Widgets Magazine
25
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഏതെങ്കിലും ഡിഗ്രി മതി! ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ


നഴ്‌സുമാര്‍ക്ക് ഹെല്‍ത്ത് സെന്ററില്‍ അവസരം; മലപ്പുറത്ത് 72 ഒഴിവുകള്‍


എയിംസില്‍ കുരുങ്ങി സുരേഷ് ഗോപി..എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയില്ല, എയിംസ് തിരുവനന്തപുരത്തിന് വേണം'; ബിജെപി..ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല...


സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്... ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്... രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടി..


കേരളത്തിൽ മഴ ശക്തമാവുകയാണ്... രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്...ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്...

കോടീശ്വരന്റെ മകന്‍ കൊച്ചിയിലെ ഹോട്ടലില്‍ തൂപ്പുകാരനായി...ഇത് സിനിമാക്കഥകളെയും വെല്ലുന്ന ജീവിത കഥ

21 JULY 2016 12:32 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിലെ ഒരു ഇടത്തരം ഹോട്ടലില്‍ തൂപ്പുകാരനായി ജോലി ചെയ്യുക. ഭക്ഷണം കഴിക്കാനെത്തുന്നവരുടെയും മറ്റും ആട്ടുംതുപ്പുമേറ്റ് ജീവിതം അനുഭവിച്ചറിയുക. കോടികള്‍ വിറ്റുവരവുള്ള രത്‌നവ്യാപാരിയുടെ മകനാണ് ഈ കഥയിലെ നായകന്‍. ഹോട്ടല്‍ത്തൊഴിലാളിയുടെ വേഷത്തില്‍ ജോലിയുടെ മഹത്വവും ജീവിതാനുഭവങ്ങളും സ്വായത്തമാക്കാനെത്തിയ ദ്രവ്യയെന്ന എംബിഎക്കാരനെ ലോകത്തിനു പരിചയപ്പെടുത്തിയത് മാധ്യമപ്രവര്‍ത്തകനായ ഷാജഹാന്‍ കാളിയത്താണ്.

ദ്രവ്യയെക്കുറിച്ചുള്ള ഷാജഹാന്റെ പോസ്റ്റ്... 

ഒരു കഥ പറയാം. വളരെ പണ്ട്. എന്ന് വെച്ചാല്‍ 5 ദിവസം മുമ്പ് നടന്നതാണ്. സ്ഥലം ബിലാലിന്റെ കൊച്ചി. ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് കൊണ്ടിരുന്ന സ്വകാര്യസ്ഥാപനത്തിന്റെ ചുമതലക്കാരനായ ചെറുപ്പക്കാരന്റെ കണ്ണ് അവിടെ ജോലി ചെയ്യുന്ന വെയ്റ്ററിലുടക്കി. യൗവ്വനത്തിന്റെ പ്രസരിപ്പ്.. അവന്റെ മുഖത്ത് ഒട്ടും വിരസതയില്ല.. ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചെറുപ്പക്കാരന്‍ അവനോടെ പറഞ്ഞു. പഠിക്കാന്‍ പോകുന്നില്ലേ. . ഇല്ലെന്നായി അവന്‍. നല്ല ഭാഷ. ഇതര സംസ്ഥാനത്തൊഴിലാളിയുടെ തട്ടും തടവുമില്ലാത്ത ഇംഗ്ലിഷ് കേട്ട് ഞെട്ടിയത് പുറത്ത് കാണിക്കാതെ അയാളവന് തന്റെ വിസിറ്റിംഗ് കാര്‍ഡ് നല്‍കി പുറത്തിറങ്ങി. മറ്റെന്തെങ്കിലും ജോലി നോക്കുന്നെങ്കില്‍ വിളിക്കണം. അടുത്ത ദിവസം അവന്‍ വിളിച്ചപ്പോള്‍ ഒപ്പം ജോലി ചെയ്യുന്നവര്‍ വിലക്കി. ഇതരസംസ്ഥാനക്കാരെ പ്രത്യേകിച്ച് അപരിചിതരെ അങ്ങിനെ കുടെ കൂട്ടരുത്. ഫോ്ണില്‍ പിന്നെ സംസാരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു . അടുത്ത ദിവസം അവന്‍ വീണ്ടും വിളിച്ചു. ജോലി വേണ്ട. പക്ഷെ ഒന്നു കാണണം. പിന്നെ ആലോചിച്ചില്ല. ഇതൊരു തട്ടിപ്പുകേസാകും..നമ്പര്‍ ബ്ലോക്കാക്കി. അടുത്ത ദിവസം വാട്‌സാപ്പില്‍ സന്ദേശമെത്തി. ഒന്നു കണ്ടേ മതിയാകൂ. അവന്റെ നമ്പറല്ല. ഒരു അമേരിക്കന്‍ നമ്പര്‍. പക്ഷെ അടുത്ത ചാറ്റില്‍ നിന്ന് അവന്‍ തന്നെ എന്നൂഹിച്ചു. 

ഇവനൊരു ഹൈടെക് തട്ടിപ്പുകാരന്‍ തന്നെ അവന്‍ ജോലി ചെയ്ത ഹോട്ടലിന്റെ മാനേജറുടെ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചു. മാനേജര്‍ തിരിച്ചറിയല്‍ രേഖ ചോദിച്ചതോടെ പയ്യന്‍ മുങ്ങി. ഇതൊരു സൈബര്‍ കേസാക്കാനുള്ള സ്‌കോപ്പുണ്ടല്ലോ എന്നാലോചിക്കുന്നതിനിടെ ഒരു വിളിയെത്തി. ഗുജറാത്തില്‍ നിന്നാണ് ഹരി കൃഷ്ണ ഗ്രൂപ്പ് എന്ന രത്‌നവ്യാപാര കമ്പനിയുടെ സി ഇ ഒ ആണ്. സാബിനൊന്ന് താങ്കളെ കാണണം. പത്ത് മിനുറ്റ്. അടുത്ത നമ്പറുമായി ആള്‍ വീണ്ടും വന്നല്ലോ 

അടുത്ത ദിവസം ഹോട്ടലില്‍ കാണാം എന്ന് പറഞ്ഞ് ഒഴിഞ്ഞു. കാലത്ത് ഹോട്ടലില്‍ എത്തിയപ്പോള്‍ അവിടെയൊരു വലിയ ആള്‍ക്കൂട്ടം. ജീവനക്കാരുടെ കൈയില്‍ നിറയെ സമ്മാനപ്പൊതികള്‍.. മൊബൈല്‍ ഫോണ്‍ മുതല്‍ കുപ്പായങ്ങള്‍ വരെ. നടുവില് അവന്‍ 'ഇതര സംസ്ഥാനത്തൊഴിലാളി' കൈയില്‍ സമ്മാനപ്പൊതികള്‍ അപ്പോഴും ബാക്കി. അവനോടൊപ്പം സെല്‍ഫി എടുക്കാന്‍ ജീവനക്കാരുടെ മല്‍സരം. കുറഞ്ഞ വരുമാനമുള്ള ജോലി ചെയ്യുന്നവര്‍ക്ക് കൂടുതല്‍ വില പിടിപ്പുള്ള സമ്മാനം. . തൊട്ടു മുന്പ് കുറച്ച് ദിവസം ജോലി ചെയ്ത സ്‌പോട്‌സ് വെയര്‍ കടയിലെ ജീവനക്കാര്‍ക്കും കിട്ടി സമ്മാനങ്ങള്‍. താന്‍ പതിവായി ചായ കുടിച്ച തട്ടുകടക്കാരനും കൊടുത്തു സമ്മാനം. കുറെ ദിവസമായി പിന്നാലെ നടന്നിട്ടും കാണാന്‍ വിസമ്മതിച്ചതിലുള്ള പിണക്കമൊന്നും കാണിക്കാതെ അവനിറങ്ങി വന്നു. സാര്‍ ഞാന്‍ ദ്രവ്യ. അമേരിക്കയില്‍ എം.ബി.എക്ക്പഠിക്കുന്നു. എന്റെ അച്ഛന്‍ ഗുജറാത്തിലെ ഒരു വ്യാപാരി ആണ്. പേര് സാവ്ജി ധോലാക്കിയ. സാധാരണക്കാരനായി കുറച്ച് ദിവസം ജീവിക്കാനാണ് കൊച്ചിയിലെത്തിയത്. അതിനിടെ എന്നോട് അനുകമ്പ കാണിച്ചവരില്‍ ഒരാളാണ് താങ്കള്‍. ആ സന്തോഷം പ്രകടിപ്പിക്കാനാണ് ഒന്നു കാണണമെന്ന് നിര്‍ബന്ധം പിടിച്ചത്. 

സെല്‍ഫിക്ക് പോസ് ചെയ്ത് അയാള്‍ പോയപ്പോള്‍ നല്‍കിയ വിസിറ്റിംഗ് കാര്‍ഡ് വെച്ച് നെറ്റില്‍ പരതിയപ്പോള്‍ ഗജിനി സിനിമയിലെ നായകന്റെ അപരജിവിതം ഓര്‍മ്മിപ്പിച്ച് ആ കഥ തെളിഞ്ഞ് വന്നു. 

6000 കോടി വിറ്റു വരവുള്ള ഹരികൃഷ്ണ എക്‌സ്‌പോര്‍ട്‌സ് കമ്പനിയുടെ ഉടമ സാവ്ജി ധോലാക്കിയയുടെ മുന്ന് മക്കളില്‍ ഇളയവനാണ് ദ്രവ്യ. ജീവിതം പഠിക്കാന്‍ ആരും തിരിച്ചറിയില്ലെന്ന് ഉറപ്പുള്ളയിടത്തേക്ക് അച്ഛനയച്ചതാണ്. മേശ തുടച്ചും കടയില്‍ ജോലി ചെയ്തും ഒരു മാസത്തോളം നമ്മുടെ കൊച്ചിയില്‍. ജീവിതത്തിന്റെ വിയര്‍പ്പ് തുവര്‍ത്തി. വെള്ളിത്താലത്തില്‍ വെച്ച് നീട്ടിയ ജീവതത്തിന് പുറത്ത് കടന്ന് ചില പാഠങ്ങള്‍.. ദ്രവ്യന്റെ വക. ഈ കഥയിലെ ദ്രവ്യനോട് അനുകമ്പ കാണിച്ച ചെറുപ്പക്കാരന്‍ എന്റെ സുഹൃത്ത് ആണ്. 

ആഡംബര ജീവിതം നയിക്കുന്ന കോടീശ്വര പുത്രന്മാര്‍ക്ക് ലളിത ജീവിതത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചിരിക്കുകയാണ് മനസ്സില്‍ നന്മയുള്ള ഈ ചെറുപ്പക്കാരന്‍.ഈ ചെറുപ്പക്കാരന്റെ നന്മയെ നമുക്കും പ്രശംസിക്കാം.ദൈവം ഇയാളെ അനുഗ്രഹിക്കട്ടെ!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം  (3 hours ago)

കേസിന്റെ രേഖ ലഭിക്കുന്നത് തൊഴില്‍ നേടുന്നതിന് തടസമാകുന്നു: പ്രായപൂര്‍ത്തിയാകും മുന്‍പ് ഒരു വ്യക്തി ചെയ്ത കുറ്റകൃത്യത്തിന്റെ വിവരം പുറത്തുവിടരുതെന്ന് ഹൈക്കോടതി  (4 hours ago)

ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് മരിച്ചു  (5 hours ago)

ഏതെങ്കിലും ഡിഗ്രി മതി! ബാങ്ക് ഓഫ് ബറോഡയിൽ നിരവധി ഒഴിവുകൾ  (5 hours ago)

നഴ്‌സുമാര്‍ക്ക് ഹെല്‍ത്ത് സെന്ററില്‍ അവസരം; മലപ്പുറത്ത് 72 ഒഴിവുകള്‍  (5 hours ago)

ഇന്ത്യന്‍ സേനയിലെ നേപ്പാളി പോരാളികള്‍, ചരിത്രത്തിലെ വേറിട്ട കാഴ്ച...!!  (5 hours ago)

ബന്ദിമോചനം ഉടന്‍...ഹമാസിന്റെ തല പോയിന്റ് ബ്ലാങ്കില്‍ ; യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് യാഥാര്‍ത്ഥ്യമാകാത്ത പലസ്തീന്‍  (5 hours ago)

സൂതികാമിത്രം കോഴ്‌സിനുള്ള ധാരണാപത്രം ഒപ്പിട്ടു; ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ചൂഷണം അവസാനിപ്പിക്കുക ലക്ഷ്യമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി വീണാ ജോർജ്  (6 hours ago)

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം അംഗീകാരം; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പി. രാജീവ്  (6 hours ago)

തീപാറിച്ച് മാങ്കൂട്ടം; എംഎൽഎ ഓഫീസിലേക്ക് ഇരച്ചെത്തി രാഹുൽ  (6 hours ago)

എയിംസ് തിരുവനന്തപുരത്തിന് വേണം  (6 hours ago)

മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യത  (6 hours ago)

സ്ത്രീകള്‍ക്ക് സുരക്ഷിതമായ തൊഴിലിടം: സൈബര്‍പാര്‍ക്കില്‍ പോഷ് ആക്ട് ബോധവല്‍ക്കരണ സെഷന്‍ നടന്നു...  (6 hours ago)

കടുത്ത പ്രതിഷേധങ്ങള്‍ അവഗണിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഓഫീസില്‍  (6 hours ago)

85,000ത്തിലേക്ക് സ്വർണവില;  (6 hours ago)

Malayali Vartha Recommends