'ഓപ്പറേഷന്‍ നുംഖോര്‍'..ഉന്നതരുടെ പേരടക്കം വാര്‍ത്താ സമ്മേളനം വിളിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്.. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടന്നത്..

'ഓപ്പറേഷന്‍ നുംഖോര്‍'. ഞെട്ടിക്കുന്ന പല വിവരങ്ങള്‍ കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഇതോടു കൂടി അവസാനിച്ചില്ല . ഇനിയും കേരളത്തിലേക്ക് കൂടുതൽ അന്വേഷണ ഏജൻസികൾ എത്തുമെന്നുള്ള കാര്യത്തിൽ യാതൊരു സംശയം ഉണ്ട് . ഈ സാഹചര്യത്തില്‍ ഈ കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വരും. ജി എസ് ടി വകുപ്പും അന്വേഷിക്കും. കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണത്തിന് എത്തുന്നത് നടന്മാര്‍ക്ക് അടക്കം വൈല്ലുവിളിയാകും. വാഹനം എന്നര്‍ഥം വരുന്ന ഭൂട്ടാനി വാക്കാണ് 'നുംഖോര്‍'.
തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ മുപ്പതോളം സ്ഥലങ്ങളിലാണ് സംസ്ഥാനത്തു പരിശോധനകള്‍ നടന്നുവരുന്നത്.ഇന്ത്യന്‍ നിയമമനുസരിച്ച് സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഉന്നതരുടെ പേരടക്കം വാര്‍ത്താ സമ്മേളനം വിളിച്ച് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജു പ്രഖ്യാപിച്ചതും ശ്രദ്ധേയമാണ്. ആദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടന്നത്. ഇതു കൊണ്ടു തന്നെ വസ്തുതകള്‍ കൃത്യമായി പുറത്തെത്തി.അതിനിടെ ഈ വിവരം പുറത്തു വിട്ട വാര്‍ത്താ സമ്മേളനത്തില്‍ നാടകീയതകളും ഉണ്ടായി.
വാര്‍ത്താ സമ്മേളനം മുക്കാല്‍ഭാഗം പൂര്‍ത്തിയായ സമയം കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ ടി.ടിജുവിന് ഒരു ഫോണ്‍ കോള്‍ വന്നു. ഏതാനും മിനിറ്റ് ഫോണിലൂടെ സംസാരിച്ച ശേഷം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. അതിന് മുമ്പ് റെയ്ഡുമായി ബന്ധപ്പെട്ട പ്രധാന വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവച്ചിരുന്നു. സമൂഹത്തിന്റെ ഉന്നതശ്രേണിയില്‍ നില്‍ക്കുന്നവരാണ് കൂടുതലായും ഭൂട്ടാനില്‍ നിന്നുള്ള വാഹനങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്എന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടന്മാര്‍ക്ക് പുറമെ വ്യവസായികള്‍ അടക്കമുള്ളവും വാഹന ഷോറൂം ഉടമകളും കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുണ്ട്. ടിജുവിന് മേല്‍ വാര്‍ത്താ സമ്മേളനം അവസാനിപ്പിക്കാന്‍ ചില സമ്മര്‍ദ്ദം ഉണ്ടായി എന്ന് സൂചനകളുണ്ട്. ഫോണ്‍ വന്നതിന് പിന്നാലെ കുറച്ചുബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞായിരുന്നു കസ്റ്റംസ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. ഭൂട്ടാനില്‍ നിന്ന് രാജ്യത്തേക്ക് വാഹനം കടത്തുന്നതിന് പിന്നില്‍ വന്‍ തട്ടിപ്പുസംഘമാണെന്ന് കസ്റ്റംസ് അറിയിച്ചു.
ഇന്ത്യന്‍ ആര്‍മിയുടെയും അമേരിക്കന്‍ എംബസികളുടെയും പേര് ഉപയോഗിച്ചും വ്യാജ രേഖചമച്ചുമാണ് വാഹനം രജിസ്റ്റര്‍ ചെയ്യുന്നതെന്നും പരിവാഹന്‍ വെബ് സൈറ്റിലും ഇവര്‍ തിരിമറി നടത്തുന്നുണ്ടെന്നും ടി. ടിജു പറഞ്ഞു. ഇതെല്ലാം കേട്ട് മലയാളി ഞെട്ടി.
https://www.facebook.com/Malayalivartha