ ആശുപത്രി: ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തുന്ന രാജ്യത്തെ ആദ്യ ജില്ലാതല ആശുപത്രി: അനാഥയായ നേപ്പാള്‍ സ്വദേശിനിക്ക് കരുതലായി കേരളം; ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു...


തലസ്ഥാനത്ത് നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ കേസിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻ ദേവ് എംഎൽഎയെയും ഒഴിവാക്കി കുറ്റപത്രം: പൊലീസ് തുടക്കം മുതൽ മേയറെ രക്ഷിക്കാൻ ശ്രമിച്ചുവെന്ന് യദു: നോട്ടീസ് അയച്ച് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി...


ചേർത്ത് പിടിക്കേണ്ടവർ തന്നെ അവനെ തള്ളിക്കളഞ്ഞത് വലിയൊരു തെറ്റായിരുന്നുവെന്ന്, കാലം തെളിയിക്കുന്ന ഒരുദിവസം വരും: പിന്നിൽ നിന്ന് കുത്തിയവരോട് പോലും അവൻ ഒരു പരിഭവവും കാണിച്ചിട്ടില്ല; മുറിവേൽപ്പിച്ചവർക്ക് നേരെ പോലും മൗനം പാലിച്ചുകൊണ്ട് അവൻ കാണിക്കുന്ന ഈ കൂറ് കാലം അടയാളപ്പെടുത്തും: രാഹുൽ മാങ്കൂട്ടത്തെക്കുറിച്ച് രഞ്ജിത പുളിയ്ക്കൽ...

ഇനിയൊരു തിരിച്ചുവരവ്...മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്കിയ ടൂറിസം മേഖലക്ക് ഇപ്പോള്‍ സംഭവിക്കുന്നത്; 2017 യില്‍ ഓഖി മുതല്‍ ആരംഭിച്ച തിരിച്ചടികള്‍; കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ടൂറിസം മേഖലക്ക് സംഭവിച്ചത്

23 MAY 2021 03:52 PM IST
മലയാളി വാര്‍ത്ത

മൂന്നു ലക്ഷം കോടിയിലധികം രൂപ മുതല്‍മുടക്ക് നടത്തിയ ഒരു മേഖലയാണ് ടൂറിസം. 15 ലക്ഷം പേര്‍ക്കു നേരിട്ടും 20 ലക്ഷം പേര്‍ക്കു പരോക്ഷമായും തൊഴില്‍ നല്‍കുന്ന മേഖല. കൊവിഡ് വ്യാപനത്തിനെ തുടര്‍ന്ന് കേരളത്തില്‍ ഏറ്റവും അധികം ബാധിച്ച മേഖല ഏതെന്ന് ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ ആരും പറയും അത് ടൂറിസമാണെന്ന്. കൊവിഡിനു മുന്‍പ് പ്രതിവര്‍ഷം 45,000 കോടി രൂപയുടെ വരുമാനമുണ്ടാക്കിയിരുന്ന മേഖല ഇപ്പോള്‍ ദയനീയ സ്ഥിതിയിലാണ്.

2017ല്‍ ഓഖി വന്നപ്പോള്‍ മുതല്‍ ആരംഭിച്ചതാണ് ടൂറിസം മേഖലയുടെ കഷ്ടകാലം. ഓഖിയുടെ ക്ഷീണം ഏതാനും മാസങ്ങള്‍കൊണ്ടു മറികടന്ന് വീണ്ടും മേഖല സജീവമായി. 2018ല്‍ നിപ വന്നപ്പോള്‍ മലബാര്‍ മേഖലയിലെ വിനോദസഞ്ചാരം കടുത്ത പ്രതിസന്ധിയിലായി. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലേക്കുള്ള വിദേശ സഞ്ചാരികള്‍ വന്നിറങ്ങിയത് കരിപ്പൂര്‍ വിമാനത്താവളത്തിലായിരുന്നു. ദീര്‍ഘദൂര ട്രെയിനുകള്‍ നിര്‍ത്തിയിരുന്നത് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലും. മലബാറിലേക്കുള്ള സഞ്ചാരികളില്‍ ഭൂരിഭാഗവും കോഴിക്കോട് വഴിയാണു കടന്നുപോയിരുന്നത്. നിപ വ്യാപിച്ചതോടെ കോഴിക്കോട് നഗരം വിജനമായ അവസ്ഥയുണ്ടായി.

ആ സ്ഥിതിയില്‍നിന്നു കരകയറുന്നതിനു മുന്‍പേ ഇരുട്ടടിയായി പ്രളയം വന്നു. സഞ്ചാരികളുടെ വരവു നിലച്ചു. ഹോട്ടലുകള്‍, ഹോംസ്റ്റേകള്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രളയ ജലത്തില്‍ തകര്‍ന്നു. പല സ്ഥലത്തേക്കുമുള്ള റോഡുകളും ഒലിച്ചുപോയി. വിനോദസഞ്ചാര മേഖലയ്ക്കു കനത്ത നഷ്ടം ഏല്‍പ്പിച്ചുകൊണ്ട് 2018 കടന്നുപോയി.

2019ലും കാര്യമായ നേട്ടമുണ്ടാക്കാനായില്ലെങ്കിലും പല കുടുംബങ്ങള്‍ക്കും ദാരിദ്ര്യം കൂടാതെ കടന്നുപോകാനായി. 2020ലെ സീസണായിരുന്നു അടുത്ത പ്രതീക്ഷ. എന്നാല്‍ തൊഴിലാളികളെ പട്ടിണിയിലേക്കു തള്ളിവിട്ടുകൊണ്ട് വിനോദസഞ്ചാര മേഖല പൂട്ടിക്കെട്ടി. ഒന്നര വര്‍ഷത്തിനുശേഷവും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെ വിനോദസഞ്ചാര മേഖലയില്‍ 15 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടാകുകയും വിനോദസഞ്ചാര സംഘടിത, അസംഘടിത മേഖലയിലാകെ 4 കോടി ആളുകള്‍ തൊഴില്‍രഹിതരാവുകയും ചെയ്തു.

അടച്ചുപൂട്ടിയതു നൂറുകണക്കിന് ഹോട്ടലുകള്‍. ഇനിയെന്നു തിരിച്ചുവരുമെന്ന് യാതൊരു ധാരണയുമില്ലാത്ത വിധം വിനോദസഞ്ചാര മേഖല തകര്‍ന്നടിഞ്ഞു. കേരളത്തിന്റെ ആകെ ജിഡിപിയുടെ 11 ശതമാനം വിനോദസഞ്ചാരത്തില്‍നിന്നുള്ള വരുമാനമായിരുന്നു. 10,000 കോടി രൂപയായിരുന്നു വിദേശനാണ്യത്തില്‍നിന്നുള്ള വരുമാനം. മേഖല തകര്‍ന്നതോടെ ടാക്സി ഡ്രൈവര്‍മാരും വെയ്റ്റര്‍മാരും ഇളനീര്‍ വില്‍പനക്കാരും ഹോംസ്റ്റേ നടത്തുന്ന ചെറുകിട സംരംഭകരും ടൂറിസ്റ്റ് ഗൈഡുകളുമെല്ലാം പട്ടിണിയിലായി.

സഞ്ചാരികളില്ലെങ്കിലും വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും മറ്റും പരിപാലിച്ചുകൊണ്ടുപോകുന്നതു വലിയ ബാധ്യതയാണ്. ഹോട്ടലുകളില്‍ ആളില്ലെങ്കിലും ശുചീകരണവും മറ്റു പുനരുദ്ധാരണ പ്രവൃത്തികളും കൃത്യമായി നടത്തണം. പല ഹോട്ടലുകളും ഇതിനായി വന്‍ തുക ചെലവഴിക്കുന്നു. ജോലിക്കാരില്‍ പലരെയും പിരിച്ചുവിട്ടെങ്കിലും കുറച്ചുപേരെ നിലനിര്‍ത്തേണ്ടി വന്നു. ഇവര്‍ക്കു ശമ്പളം കൊടുക്കാനും തുക കണ്ടെത്തേണ്ടതുണ്ട്.

നിര്‍ത്തിയിട്ടിരുന്ന ടാക്സി വാഹനങ്ങള്‍ കൃത്യസമയത്തു സര്‍വീസ് ചെയ്യണം. ഇതിനു പുറമെ വാഹന വായ്പയുടെ തിരിച്ചടവും മുടങ്ങിക്കിടക്കുകയാണ്. വഞ്ചിവീടുകളുടേതും സമാന അവസ്ഥയാണ്. ഇടയ്ക്കിടെ പ്രവര്‍ത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും വന്‍ ചെലവ്. യാതൊരു വരുമാനവുമില്ലാതെ എത്രകാലം ഇങ്ങനെ മുന്നോട്ടുപോകാന്‍ സാധിക്കുമെന്നറിയാതെ കുഴങ്ങുകയാണ് പല ഉടമകളും.

കൊവിഡ് കഴിഞ്ഞ ഉടന്‍ ടൂറിസം മേഖലയില്‍ പുതിയ പദ്ധതികള്‍ നടപ്പിലാക്കുമെന്നാണ് പുതിയമന്ത്രി അവകാശപ്പെടുന്നത്. എന്നാല്‍ ഇപ്പോഴത്തെ നിലനില്‍പ്പിനായി എന്തെങ്കിലും ഈ മേഖലക്ക് വേണ്ടി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭക്തർക്ക് നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ദേവസ്വംബോർഡ്  (6 minutes ago)

വൻ കുതിപ്പ്... സാധാരണക്കാർ നെട്ടോട്ടത്തിൽ....  (19 minutes ago)

പാറ്റൂർ രാധാകൃഷ്‌ണൻ മേയർ..?! തലസ്ഥാനത്ത് വമ്പൻ ട്വിസ്റ്റ്..! ശ്രീലേഖയെ വെട്ടി നീക്കം പാറ്റൂർ ഗെയിം ചേഞ്ചർ  (24 minutes ago)

മാരത്തോൺ ഓട്ടത്തിനിടയിൽ ബാങ്ക് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു  (33 minutes ago)

41ദിവസം നീണ്ടുനിന്ന മണ്ഡലകാല പൂജകൾക്ക് പര്യവസാനമാകും....  (1 hour ago)

മുല്ലപ്പെരിയാന്റെ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ ഉടൻ പുറത്ത്..! ഡാം പൊളിക്കും..?  (1 hour ago)

രാഹുൽ ഈശ്വറും രാഹുൽ മാങ്കൂട്ടവും നേരിൽ കാണും..? കൂടിക്കാഴ്ച്ച ഉടൻ..! രാഹുൽ ഈശ്വർ ‘വീണ്ടും ജയിലിൽ’  (1 hour ago)

ക്രിസ്മസ് വിരുന്നൊരുക്കി ഗവർണർ...  (1 hour ago)

വെള്ളത്തിനടിയിൽ റിമോട്ട്‍ലി ഓപ്പറേറ്റഡ് വെഹിക്കിൾ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും...  (2 hours ago)

വീട്ടില്‍ ഉറങ്ങിക്കിടന്ന രണ്ടു വയസ്സുകാരിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ ബാലരാമപുരം കൊലക്കേസ് വിചാരണയിലേക്ക്.  (2 hours ago)

മണ്ഡലകാലം അവസാനിക്കാനായി ഇനി ദിവസങ്ങൾ മാത്രം ...  (2 hours ago)

ജസ്റ്റിസ് കാത്തിരുന്ന ഗോവർദ്ധനൻ ഇന്ന് ഹൈക്കോടതിയിൽ ലവനെ തൂക്കിയെടുത്ത് തറയിലടിക്കും..!അയ്യപ്പൻ നേരിട്ട്  (2 hours ago)

പ്രതിക്ക് ഏഴ് വർഷം കഠിന തടവ്  (2 hours ago)

തീവ്ര പുനഃപരിശോധനയുടെ കരട് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.  (2 hours ago)

മേയർ ആര്യാ രാജേന്ദ്രനെയും സച്ചിൻദേവിനെയും ഒഴിവാക്കി കുറ്റപത്രം... ആര്യാ രാജേന്ദ്രനടക്കം 6 പേർക്ക് കോടതി നോട്ടീസ്  (3 hours ago)

Malayali Vartha Recommends