അനധികൃത ഏജന്‍സികള്‍ കേരളത്തിലെ മത്സ്യകര്‍ഷകരെ കബളിപ്പിക്കുന്നതായി എംപിഇഡിഎ, ഗിഫ്റ്റ് തിലാപ്പിയയുടെ പേരില്‍ നിലവാരം കുഞ്ഞ മറ്റിനം തിലാപ്പിയക്കുഞ്ഞുങ്ങളെ നല്‍കുന്നതായി ആരോപണം

കേരളത്തിലെ മത്സ്യകര്‍ഷകര്‍ക്ക് ഗിഫ്റ്റ് തിലാപ്പിയയേക്കാള്‍ വളര്‍ച്ചാനിരക്കു കുറഞ്ഞ ഇനങ്ങള്‍ വിതരണം ചെയ്ത് അവരെ കബളിപ്പിക്കുന്നതായി സമുദ്രോല്‍പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ). അനധികൃത ഏജന്‍സികളാണ് ഗിഫ്റ്റ് തിലാപ്പിയയുടെ പേരില്‍ തട്ടിപ്പു നടത്തുന്നത്. ഗിഫ്റ്റ് തിലാപ്പിയ 6 മാസം കൊണ്ടു 500 ഗ്രാം വളര്‍ച്ച നേടുമ്പോള്‍ മറ്റിനങ്ങള്‍ 250 ഗ്രാമില്‍ കുറവേ വളരൂ.
മലേഷ്യ വേള്‍ഡ് ഫിഷ്സെന്ററിന്റെ സഹായത്തോടെ ഗിഫ്റ്റ് തിലാപ്പിയയെ ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കുന്നത് എംപിഇഡിഎയുടെ ഗവേഷണ വിഭാഗമായ വിജയവാഡ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ അക്വാകള്‍ച്ചര്‍ (ആര്‍ജിസിഎ) ആണ്. ആര്‍ജിസിഎയുടെ വല്ലാര്‍പാടം സെന്റര്‍ വഴിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്ന കുഞ്ഞുങ്ങളെ സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്.
ശുദ്ധജലത്തിലെ മറ്റു മത്സ്യങ്ങളേക്കാള്‍ ഉയര്‍ന്ന വളര്‍ച്ചാനിരക്കും ആയാസരഹിതമായ കൃഷി രീതിയുമാണു ഗിഫ്റ്റ് തിലാപ്പിയയെ ആകര്‍ഷകമാക്കുന്നത്. ഒരു സെന്റില്‍ 550 കുഞ്ഞുങ്ങളെ വളര്‍ത്താനാകും. സംസ്ഥാനത്ത് ഒരുവര്‍ഷം 80 ലക്ഷം മുതല്‍ ഒരു കോടി വരെ കുഞ്ഞുങ്ങളെയാണ് ആവശ്യം.
ബ്‌ളൂ തിലാപ്പിയ
മൊസാംബിക് തിലാപ്പിയ
നൈല്‍ തിലാപ്പിയ
തിലാപ്പിയ കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് ഏതെങ്കിലും ഏജന്‍സിയെ നിയമിച്ചിട്ടില്ല. വ്യാജ വിത്തിനങ്ങളുടെ പ്രചാരണം ചെറുക്കുന്നതിനും നല്ല വിത്തിനം നല്‍കുന്നതിനുമായി ഗിഫ്റ്റ് തിലാപ്പിയയുടെ പ്രജനന കേന്ദ്രം വല്ലാര്‍പാടം സെന്ററില്‍ ഉടനാരംഭിക്കുമെന്നു പ്രോജക്റ്റ് മാനേജര്‍ ഡോ. ടി.ജി. മനോജ്കുമാര്‍ പറഞ്ഞു. ലൈസന്‍സുള്ള കര്‍ഷകര്‍ക്കു വ്യവസായികാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നതിനു ഗിഫ്റ്റ് തിലാപ്പിയക്കുഞ്ഞുങ്ങളെ വല്ലാര്‍പാടം സെന്ററില്‍നിന്ന് ലഭിക്കും. 0484-2975595.
https://www.facebook.com/Malayalivartha