കര്‍ഷകരെ പ്രതിസന്ധിയിലാക്കി സര്‍ക്കാരിന്റെ നെല്ല് സംഭരണം വൈകുന്നു

സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള നെല്ല് സംഭരണം വൈകുന്നതിനാല്‍ കര്‍ഷകര്‍ പ്രതിസന്ധിയിലായി. സ്വകാര്യ മില്ലുകളെ സഹായിക്കാന്‍ സപ്‌ളൈകോ പതിവുപോലെ സംഭരണം വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ പാലക്കാട്ട് പ്രതിഷേധം സംഘടിപ്പിച്ചു.
എല്ലാക്കാലത്തും എന്തെങ്കിലും കാരണം കണ്ടെത്തി സംഭരണം വൈകിപ്പിക്കുന്ന രീതി ഉള്ളതിനാല്‍ നെല്ല് സംഭരണത്തിന്റെ ചുമതലയുളള സപ്‌ളൈക്കോയും നെല്ല് സംഭരിക്കുന്ന സ്വകാര്യ മില്ലുകളും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് കര്‍ഷകര്‍ സംശയിച്ചാല്‍ തെറ്റില്ല.
കൊയ്ത്ത് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടെങ്കിലും നെല്ല് സംഭരണം പൂര്‍ണ തോതില്‍ ആയിട്ടില്ല. നെല്ല് സൂക്ഷിക്കാനിടമില്ലാതെ കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുകയാണ്. സഹകരണ മേഖലയിലെ പാഡികോ മാത്രമാണ് നെല്ല് സംഭരണം തുടങ്ങിയത്. പതിനഞ്ച് സ്വകാര്യ മില്ലുകളെങ്കിലും സംഭരണം തുടങ്ങിയാലേ കര്‍ഷകകര്‍ക്ക് ആശ്വാസമാകു . കിസാന്‍ മോര്‍ച്ച പ്രവര്‍ത്തകര്‍ പാലക്കാട് സപ്‌ളൈകോയുടെ മുന്നില്‍ ശയന പ്രദക്ഷിണം നടത്തി പ്രതിഷേധിച്ചു.
ഇതിനോടകം അന്‍പതിനായിരത്തിലധികം കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നേരത്തെ നെല്ല് സംഭരിച്ച വകയില്‍ സ്വകാര്യ മില്ലുകാര്‍ക്ക് സര്‍ക്കാര്‍ കൊടുക്കാനുള്ള 20 കോടി രൂപ ലഭിക്കാതെ നെല്ലുസംഭരണം ആരംഭിക്കില്ലെന്നാണ് സ്വകാര്യ മില്ലുകാരുടെ വാദം.
https://www.facebook.com/Malayalivartha