മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു; ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമാകാൻ സാധ്യത

ഒഡിഷ,പശ്ചിമ ബംഗാൾ, ബംഗാൾ ഉൾകടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യുന മർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബല മാകാൻ സാധ്യത. മ്യാന്മാർ തീരത്തിനു സമീപം ബംഗാൾ ഉൾകടലിൽ ചക്രവാത ചുഴി രൂപപ്പെട്ടു. ഇത് നാളെയോടെ വടക്കൻ മധ്യ ബംഗാൾ ഉൾകടലിനു മുകളിലായി പുതിയ ന്യുന മർദ്ദമായി ശക്തി പ്രാപിക്കും. വെള്ളിയാഴ്ച യോടെ ഒഡിഷ ആന്ധ്രാ തീരത്തേക്ക് നീങ്ങി തീവ്ര ന്യുന മർദ്ദമായി വീണ്ടും ശക്തി പ്രാപിച്ചു ശനിയാഴ്ച യോടെ ( 27) ആന്ധ്രാ - ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യത. അതോടൊപ്പം തെക്കൻ ചൈന കടലും സജീവമാണ്.
ന്യുന മർദ്ദം / തീവ്ര ന്യുന മർദ്ദ , തെക്കൻ ചൈന കടൽ എന്നിവയുടെ സ്വാധീന ഫലമായി ഇനിയുള്ള ദിവസങ്ങളിൽ മാസാവസാനം വരെ സംസ്ഥാനത്തു പൊതുവെ മഴയിൽ വർധനവ് ഉണ്ടാകും.തുടക്കത്തിൽ മധ്യ തെക്കൻ കേരളത്തിലും തുടർന്ന് വടക്കൻ കേരളത്തിലും പൊതുവെ 25 ന് ശേഷം മഴയിൽ കൂടുതൽ വർധനവിന് പ്രതീക്ഷിക്കുന്നു
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കാൻ പാടുള്ളതല്ല. മരച്ചുവട്ടിൽ വാഹനങ്ങളും പാർക്ക് ചെയ്യരുത്.
വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകൾ വെട്ടിയൊതുക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ പൊതുവിടങ്ങളിൽ ശ്രദ്ധയിൽ പെട്ടാൽ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കുക.
ഉറപ്പില്ലാത്ത പരസ്യ ബോർഡുകൾ, ഇലക്ട്രിക് പോസ്റ്റുകൾ, കൊടിമരങ്ങൾ തുടങ്ങിയവയും കാറ്റിൽ വീഴാൻ സാധ്യതയുള്ളതിനാൽ കാറ്റും മഴയും ഇല്ലാത്ത സമയത്ത് അവ ശരിയായ രീതിയിൽ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യുക. മഴയും കാറ്റുമുള്ളപ്പോൾ ഇതിൻറെ ചുവട്ടിലും സമീപത്തും നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ അരുത് .
https://www.facebook.com/Malayalivartha