Widgets Magazine
16
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

ബിസ്മില്ല പറഞ്ഞാൽ മാത്രം വെള്ളം! തട്ടികൊണ്ടുവന്ന കുഞ്ഞുങ്ങളെ താലോലിച്ച്, ഹമാസ്ഭീകരർ... തോക്കിൻ മുനയിൽ വിരണ്ട് ഇസ്രായേലിലെ കുഞ്ഞുങ്ങൾ...

14 OCTOBER 2023 05:12 PM IST
മലയാളി വാര്‍ത്ത

ഇസ്രയേലില്‍ നിന്ന് തട്ടികൊണ്ട് പോയ കുട്ടികളെ പരിപാലിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വിട്ട് ഹമാസ്. കുഞ്ഞുങ്ങളെ ഹമാസ് കൊലപ്പെടുത്തിയ ചിത്രങ്ങള്‍ ഇസ്രയേല്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിന് പിന്നാലെയാണ് ഹമാസിന്റെ ചിത്രങ്ങളും പുറത്ത് വരുന്നത്. ആയുധ ധാരികളായവര്‍ കുഞ്ഞുങ്ങളെ തൊട്ടിലാട്ടുന്നതും ഷൂലേസ് കെട്ടിക്കൊടുക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം. കരയുന്ന കുഞ്ഞുങ്ങളിൽ ഒരു കുഞ്ഞിന്റെ തോളില്‍ തട്ടി ആശ്വസിപ്പിക്കുന്നതും മടിയിലിരുത്തി ഭക്ഷണം നല്‍കുന്നതും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ കുട്ടികളിലൊരാള്‍ക്ക് വെള്ളം കുടിക്കാന്‍ കൊടുത്ത ശേഷം ബിസ്മില്ല എന്ന് പറയാന്‍ ഹമാസ് പ്രവര്‍ത്തകരിലൊരാള്‍ ആവശ്യപ്പെടുന്നുണ്ട്. കുട്ടി ബിസ്മില്ല എന്ന് പറഞ്ഞ ശേഷം വെള്ളം കുടിക്കുന്നതും കാണാം. വിഡിയോയിലെ ആയുധധാരികളുടെയെല്ലാം മുഖം മറച്ച നിലയിലാണ്. സ്ത്രീകളും കുട്ടികളും സൈനികരുമടക്കം നൂറ്റിയന്‍പതോളം പേര്‍ ഹമാസിന്റെ തടവിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഹമാസിന്റേത് കൊടും ക്രൂരതയാണെന്നും നവജാതശിശുക്കളെ പോലും ചുട്ടെരിച്ചെന്നും ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രയേല്‍ ആരോപിച്ചിരുന്നു.

ഇസ്രയേൽ സൈനികർ നടത്തിയ തെരച്ചിലിലാണ് വീടുകളിൽ കുട്ടികളടക്കം കൂട്ടക്കൊല ചെയ്യപ്പെട്ടത് കണ്ടത്. ഇസ്രയേലിൽ കടന്നു കയറി ആക്രമണം തുടങ്ങിയതും മുതൽ ഭീകരർ നടത്തിയ നിഷ്ഠൂരമായ പ്രവൃത്തികളുടെ അടയാളമായി തല വെട്ടിമാറ്റിയ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ. ഇതൊരു യുദ്ധമല്ല, യുദ്ധക്കളവുമല്ല. കൂട്ടക്കൊലയാണ്, ഭീകര പ്രവർത്തനമാണ്. എന്നായിരുന്നു ഇസ്രായേൽ മേജർ ജനറൽ ഇറ്റായി വെറൂവ് പറഞ്ഞത്.

ആക്രമണസ്ഥലത്ത് നിന്നും മൃതശരീരം നീക്കം ചെയ്യാനെത്തിയപ്പോള്‍ കണ്ട കാഴ്ചകള്‍ നടുക്കുന്നായിരുന്നുവെന്ന് സന്നദ്ധപ്രവര്‍ത്തകനായ യോസി ലാന്‍ഡൂ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നാലെ സൈന്യത്തിനൊപ്പം കയറിയ ആദ്യത്തെ വീട്ടില്‍ ഗര്‍ഭിണിയായ സ്ത്രീ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് താന്‍ കണ്ടതെന്നും അവരുടെ വയറ് കീറിയ നിലയിലായിരുന്നുവെന്നും ഉള്ളില്‍ കുഞ്ഞുണ്ടായിരുന്നുവെന്നും യോസി പറയുന്നു.

കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയ നിലയിലാണ് കുഞ്ഞിനെ കണ്ടതെന്നും ആ കാഴ്ചയില്‍ ഹൃദയം തകര്‍ന്നുപോയെന്നും യോസി വെളിപ്പെടുത്തി. ഇരുപതോളം കുഞ്ഞുങ്ങളുടെ മൃതശരീരം കണ്ടെത്തിയതും നടുക്കുന്ന കാഴ്ചയായിരുന്നുവെന്നും യോസി പറയുന്നു.

കൈകള്‍ പിന്നിലേക്ക് കെട്ടിവച്ച ശേഷം വെടിയുതിര്‍ത്ത് കൊലപ്പെടുത്തിയ നിലയിലാണ് കുഞ്ഞുങ്ങളെ കണ്ടെത്തിയത്. താനും ഒപ്പമുള്ളവരും ശവശരീരങ്ങള്‍ക്കിടയില്‍ തളര്‍ന്ന് വീണുപോയേക്കുമെന്ന് തോന്നിയതായും മുന്‍പൊരിക്കലും ശവശരീരം നീക്കം ചെയ്യുമ്പോള്‍ തോന്നാത്തത്രയും ഭാരം അനുഭവപ്പെട്ടുവെന്നും യോസി കൂട്ടിച്ചേര്‍ത്തു.

കൊല്ലപ്പെട്ടവരില്‍ പലരും ലൈംഗികമായി ദുരുപയോഗിക്കപ്പെട്ടിരുന്നുവെന്ന് സൈന്യവും സന്നദ്ധപ്രവര്‍ത്തകരും വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണഗതിയില്‍ പതിനഞ്ച് മിനിറ്റെടുത്ത് എത്തുന്ന വഴിയിലൂടെ അന്നേ ദിവസം സ‍ഞ്ചരിച്ചത്

11 മണിക്കൂറെടുത്താണെന്നും തെരുവുകളിലും വീടുകളിലും ശവങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യോസിയും സന്നദ്ധപ്രവര്‍ത്തകനായ ബിരിയും പറയുന്നു. ഗാസയില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുള്ള കിബ്ബുസിലാണ് ഏറ്റവുമധികംപേര്‍ കൊല്ലപ്പെട്ടത്. അസാധാരണരീതിയില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ സ്ഥലത്തെത്തി നീക്കം ചെയ്യുന്ന സാക്കയെന്ന സംഘടനയില്‍ കഴിഞ്ഞ 33 വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയാണ് യോസി.

അതേ സമയം പലസ്തീൻ ജനതയ്ക്ക് 50 മില്യൺ ദിർഹം സഹായം നൽകാൻ യുഎഇ.പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം രംഗത്ത്. ഗ്ലോബൽ ഇനിഷ്യെറ്റിവ് വഴിയാണ് സഹായം നൽകുന്നത്. ദുരിതത്തിലായ പലസ്തീൻ ജനതയ്ക്ക് സഹായമെത്തിക്കാൻ ലക്ഷ്യമിട്ടാണ് യുഎഇ ദുരിതാശ്വാസ ക്യാംപയിൻ തുടങ്ങുന്നത്.

കംപാഷൻ ഫോർ ഗാസ എന്ന പേരിലാണ് വിപുലമായ ദുരിതാശ്വാസ ക്യാംപയിൻ. യു.എൻ വേൾഡ് ഫുഡ് പ്രോഗ്രാമുമായി ചേർന്ന് യുഎഇ വിദേശകാര്യമന്ത്രാലയവും സാമൂഹ്യവികസന മന്ത്രാലയവുമാണ് ക്യാപയിൻ നടത്തുന്നത്. ക്യാംപയിന് ഞായറാഴ്ച്ച അബുദാബിയിൽ തുടക്കമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14കാരനെ പീഡിപ്പിച്ച കേസില്‍ 14 പേര്‍ക്കെതിരെ പോക്‌സോ കേസെടുത്തു  (2 hours ago)

രശ്മിയുടെ ഫോണില്‍ നിന്ന് പൊലീസ് അഞ്ച് വീഡിയോ ക്ലിപ്പുകള്‍ കണ്ടെടുത്തു  (2 hours ago)

കര്‍ണാടകത്തില്‍ ട്രാഫിക് പിഴയായി 106 കോടി രൂപ ഖജനാവിലെത്തി  (2 hours ago)

മില്‍മ പാലിന് വില കൂട്ടില്ല  (2 hours ago)

റെയില്‍വേയുടെ പുതിയ മാറ്റം ഒക്ടോബര്‍ മുതല്‍  (3 hours ago)

പൊലീസ് അതിക്രമങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (4 hours ago)

ജയിലില്‍ ലഹരി വസ്തുക്കളെത്തിക്കുന്ന സംഘത്തിലെ ഒരാള്‍ കൂടി പിടിയില്‍  (4 hours ago)

സിപിഐ (എം) നേതാക്കള്‍ ആ മനുഷ്യന് സഹായം നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി  (4 hours ago)

ദമ്പതികള്‍ രണ്ട് മക്കളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചു  (6 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയുമായി സീമ ജി നായര്‍  (6 hours ago)

പൊലീസുകാരുടെ സാന്നിദ്ധ്യമില്ലാത്ത കണ്‍ട്രോള്‍ റൂമുകള്‍ തുറക്കാന്‍ നിര്‍ദേശം  (6 hours ago)

കൊട്ടാരക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്ന്‌പേര്‍ക്ക് ദാരുണാന്ത്യം  (7 hours ago)

പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു  (7 hours ago)

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (9 hours ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends