പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് എം എം ഹസന്‍

ചര്‍ച്ചകള്‍ ഇല്ലാത്തത് പാര്‍ട്ടിയുടെ ദൗര്‍ബല്യമാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫ് ഗവണ്‍മെന്റും തമ്മില്‍ ഏകോപനമുണ്ടാകണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി പ്രസിഡന്റുമായ എം.എം.ഹസന്‍. പാര്‍ട്ടിക്കകത്ത് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായ രൂപീകരണവും പരസ്പരമുള്ള കൂടിയാലോചനയും അത്യാവശ്യമാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
പാര്‍ട്ടിക്കകത്ത് ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുത്താല്‍ ഒരു ഘട്ടം കഴിയുമ്പോള്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പണ്ട് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തീരുമാനങ്ങളില്‍ പങ്കാളിത്തവും കൂടിയാലോചനയും കുറഞ്ഞപ്പോള്‍ പാര്‍ട്ടിയിലുണ്ടായ പ്രതിസന്ധികളെ കുറിച്ചും ഹസന്‍ ഓര്‍മ്മിപ്പിച്ചു. സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് ഒരു സെന്‍സ് ഓഫ് ഇന്‍വോള്‍വ്‌മെന്റ് ഉണ്ടാകണമെങ്കില്‍ കൃത്യമായ ആശയവിനിമയം ആവശ്യമാണെന്നും ഹസന്‍ ചൂണ്ടിക്കാട്ടി. പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കാന്‍ ഒരു പാര്‍ട്ടി സര്‍ക്കാര്‍ ഏകോപന സമിതി ' അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
വഴി തടഞ്ഞുള്ള സമര രീതി വേണ്ടെന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ അഭിപ്രായത്തോട് താന്‍ പൂര്‍ണമായും യോജിക്കുന്നുവെന്നും ഹസന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ ഇതിനായി നിയമം കൊണ്ടു വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെക്രട്ടേറിയറ്റിനു മുന്നിലെ സമര രീതിയും ഉപേക്ഷിക്കണമെന്ന് ഹസ്സന്‍ പറഞ്ഞു. ഇതിനായി ഉപവാസ സമരം നടത്തിയിരുന്നു.ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരങ്ങളുടെ കാലം കഴിഞ്ഞു. പുത്തരിക്കണ്ടം സമര വേദിയാക്കാന്‍. വി.ഡി.സതീശന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.വ ഴി തടഞ്ഞുള്ള സമരം അപരിഷ്‌കൃതമായി മാറിയെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha

























