സെക്രട്ടേറിയറ്റിൽ വച്ച് പരിചയപ്പെട്ട ശേഷം പരാതിക്കാരിയുമായി ഗണേഷ് കുമാർ പ്രണയത്തിലായി:- ടാഗോർ ലെയ്നിലെ വീട്ടിൽ സ്ഥിരമായി കൂടിക്കാഴ്ച:- അമ്മയിൽ നിന്ന് ഉറപ്പ് കിട്ടിയതോടെ ഗർഭം അലസിപ്പിച്ചില്ല:- കേരളക്കര ഞെട്ടിയ അറിയാക്കഥ....

സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരേ നേരിട്ടുള്ള തെളിവോ, സാഹചര്യത്തെളിവോ അന്വേഷണത്തിൽ കണ്ടെത്താനായിട്ടില്ല. സാമ്പത്തിക ഇടപാടുകൾക്കും തട്ടിപ്പിനും തെളിവില്ല. അതിനാൽ കേസ് അവസാനിപ്പിക്കണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരായ ഡിവൈ.എസ്.പി ആർ.എസ്.ഷെഖാവത്ത്, ഇൻസ്പെക്ടർ നിപുൺ ശങ്കർ എന്നിവർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ പറയുന്നത്.
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐ. റിപ്പോര്‍ട്ടിലെ പരാമർശങ്ങളെ പിന്‍പറ്റി ഇപ്പോള്‍ ഉയരുന്ന വിവാദങ്ങളില്‍ പ്രതിരോധത്തിലായിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍. സര്‍ക്കാരിനെ വിമര്‍ശനമുനയില്‍ നിര്‍ത്തി വിമത വേഷത്തില്‍ നില്‍ക്കുകയും, യു.ഡി.എഫിലേക്ക് കണ്ണുപായിച്ച് അവസരം കാത്തിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
അതിനാല്‍, ഉമ്മന്‍ചാണ്ടിയെ ഒപ്പം നിന്ന് ചതിച്ച ഒറ്റുകാരനായി പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെ യുവനിര ഗണേഷിനെതിരേ തിരിഞ്ഞപ്പോള്‍ രാഷ്ട്രീയകവചം തീര്‍ക്കാന്‍ സ്വന്തം മുന്നണിയായ എല്‍.ഡി.എഫും രംഗത്തില്ലാത്ത സ്ഥിതിയാണ്. സോളാര്‍ പീഡനക്കേസില്‍ പരാതിക്കാരി എഴുതിയ കത്തുമായി ബന്ധപ്പെട്ട കേസില്‍ കെ.ബി. ഗണേഷ് കുമാറിനെതിരേ ഉമ്മന്‍ചാണ്ടിയും മൊഴിനല്‍കിയിരുന്നു. വ്യാജരേഖകള്‍ ഹാജരാക്കി സോളാര്‍ അന്വേഷണക്കമ്മിഷനെ തെറ്റിദ്ധരിപ്പിച്ചെന്ന കേസിലായിരുന്നു ഇത്.
2018-ല്‍ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയിലായിരുന്നു മൊഴി. തന്റെ മന്ത്രിസഭയില്‍നിന്ന് രാജിവെച്ച ഗണേഷ് കുമാറിന് സ്ഥാനം തിരികെക്കിട്ടാത്തതിനാല്‍ തന്നോടും യു.ഡി.എഫ്. നേതാക്കളാടും വിരോധമുണ്ടെന്നായിരുന്നു മൊഴിനല്‍കിയത്. ഉമ്മൻചാണ്ടിയോട് രാഷ്ട്രീയ വിരോധമാണ് ഉണ്ടായിരുന്നത് വ്യക്തി വിരോധമല്ലെന്നാണ് ഗണേഷ് കുമാർ പറഞ്ഞത്. നന്ദകുമാർ സി.ബി.ഐയ്ക്ക് മുന്നിൽ ഹാജരാക്കിയത് 19 പേജുള്ള കത്താണ്. 2016ൽ യു.ഡി.എഫ് സർക്കാർ മാറിയ ശേഷം നന്ദകുമാറിന്റെ ഉപദേശ പ്രകാരമാണ് പരാതിക്കാരി പൊലീസിലും സി.ബി.ഐയിലും പീഡന പരാതി നൽകിയത്.
നന്ദകുമാറുമായി പരാതിക്കാരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നതായി സി.ബി.ഐ അന്വേഷണത്തിൽ കണ്ടെത്തി. 2012 സെപ്തംബർ 19ന് വൈകിട്ട് നാലിന് ക്ലിഫ്ഹൗസിൽ വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.. പരാതിക്കാരി ഈ ദിവസം ക്ലിഫ്ഹൗസിൽ പോയിട്ടില്ലെന്ന് പരാതിക്കാരിയുടെ ഡ്രൈവർമാരായ ശ്രീജിത്ത്, സന്ദീപ് എന്നിവരുടെ മൊഴിയുണ്ട്. ക്ലിഫ്ഹൗസിലെ സുരക്ഷാ ജീവനക്കാരും പരാതിക്കാരി അവിടെയെത്തിയില്ലെന്നാണ് മൊഴി നൽകിയത്.
ക്ലിഫ്ഹൗസിലെ രംഗങ്ങൾ പി.സി. ജോർജ് കണ്ടതായി മൊഴിയുണ്ടായിരുന്നു. ഇത് കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരാതിക്കാരിയുടെയും പി.സി.ജോർജിന്റെയും മൊഴികൾ പരസ്പര വിരുദ്ധമാണ്. ജോർജ് ദൃക്സാക്ഷിയാണെന്ന പരാതിക്കാരിയുടെ മൊഴി ജോർജ് നിഷേധിച്ചു.
പരാതിക്കാരി ഹാജരാക്കിയ മജന്ത പൂക്കളുടെ ഡിസൈനും കറുത്ത വെൽവെറ്റ് ബോർഡറുമുള്ള കറുത്ത ഷിഫോൺ സാരിയിൽ ശരീരസ്രവങ്ങളില്ലെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. അതേ സമയം പരാതിക്കാരി ഗണേശ് കുമാറിനെ 2009ൽ സെക്രട്ടേറിയറ്റിൽ വച്ച് പരിചയപ്പെട്ട ശേഷം അവർ പ്രണയത്തിലായെന്നും, വഴുതക്കാട് ടാഗോർ ലെയ്നിലെ വീട്ടിൽ അവർ സ്ഥിരമായി കാണുമായിരുന്നുവെന്നും സി.ബി.ഐ റിപ്പോർട്ടിൽ പറയുന്നു.
2009 ആഗസ്റ്റിൽ പരാതിക്കാരി ഗർഭിണിയായി. ഗണേശ് കുമാറിന്റെ അമ്മയിൽ നിന്ന് ഉറപ്പു ലഭിച്ചതിനെത്തുടർന്ന് പരാതിക്കാരി ഗർഭം അലസിപ്പിച്ചില്ല. ഗണേശും പരാതിക്കാരിയുമായുള്ള ബന്ധം ബിജു രാധാകൃഷ്ണനും അറിയാമായിരുന്നു. ഗണേശുമായുള്ള ബന്ധം പരാതിക്കാരി തന്നോടും പറഞ്ഞിട്ടുണ്ടെന്ന് ഉമ്മൻചാണ്ടിയുടെ പി.എയായിരുന്ന ടെന്നി ജോപ്പനും, പരാതിക്കാരിയുമായി ബന്ധമുണ്ടെന്ന് ഗണേശ് പറഞ്ഞിട്ടുണ്ടെന്ന് മനോജ് കുമാറും മൊഴി നൽകി.
തന്റെ പേര് പരാതിക്കാരി പറയാനിടയുണ്ടെന്നും ഏതു വിധേനയും തടയണമെന്നും ഗണേശ് ആവശ്യപ്പെട്ടു. 2010 ജനുവരി 10ന് തട്ടിപ്പു കേസിൽ പരാതിക്കാരി അറസ്റ്റിലായി. റിമാൻഡിലായിരിക്കെ, 2010 ഏപ്രിൽ ഒന്നിന് പെൺകുഞ്ഞിനെ പ്രസവിച്ചു.
2010 ജൂലായിൽ അവർക്ക് ജാമ്യം ലഭിച്ചു. 2011 ജനുവരിയിലാണ് ടീം സോളാർ കമ്പനി തുടങ്ങിയത്. 2013 ജൂലായ് 23ന് അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റി. ജയിലിൽ നിന്നെഴുതിയ കത്താണ് ദല്ലാൾ നന്ദകുമാറിന് കൈമാറിയത്.
https://www.facebook.com/Malayalivartha