എയിംസില്‍ കുരുങ്ങി സുരേഷ് ഗോപി..എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് അറിയില്ല, എയിംസ് തിരുവനന്തപുരത്തിന് വേണം'; ബിജെപി..ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല...

എയിംസ് വിവാദത്തിൽ സുരേഷ് ഗോപി . എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യം തള്ളി ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ. സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയിൽ വേണമെന്ന് പറഞ്ഞതെന്ന് അറിയില്ല. എയിംസ് സ്ഥാപിക്കേണ്ടത് തിരുവനന്തപുരത്താണെന്ന് കരമന ജയൻ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
തിരുവനന്തപുരത്ത് എയിംസ് സ്ഥാപിച്ചാൽ കേരളത്തിനും തമിഴ്നാടിനും പ്രയോജനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.എയിംസ് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലം തിരുവനന്തപുരത്തെ കള്ളിക്കാട് പഞ്ചായത്തിലെ നെട്ടുകാൽത്തേരിയാണ്. 250ൽ അധികം ഏക്കർ സ്ഥലം അവിടെയുണ്ട്. കേരളത്തിൽ ഇതുപോലെ അനുയോജ്യമായ സ്ഥലം വേറെയില്ല. 2015ൽ കേരളത്തിലെ അന്നത്തെ സർക്കാർ ഈ സ്ഥലം കണ്ടെത്താൻ വിദഗ്ദ സംഘത്തെ നിയോഗിച്ച്,
ആ സംഘം വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.തലസ്ഥാന നഗരമാണ് തിരുവനന്തപുരം. ശ്രീചിത്ര മെഡിക്കൽ സെന്റർ, രാജീവ്ഗാന്ധി ബയോടെക്‌നോളജി, ആർസിസി അടക്കമുള്ള മെഡിക്കൽ ഹബ്ബുള്ളത് തിരുവനന്തപുരത്താണ്. അത് കേരളത്തിനും തമിഴ്നാടിനും പ്രയോജനം ചെയ്യും. 2021 നിയമസഭ തിരഞ്ഞെടുപ്പിൽ പാറശാല നിയോജകമണ്ഡലത്തിലെ ഏറ്റവും വലിയ ആവശ്യമായിരുന്നു എയിംസ് കൊണ്ടുവരിക എന്നത്. അനന്തപുരിയിൽ തന്നെ എയിംസ് വരണമെന്നാണ് അഭിപ്രായം.കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ത് ഉദ്ദേശിച്ചാണ് ആലപ്പുഴയിൽ എയിംസ് വരണമെന്ന് പറഞ്ഞതെന്ന് അറിയില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയില്ല.
ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പ്രസിഡന്റിനോട് സംസാരിച്ചിട്ടില്ല. അദ്ദേഹവുമായി ആലോചിച്ച് നിലപാട് എടുക്കും. തിരുവനന്തപുരത്തിന്റെ ആവശ്യങ്ങൾക്ക് അദ്ദേഹം മുഖം തിരിഞ്ഞ് നിൽക്കില്ലെന്നാണ് കരുതുന്നത്'- കരമന ജയൻ പറഞ്ഞു.കേരളത്തിന് അടുത്തുതന്നെ എയിംസ് അനുവദിക്കുമെന്നാണ് സുരേഷ് ഗോപി പറയുന്നത്. കേരളത്തിന്റെ ആവശ്യം പരിഗണനയിലാണെന്നാണ് സുരേഷ് ഗോപി പറയുന്നത്. 22 എയിംസാണ് കേന്ദ്രം അനുവദിച്ചിരുന്നത്.
ഇതില്‍ കേരളത്തിന്റെ പേരുണ്ടായിരുന്നില്ല. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് ഉടന്‍ കേന്ദ്രം എയിംസ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടാവുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.എയിംസ് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന അഭിപ്രായമാണ് ബി ജെ പി സംസ്ഥാന അധ്യക്ഷനുള്ളത്. തിരുവനന്തപുരം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്. നേരത്തെ ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്ന കാലത്ത് തിരുവനന്തപുരത്ത് ഇതിനായി സ്ഥലം കണ്ടെത്തിയിരുന്നു. എറണാകുളം എച്ച് എം ടിയുടെ സ്ഥലമാണ് അന്ന് കണ്ടെത്തിയ മറ്റൊരു സ്ഥലം. ഇതിനടുത്താണ് നിലവില്‍ കളമശേരി മെഡിക്കല്‍ കോളജ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha