സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്... ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്... രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടി..

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇളവ്. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ 920 രൂപ വർദ്ധിച്ച വിലയിൽ വൈകീട്ടോടെ 1000 രൂപ വീണ്ടും കൂടിയിരുന്നു. ഇതോടെ 85000 ത്തിനടുത്തെത്തിയ വിപണിയിലാണ് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തിയത്. 240 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നലെ സ്വർണവില എത്തിയിരിക്കുന്നത്. 84,640 രൂപയാണ് ഇന്ന് ഒരു പവന് വിപണിയിലെ വില.
സെപ്തംബർ 1 മുതൽ ഇന്ന് വരെ 7000 രൂപയുടെ വർദ്ധനവാണ് വിപണിയിലുണ്ടായിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്. ഒരു ഗ്രാം സ്വർണത്തിൻ്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്. 10,580 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്. ചൈന സ്വർണത്തിന്റെ ആഗോള വിപണിയിൽ കൂടുതൽ സ്വാധീനം ചെലുത്താൻ പുതിയ പദ്ധതികള്‍ ആവിഷ്കരിക്കുകയാണ്. പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ഉപയോഗിച്ച് സൗഹൃദ കേന്ദ്ര ബാങ്കുകളെ അതിര്‍ത്തിക്കുള്ളില്‍ കരുതല്‍ ശേഖരം വാങ്ങാനും സൂക്ഷിക്കാനും പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് പുതിയ വാർത്ത.
ഈ നീക്കത്തിന് തെക്കുകിഴക്കൻ ഏഷ്യയിലെ ഒരു രാജ്യത്തിന്റെ താൽപ്പര്യവും ഇതിനോടകം ലഭിച്ചിട്ടുണ്ട്.ഇത് സ്വർണവിലയുടെ വർധനവിന് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് സർക്കാരുകളെ പ്രത്യേകിച്ച് വിദേശ രാജ്യങ്ങളെ കൂടുതല്‍ സ്വർണം വാങ്ങാൻ പ്രോത്സാഹിപ്പിക്കും. രണ്ടാമത്, ചൈനയെ സ്വർണ വിപണിയിലെ ഒരു പ്രധാന കളിക്കാരനാക്കി മാറ്റി, 'വാങ്ങുകയും സൂക്ഷിക്കുകയും' ചെയ്യുന്ന ഒരു സംവിധാനത്തിന്റെ ഭാഗമാക്കും. "ചൈനയുടെ ഈ നീക്കം സ്വർണത്തിന്റെ ദീർഘകാല വില വർധനവിന് പുതിയ ചലനം നൽകും" എന്നും വിദഗ്ധരും വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha