Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ബിസിനസ് യാത്രകള്‍ അവിസ്മരണീയമാക്കാം

02 AUGUST 2017 04:27 PM IST
മലയാളി വാര്‍ത്ത

ബിസിനസ് യാത്രകള്‍ മോഹിപ്പിക്കുമ്പോഴും പലപ്പോഴും സമ്മര്‍ദം ഒരു വില്ലനാകാറുണ്ട്. നിലവിലുള്ള പല സാങ്കേതികവിദ്യകളും ഇത്തരം യാത്രകളില്‍ പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും

ടിക്കറ്റുകള്‍ ബുക്ക് ചെയ്യുക, യാത്രാ സമയങ്ങള്‍ ഏകോപിപ്പിക്കുക, പോകുന്ന ഇടങ്ങളില്‍ യാത്രകള്‍ക്കുള്ള സൗകര്യം ക്രമപ്പെടുത്തുക, തുടങ്ങി എണ്ണിത്തിട്ടപ്പെടുത്താന്‍ സാധിക്കാത്ത കാര്യങ്ങളാണ് ഒരു യാത്രയ്ക്ക് ഒരുങ്ങുന്നതിന് മുമ്പ് നാം ശ്രദ്ധിക്കേണ്ടത്.ബിസിനസ് യാത്രകള്‍ പലപ്പോഴും മോഹിപ്പിക്കുന്നവ തന്നെയാണ്.എന്നാല്‍ പലപ്പോഴും സമ്മര്‍ദം ഇത്തരം യാത്രകളെ .കലുഷിതമാക്കാറുണ്ട്. ബിസിനസ് സംബന്ധമായ യാത്രകള്‍ നടത്തുന്ന പത്തില്‍ ഒമ്പത് ആളുകളും ഇത്തരം സമ്മര്‍ദങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് ബുക്കിംഗ് ഡോട്‌കോമിന്റെ ഗവേഷണത്തില്‍ വ്യക്തമാകുന്നത്.

എന്നാല്‍ സാങ്കേതികവിദ്യയുപയോഗിച്ച് ബിസിനസ് യാത്രകള്‍ തടസങ്ങള്‍ ഇല്ലാതെയാക്കാനുള്ള വമ്പന്‍ സാധ്യതകള്‍ ഇന്നുണ്ട്. ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സാധ്യമാക്കുന്ന ഹോട്ടലുകള്‍ മുതല്‍ ലഗേജുകള്‍ക്ക് വയര്‍ലസ് ബ്ലൂടൂത്ത് ലോക്കുകള്‍ വരെ ഉറപ്പുവരുത്താന്‍ സാധിക്കുന്ന സാങ്കേതിക വിദ്യകള്‍ നിലവില്‍ വന്നു കഴിഞ്ഞു. യാത്രകള്‍ക്കായി നടത്തുന്ന ബുക്കിംഗുകള്‍ എളുപ്പമാണെങ്കിലും യാത്ര പിരിമുറുക്കങ്ങള്‍ നിറഞ്ഞതാവാം. ഇത്തരം സാഹചര്യങ്ങളില്‍ ഡോപ്പല്‍ പോലുള്ള സംവിധാനങ്ങളുടെ സഹായം തേടാം.

 

നിങ്ങളുടെ മാനസികാവസ്ഥ എളുപ്പം മാറ്റാന്‍ ഇതില്‍ ഉപയോഗിച്ചിട്ടുള്ള സാങ്കേതികവിദ്യവഴി സാധിക്കും. ലോകത്തിലെ തന്നെ ആദ്യത്തെ ' മൂഡ് ചേഞ്ചിംഗ് ' ബാന്‍ഡാണ് ഇത്. നിങ്ങളുടെ ഹൃദയമിടിപ്പ് പോലെ മൃദുലമായ ഒരു താളം ഇത് കൈത്തണ്ടയില്‍ സൃഷ്ടിക്കും. ഇത് നമ്മെ ശാന്തരാക്കുകയും അതുവഴി സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ തങ്ങളുടെ ഉല്‍പ്പന്നത്തിന് വലിയ രീതിയില്‍ സാധിക്കുമെന്ന് ഡോപെലിന്റെ സഹസ്ഥാപകന്‍ ജാക് ഹൂപ്പര്‍ പറയുന്നു. ഏറെ നേരം നീണ്ടു നില്‍ക്കുന്ന മീറ്റിംഗുകളില്‍ പ്രശാന്തത ലഭിക്കാന്‍ ഡോപ്പല്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

ബിസിനസ് യാത്രകള്‍ എന്നത് മീറ്റിംഗുകള്‍ക്കും ഫ്‌ളൈറ്റുകള്‍ക്കുമിടയിലുള്ള ഓട്ടമാവാറുണ്ട് പലപ്പോഴും. ഒരാള്‍ക്ക് ഒരു തീന്‍മേശയെന്ന ആവശ്യം എല്ലായ്‌പ്പോഴും മുന്നോട്ട് വയ്ക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇതിനും പ്രൊഫഷണലുകളെ സഹായിക്കാന്‍ ഒരു ആപ്ലിക്കേഷന്‍ വിപണിയിലുണ്ട്. ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഡൈന്‍ ഹീറോ എന്ന ആപ്ലിക്കേഷന്‍ ഒറ്റയ്ക്കിരുന്നു ഭക്ഷണം കഴിക്കുന്നതിലെ നിങ്ങളുടെ വിരസത ഇല്ലാതാക്കും. ഇത്തരം യാത്രകളില്‍ എല്ലാ ദിവസവും തനിച്ചിരുന്നു ഭക്ഷണം കഴിക്കുന്നത് ആരെയും മുഷിപ്പിക്കും.

പുതിയ ആളുകളെ പരിചയപ്പെടാനും അവരോടൊന്നിച്ച് ഒരു ഭക്ഷണമേശ പങ്കിടാനുമുള്ള അവസരമാണ് ഡൈന്‍ ഹീറോ ഉറപ്പു വരുത്തുന്നത്. 2016 ഒക്‌റ്റോബറിലാണ് ഈ ആപ്ലിക്കേഷന്‍ ലോഞ്ച് ചെയ്തത്. നാല് പങ്കാളികളെ വരെ കൂട്ടി ഭക്ഷണം കഴിക്കാനുള്ള അവസരം ആപ്ലിക്കേഷന്‍ വാഗ്ദാനം ചെയ്യുന്നു. തൊഴിലിന്റെയും വിദ്യാഭ്യാസത്തിന്റെയുമൊക്കെ അടിസ്ഥാനത്തില്‍ ആളുകളെ ആപ്ലിക്കേഷന്‍ വഴി നമുക്ക് തീന്‍ മേശ പങ്കിടാന്‍ ക്ഷണിക്കാം.

യാത്രകഴിഞ്ഞു വരുന്നതോടെ ഈ പിരിമുറുക്കങ്ങള്‍ അവസാനിച്ചുവെന്ന് കരുതരുത്. യാത്രാച്ചെലവുകളുടെ കണക്കെടുപ്പുകള്‍ ഇത്തരക്കാരെ വീണ്ടും സമ്മര്‍ദ്ദത്തിലാക്കും. ഇതില്‍ നിന്നുള്ള മോചനത്തിന് ട്രാവല്‍ ബാങ്കെന്ന മറ്റൊരു ആപ്ലിക്കേഷന്‍ കൂടി പ്രയോജനപ്പെടുത്താം. ചെലവുകള്‍ നിയന്ത്രിച്ച് യാത്രകള്‍ കൂടുതല്‍ സുവ്യക്തമാക്കാന്‍ ഈ ആപ്ലിക്കേഷന്‍ ബിസിനസുകാരെ സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐസിയു പീഡനക്കേസില്‍ സസ്‌പെന്‍ഷനിലായ ജീവനക്കാര്‍ക്ക് തിരികെ നിയമനം  (14 minutes ago)

സ്ത്രീയെയും പുരുഷനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (34 minutes ago)

ആഗോള അയ്യപ്പ സംഗമത്തില്‍ പന്തളം കൊട്ടാരം പങ്കെടുക്കില്ല  (44 minutes ago)

അമീബിക് മസ്തിഷ്‌ക ജ്വരം, ആദ്യം ചികിത്സാമാര്‍ഗരേഖ പുറത്തിറക്കിയത് കേരളമെന്ന് ആരോഗ്യമന്ത്രി  (50 minutes ago)

ആഗോള അയ്യപ്പ സംഗമം തടയണമെന്ന ആവശ്‌യം തള്ളി സുപ്രീംകോടതി  (57 minutes ago)

ഗാസ ചാരക്കൂമ്പാരം  (1 hour ago)

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...  (1 hour ago)

പ്രധാനമന്ത്രിയുടെ എസ്പിജി അംഗമായ മലയാളി മരിച്ചു  (1 hour ago)

വയോധികയുടെ ചോദ്യത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും വിവാദത്തില്‍  (1 hour ago)

രണ്ട് ഇടത്തായി നാലുപേർ; കുട്ടികളെ കാണാനില്ല  (1 hour ago)

സ്‌കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിനികളെ കാണാനില്ലെന്ന് പരാതി  (1 hour ago)

തിരുവോണം ബമ്പർ; വില്പന 56 ലക്ഷം കടന്നു  (2 hours ago)

മുൻ എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ്; അജിത് കുമാറിൻ്റെ ഹർജി തള്ളണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കൗണ്ടർ പത്രിക  (2 hours ago)

പോയി പിണറായിയോട് പറ.. വീണ്ടും പരാതിക്കാരെ പരിഹസിച്ച് സുരേഷ് ​ഗോപി എംപി  (2 hours ago)

GAZA IDF ഉറ്റവരെ തിരഞ്ഞ് കുടുംബം  (2 hours ago)

Malayali Vartha Recommends