Widgets Magazine
11
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ


വ്ളാഡിമിർ പുടിൻ ഡൽഹിയിൽ, പാലം വിമാനത്താവളത്തിൽ ഔദ്യോഗിക സ്വീകരണം.. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി റഷ്യൻ പ്രസിഡന്റ് സുപ്രധാനമായ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കും


  പവർകട്ട് മുൻകൂട്ടി അറിയിക്കാൻ സംവിധാനമൊരുക്കി കെ.എസ്ഇ.ബി...വൈദ്യുതിനിയന്ത്രണത്തെക്കുറിച്ചുള്ള അറിയിപ്പ് മൊബൈലിൽ എസ്.എം.എസായി എത്തും


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... കടയ്ക്കലിൽ പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി


  സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... വടക്കൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്ന ബംഗ്ലാദേശ് തീരപ്രദേശത്തിനും മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു... നാല് ജില്ലകളിൽ യെല്ലോ അലർട്ട്

10 ദിവസമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് നടി ഗ്രേസ് ആന്റണി രംഗത്ത്

12 MARCH 2023 04:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലും നടന്നുകയറി രണ്ടര വയസ്സുകാരി ലക്ഷ്മി കൃഷ്ണ യഷ്വാൻ

മധ്യപ്രദേശിലെ അജ്നാർ നദി ഒറ്റയ്ക്ക് ശുചീകരിച്ച് ബിഎസ്സി വിദ്യാർത്ഥി; കെവിൻ പീറ്റേഴ്സന്റെയും ബോയൻ സ്ലാട്ടിന്റെയും ആഗോള പ്രശംസ നേടി സുരേന്ദ്ര സിങ്...

യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ കുടുംബത്തിന് കൈത്താങ്ങായി മലബാർ ഗോൾഡ്; വീട് നിർമ്മാണം ഗ്രൂപ്പ് പൂർത്തിയാക്കും...

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...

കഴിഞ്ഞ 10 ദിവസമായി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞ് നടി ഗ്രേസ് ആന്റണി രംഗത്ത്. ആദ്യ ദിവസം മുതല്‍ തനിക്കു വീട്ടുലുള്ളവര്‍ക്കും ചുമ തുടങ്ങി എന്നാണ് ഗ്രേസ് പറയുന്നത്. അത് ശ്വാസംമുട്ടലായെന്നും കണ്ണു നീറി വെള്ളം വന്നു തുടങ്ങിയെന്നുമാണ് താരം കുറിക്കുന്നത്. ഇപ്പോള്‍ തലപൊളിയുന്ന വേദനയാണെന്നും ഗ്രേസ് പറയുന്നത്. ബ്രഹ്മപുരം തീപിടുത്തത്തെ തുടർന്നുള്ള രോഗാവസ്ഥയാണ് താരം ചൂണ്ടി കാണിക്കുന്നത്.

ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തില്‍ നിന്നുയര്‍ന്ന പുക ഇപ്പോൾ കേരളത്തിലെ വലിയ ചര്‍ച്ച വിഷയമാണ്. പലര്‍ക്കും ദേഹാസ്വാസ്ഥ്യമുണ്ടായി. ഒട്ടേറെ പേര്‍ ചികില്‍സ തേടി. തീയണയ്ക്കാനുള്ള ശ്രമം ഒരുഭാഗത്ത് നടക്കുന്നുണ്ടെങ്കിലും പൂര്‍ണമായി ഫലം കണ്ടിട്ടില്ല. വലിയ പ്രതിഷേധമാണ് കഴിഞ്ഞ പത്ത് ദിവസമായി നിലനില്‍ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു.

അമേരിക്കയില്‍ നിന്നുള്ള ഉപദേശം സ്വീകരിച്ച് തീയണയ്ക്കാനുള്ള നീക്കം നടക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ജനങ്ങള്‍ പ്രയാസത്തിലാണ്. ഈ ഘട്ടത്തിലാണ് തനിക്കുണ്ടായ വിഷമങ്ങള്‍ എടുത്ത് പറഞ്ഞ് ഗ്രേസ് ആന്റണി പ്രതികരിച്ചത്. 95 ശതമാനം തീയണച്ചു എന്നാണ് എറണാകുളം ജില്ലാ കളക്ടര്‍ എന്‍എസ്‌കെ ഉമേഷ് അവകാശപ്പെടുന്നത്. ന്യൂയോര്‍ക്ക് അഗ്നിശമന സേനയുടെ സഹായം തേടിയെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും തീ പിടിക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ പരിഹാര നടപടി തുടങ്ങി. യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയെന്നും കളക്ടര്‍ പറയുന്നു.

തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു എന്നാണ് മന്ത്രി പി രാജീവ് പ്രതികരിച്ചത്. ഇതുവരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കില്ലെന്നും ആശങ്ക വേണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

 

അതേ സമയം, ബ്രഹ്മപുരത്ത് തീയിട്ടത് വലിയ ക്രിമിനല്‍ കുറ്റമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. മാലിന്യ സംസ്‌കരണത്തില്‍ പരാജയപ്പെട്ട കൊച്ചി കോര്‍പറേഷന്‍ പിരിച്ചുവിടണം എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ ആവശ്യപ്പെട്ടു. നഗരത്തിന്റെ നടുക്ക് ആറ്റംബോംബ് സ്ഥാപിച്ച പോലെയുണ്ടെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സംവിധായകന്‍ രജ്ഞിപണിക്കര്‍ അഭിപ്രായപ്പെട്ടു. ബ്രഹ്മപുരത്ത് നടന്നത് കൊലപാതക ശ്രമമാണെന്നും 307ാം വകുപ്പ് പ്രകാരം കേസെടുക്കണമെന്നും ജസ്റ്റിസ് കെമാല്‍ പാഷ പറഞ്ഞു.

എല്ലാവരും മാസ്‌ക് ധരിക്കണമെന്നും ബ്രഹ്മപുരത്തിന് സമീപ പ്രദേശങ്ങളില്‍ ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. എല്ലാത്തിനും കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണെന്ന് നടന്‍ ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. മാലിന്യം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മേയര്‍ക്കോ മന്ത്രിമാര്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അറിയില്ലെന്ന് നടി രഞ്ജിനി പറഞ്ഞു.

നടി ഗ്രേസ് ആന്റണി പറയുന്നത് ഇങ്ങനെ- പത്ത് ദിവസമായി അനുഭവിക്കുകയാണ് ജനങ്ങള്‍. ശ്വാസം വിടാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ എത്തിച്ചത് നമ്മളൊക്കെ തന്നെയല്ലേ. എന്റെ കാര്യം തന്നെ പറയാം. പുക ആരംഭിച്ച മുതല്‍ എനിക്കും വീട്ടിലുള്ളവര്‍ക്കും ചുമ തുടങ്ങി. പിന്നെ ശ്വാസം മുട്ടലായി. കണ്ണ് നീറി വെള്ളം വന്നു തുടങ്ങി. തല പൊളിയുന്ന വേദന. 10 ദിവസമായി അനുഭവിക്കുകയാണ്...

അപ്പോള്‍ തീയണയ്ക്കാന്‍ പാടുപെടുന്ന അഗ്നിശമന സേനയുടെയും ബ്രഹ്മപുരത്തെ ജനങ്ങളുടെയും അവസ്ഥ കാണാതെ പോകരുത്. ദുരവസ്ഥ പരിഹരിക്കുന്നതിലും നല്ലത് അത് വരാതെ നോക്കുന്നതല്ലേ. എന്തു പ്രശ്‌നമുണ്ടായാലും പൊളിറ്റിക്കല്‍ കറക്ടറ്റ്‌നെസ് നോകുന്ന നമുക്ക് ഒന്നും പറയാനില്ലേ. അതോ 'പുകയടിച്ച് ബോധം കെട്ടോ'. ഒന്നും കിട്ടിയില്ലെങ്കിലും മനുഷ്യന് വേണ്ടത് ശ്വാസം മുട്ടിച്ചു കൊല്ലില്ലെന്ന ഉറപ്പാണ്. അതും പോയിക്കിട്ടി- ഗ്രേസ് ആന്റണി പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ കുറഞ്ഞു... മഴ മുന്നറിയിപ്പ് പിൻവലിച്ചു... കടുത്ത ചൂട് , ‌സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് മുന്നറിയിപ്പ്  (33 minutes ago)

എല്ലാർക്കും ഇപ്പോൾ കുഞ്ഞിനെ മാത്രം മതി!! എന്നെ വേണ്ട ഒരു വയസ്സുകാരിയുടെ കഴുത്തറക്കാൻ ആ അമ്മ കണ്ടെത്തിയ കാരണം  (35 minutes ago)

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (1 hour ago)

പാലക്കാട് യുവാവിനെ റോഡരികിൽ മരിച്ചനിലയിൽ കണ്ടെത്തി....  (1 hour ago)

സങ്കടക്കാഴ്ചയായി... പെരിയാറിൽ സിഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുങ്ങിമരിച്ചു  (2 hours ago)

ഹാമര്‍ ത്രോ താരം താന്യ ചൗദരിക്ക്‌ ദേശീയ റെക്കോര്‍ഡ്‌...  (2 hours ago)

ഒറ്റപ്പാലത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 700 പോയിന്റ് താഴ്ന്നു,നിഫ്റ്റി 23,300ൽ താഴെ  (2 hours ago)

റോഡരികിൽ നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേയ്ക്ക് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾ ഉൾപ്പടെ നാലുപേർക്ക് ​പരിക്ക്  (3 hours ago)

പൂട്ടാനുറച്ച് സതീശൻ... പിണറായിക്കെതിരായ ഇഡി ശുപാർശയിൽ കേസെടുക്കേണ്ട സാഹചര്യമെന്ന് മുഖ്യമന്ത്രി, തിടുക്കപ്പെട്ട് നടപടി വേണ്ടെന്ന് കെപിസിസിയിൽ പൊതുധാരണ  (3 hours ago)

ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെത്തുന്ന സന്ദർശകരുടെ എണ്ണം നിയന്ത്രിക്കേണ്ട സാഹചര്യമുണ്ടോയെന്ന്‌ പരിശോധിക്കാൻ സന്ദര്‍ശകശേഷി പഠനവുമായി വനംവകുപ്പ്  (3 hours ago)

തമിഴ്‌നാട്ടിലെ ഓവേലിയില്‍ കടുവയെ പിടിക്കാന്‍ സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയത് പുലി....  (3 hours ago)

കണ്ണീർക്കാഴ്ചയായി... ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂൾ വിദ്യാർഥിക്ക് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 1,920 രൂപയുടെ കുറവ്  (4 hours ago)

നെ​ഹ്റു​ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ പ​ങ്കെ​ടു​ത്ത വ​ള്ള​ങ്ങ​ൾ​ക്കു​ള്ള ബോ​ണ​സ് വി​ത​ര​ണം വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും  (4 hours ago)

Malayali Vartha Recommends