ഞാൻ പറയാനുള്ളപ്പോൾ, പറയും: മിണ്ടാട്ടമില്ലാതെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...

മിണ്ടാട്ടമില്ലാതെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. മാധ്യമങ്ങൾക്ക് മുഖംകൊടുക്കാതെ ഞാൻ പറയാനുള്ളപ്പോൾ, പറയും എന്ന് മാത്രമായിരുന്നു പ്രതികരണം. പ്രാദേശിക നേതാക്കളും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി. വിശദമായി എല്ലാം പിന്നീട് പറയാമെന്നും കാണാമെന്നും മാത്രമായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രതികരണം. ഇപ്പോള്‍ ഒന്നും സംസാരിക്കുന്നില്ല.
താൻ പറയുന്നതിലും അപ്പുറമാണല്ലോ വാര്‍ത്തകളെന്നും സാധാരണഗതിയിൽ അറിയിക്കുന്നതുപോലെ തന്‍റെ പരിപാടികളുടെ കാര്യങ്ങള്‍ അറിയിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പ്രതിഷേധങ്ങള്‍ പ്രശ്നമില്ലെന്നും താനും ഒരുപാട് നടത്തിയത് അല്ലെയെന്നും നാളെയും മണ്ഡലത്തിൽ തന്നെ ഉണ്ടാകുമെന്നും രാഹുൽ വ്യക്തമാക്കി. അടുത്ത ദിവസങ്ങളിലും രാഹുൽ പാലക്കാട് തുടരും.
ഇക്കഴിഞ്ഞയിടെ ചേർന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസം രാഹുൽ സഭയിൽ എത്തിയിരുന്നെങ്കിലും പിന്നീട് അടൂരിലേക്ക് മടങ്ങിയിരുന്നു. നിലവിൽ രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എം.എൽ.എ ഓഫിസ് തുറക്കുകയും കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ അവിടെ എത്തുകയും ചെയ്തിരുന്നു. രാഹുൽ മണ്ഡലത്തിലെത്തിയാൽ തടയുമെന്ന ബി.ജെ.പിയുടെ അവകാശവാദം നിലനിൽക്കുന്നതിനാൽ തന്നെ പൊലീസും അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. പാലക്കാട്ടേക്ക് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ തിരിച്ചു വരുമെന്ന് യുഡിഎഫ് പാലക്കാട് ജില്ലാ ചെയർമാനടക്കം വ്യക്തമാക്കിയിരുന്നു.
രാഹുൽ വിഷയം വോട്ടർമാരെ ബാധിക്കില്ലെന്നും ജനങ്ങൾക്ക് ഇടയിൽ ഈ വിഷയം ചർച്ചയായിട്ടില്ലെന്നും തിരഞ്ഞെടുപ്പിനെ രാഹുൽ വിവാദം ബാധിക്കില്ലെന്നുമാണ് പാലക്കാട്ടെ നേതാക്കൾ വ്യക്തമാക്കുന്നത്. ഓഗസ്റ്റ് 17നാണ് രാഹുൽ അവസാനമായി പാലക്കാട്ട് എത്തിയത്. ശനിയാഴ്ച രാഹുൽ പാലക്കാട് എത്തുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കിലും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിൽ ഉള്ളതിനാൽ മണ്ഡലത്തിലേക്കുള്ള മടങ്ങിവരവ് വീണ്ടും മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വി.ഡി സതീശനും ഇന്ന് രമേശ് ചെന്നിത്തലയും വിവിധ പരിപാടികളുമായി മണ്ഡലത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇതൊന്നും ബാധിക്കാത്ത തരത്തിലാണ് രാഹുൽ ഇന്ന് മണ്ഡലത്തിലെത്തിയത്.
പൊതുപരിപാടികളിൽ പങ്കെടുക്കുന്ന കാര്യങ്ങൾ നിലവിൽ വ്യക്തമാക്കിയിട്ടില്ല. രാഹുൽ എത്തിയതോടെ പ്രാദേശിക തലത്തിൽ പ്രതിഷേധവുമായി സി.പി.എമ്മും ബിജെപിയും രംഗത്തെത്തുമോ എന്നതിലും ആകാംക്ഷയുണ്ട്. രാഹുലിനെ തടയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ എം.എൽ.എ ഓഫീസിൽ രാഹുൽ എത്തിയാൽ തടയുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചോദ്യങ്ങളോട് പ്രതികരിക്കാൻ രാഹുൽ തയ്യാറായില്ല. മണ്ഡലത്തിൽ രാഹുലിന് പൊതുപരിപാടികളൊന്നും തന്നെ ഇല്ല. സ്വകാര്യ സന്ദർശനമാണ് രാഹുലിന്റെ ലക്ഷ്യമെന്നാണ് വിവരം.
ഓഫീസിൽ എത്തുമോ എന്ന കാര്യവും വ്യക്തമല്ല. പൊതു പരിപാടികളിൽ രാഹുലിനെ പങ്കെടുക്കാൻ സമ്മതിക്കില്ലെന്നും പ്രതിഷേധം നടത്തുമെന്നുമാണ് സിപിഎമ്മും ബിജെപിയുമടക്കമുള്ളവർ അറിയിക്കുന്നത്. അതേസമയം തുടർ ദിവസങ്ങളിലും രാഹുൽ പാലക്കാട്ട് ഉണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha