ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ ഡ്രൈവര്‍ ആസിഡ് കുടിച്ച് മരിച്ചു

ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതിന് പിന്നാലെ ഓട്ടോ െ്രെഡവര്‍ ആത്മഹത്യ ചെയ്തു. അപകടം നടന്ന ഉടന്‍തന്നെ പള്ളഞ്ചിയിലെത്തിയ അനീഷ് ആളൊഴിഞ്ഞ പ്രദേശത്തെത്തി ആസിഡ് കുടിക്കുകയായിരുന്നു. പള്ളഞ്ചി സ്വദേശിയായ അനീഷാണ് (43) മരിച്ചത്.
ഇന്നലെ വൈകിട്ടോടെയാണ് കാര്‍ ഓട്ടോറിക്ഷയ്ക്ക് പിന്നിലിടിച്ച് അപകടമുണ്ടായത്. സംഭവമറിഞ്ഞ നാട്ടുകാര്‍ അനീഷിനെ ആദ്യം കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബേത്തൂര്‍പാറയില്‍ നിന്ന് പള്ളഞ്ചിയിലേക്ക് പോവുകയായിരുന്നു ഓട്ടോയ്ക്ക് പിന്നില്‍ നിയന്ത്രണംവിട്ട കാര്‍ ഇടിച്ചായിരുന്നു അപകടം. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ബേത്തൂര്‍ പാറ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു പരിക്കേറ്റത്.
https://www.facebook.com/Malayalivartha