പുനലൂരില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം

പുനലൂര്‍ മുക്കടവ് പാലത്തിന് സമീപമുള്ള റബര്‍ തോട്ടത്തില്‍ ചങ്ങലയില്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹമെന്ന് സ്ഥിരീകരണം. മരിച്ചയാളെ ഇതുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ കുത്തേറ്റതിന്റെ മുറിവുകളുണ്ട്. തീപ്പൊള്ളലേറ്റിട്ടുണ്ടെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്.
തോട്ടത്തില്‍ അടുത്ത കാലത്തായി റബര്‍ ടാപ്പിംഗ് നടന്നിരുന്നില്ല. ശങ്കരന്‍ കോവില്‍ സ്വദേശിയായ സുരേഷ് ഇന്നലെ ഉച്ചയോടെ തോട്ടത്തില്‍ മുളക് ശേഖരിക്കാന്‍ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. കൈകാലുകള്‍ വലിയ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് ബന്ധിച്ച് മരത്തില്‍ പൂട്ടിയ നിലയില്‍ തറയില്‍ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്ത് നിന്ന് ബാഗ്, കത്രിക, കന്നാസ്, കുപ്പി എന്നിവ കണ്ടെത്തി. മൃതദേഹത്തിന്റെ കഴുത്തില്‍ മാലയും ശരീരത്തില്‍ വസ്ത്രങ്ങളും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha