ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം...വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവ്

ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം. ഡല്‍ഹിയും ദേശീയ തലസ്ഥാന മേഖലയായ എന്‍സിആറും. വായുഗുണനിലവാരം അപകടകരമായ നിലയിലേക്ക് താഴ്ന്നതോടെ ജനങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്ക പങ്കുവച്ച് എയിംസ് മുന്‍ ഡയറക്ടറും പ്രമുഖ ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. രണ്‍ദീപ് ഗുലേറിയ രംഗത്തെത്തിയിരിക്കുകയാണ്. ഡല്‍ഹിയിലെ നിലവിലെ വായുമലിനീകരണത്തെ 'നിശ്ശബ്ദ പകര്‍ച്ചവ്യാധി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
വായുമലിനീകരണത്തെ തുടര്‍ന്ന് ആശുപത്രികളിലെ ഒപി വിഭാഗങ്ങളിലും അത്യാഹിത വിഭാഗങ്ങളിലും ശ്വാസതടസ്സവുമായി എത്തുന്ന രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായതായി ഡോ. ഗുലേറിയ പറഞ്ഞു.
ആസ്ത്മ, ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ, ഹൃദ്രോഗം തുടങ്ങിയവയുള്ളവരില്‍ ശ്വാസതടസ്സവും നെഞ്ചിലെ അസ്വസ്ഥതയും കൂടുകയാണ്. എന്നാല്‍ നേരത്തെ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തവരിലും തൊണ്ടയിലെ അസ്വസ്ഥത, ചുമ, ശ്വാസംമുട്ടല്‍, ശ്വാസം പുറത്തുവിടുമ്പോഴുള്ള വിസില്‍ ശബ്ദം തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. വായുമലിനീകരണം ശ്വാസനാളങ്ങളെ ബാധിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു.
ഡല്‍ഹിയില്‍ ഗ്രാപ് 3 നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിരിക്കുകയാണ്
വായുമലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷന്‍ പ്ലാനിന്റെ (GRAP) മൂന്നാം ഘട്ട നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സാധാരണയായി വായു ഗുണനിലവാര സൂചിക 400 കടന്ന് ഗുരുതര വിഭാഗത്തിലെത്തുമ്പോഴാണ് ഗ്രാപ് 3 നടപ്പാക്കാറുള്ളത്. എന്നാല്‍ നവംബര്‍ ആറിന് എക്യുഐ 382 ആയിരിക്കെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്ന് മുന്‍കരുതലായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു.
"
https://www.facebook.com/Malayalivartha

























