Widgets Magazine
03
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വേനൽമഴ തുടരും; പക്ഷേ സൂര്യൻ ചതിക്കും! യുവി വികിരണം അപകടകരമായ നിലയിലെന്ന് മുന്നറിയിപ്പ്...


കെഎസ്ആർടിസി ഡ്രൈവറായിരുന്ന യദുവിനെ പുറത്താക്കിയത് ആര്യയുമായുള്ള തർക്കം മൂലമല്ല; കാരണം വ്യക്തമാക്കി മന്ത്രി കെ.ബി. ഗണേഷ് കുമാർ...


ഇറാന്റെ പരമോന്നത നേതാവിന്റെ പദവി അലങ്കരിക്കാൻ വരുന്ന വ്യക്തി ആരാണ് ..അയത്തൊള്ള അലിറേസ അറാഫിയെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചിരിക്കുകയാണ് ഇറാൻ..


നെയ്യാറ്റിൻകരയിൽ ചിതയൊരുക്കി വയോധികയുടെ ആത്മഹത്യാ ശ്രമം; നില അതീവ ഗുരുതരം...


പശ്ചിമേഷ്യയിൽ യുദ്ധഭീതി: സമാധാന നീക്കങ്ങളുമായി ഇന്ത്യ; നെതന്യാഹുവുമായും യുഎഇ പ്രസിഡന്റുമായും മോദി സംസാരിച്ചു: കുവൈറ്റിൽ അപായ സൈറണുകൾ; സ്കൂളുകൾ ഓൺലൈൻ ക്ലാസുകളിലേക്ക്...

പയറിലെ കീടരോഗങ്ങള്‍

17 JANUARY 2015 09:00 AM IST
മലയാളി വാര്‍ത്ത.

പയറിനെ ബാധിക്കുന്ന രോഗങ്ങളായ വാട്ട രോഗം, തൈചീയല്‍, കായ്ചീയല്‍ എന്നിവ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. കൃഷിയെ അപ്പാടെ ഇത് ഇല്ലാതാക്കുന്നു. അതിനെ നിയന്ത്രിക്കാനിതാ ചില മാര്‍ഗ്ഗങ്ങള്‍
വാട്ടരോഗം
തൈ മുളപ്പിക്കുന്ന ഘട്ടത്തിലും താവരണകളില്‍നിന്ന് മാറ്റി നട്ടതിനുശേഷവും വാട്ടരോഗം കണ്ടുവരുന്നു. ബാക്ടീരിയ എന്ന സൂക്ഷ്മജീവിയാണ് ഇതുണ്ടാക്കുന്നത്. ഇതിനുശേഷം കുമിള്‍ ആക്രമണവും കാണുന്നു. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗത്തെ തടയുന്നതിനായി തവാരണകളില്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അളവിലെടുത്ത് തടം കുതിര്‍ത്തശേഷം മാത്രം വിത്തു നടേണ്ടതാണ്.
മാറ്റിനടുന്ന തൈകളും ഈ ലായനിയില്‍ മുക്കിയശേഷം നടുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. വളരെ ശക്തമായതോതില്‍ വാട്ടരോഗം ബാധിക്കുകയാണെങ്കില്‍ ഫൈറ്റോലാന്‍ നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് മണ്ണ് കുതിരും വിധം ഒഴിക്കാവുന്നതാണ്. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗബാധിതമായ ചെടികളെ എത്രയുംവേഗം നീക്കം ചെയ്ത് നശിപ്പിക്കുക എന്നിവയും നിയന്ത്രണമാര്‍ഗങ്ങളാണ്.
തൈചീയല്‍
തവാരണകളില്‍ സാധാരണയായി ഈ രോഗം കാണപ്പെടുന്നു. മണ്ണിനോടു ചേര്‍ന്ന ഭാഗം ചീഞ്ഞ്, ചെടികള്‍ ഇളംമഞ്ഞനിറമായി നശിച്ചുപോകുന്നതാണ് ലക്ഷണം. തവാരണകളില്‍ സ്യൂഡോമോണസ് ഉപയോഗിച്ച് ഇതു തടയാവുന്നതാണ്.
കായ്ചീയല്‍
കായ്കളില്‍ ചെറിയ പൊട്ടുകള്‍ കണ്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം. ഇവ ക്രമേണ വളര്‍ന്ന് കായ് ചീഞ്ഞുപോകുന്നു. ചീഞ്ഞകായ്കള്‍ പറിച്ചുനശിപ്പിക്കുക, ഇന്‍ഡോഫില്‍ എം. 45 രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിക്കുക എന്നിവയാണ് നിയന്ത്രണമാര്‍ഗങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ.കെ.ശൈലജ ഇത്തവണ പേരാവൂരില്‍ മല്‍സരിക്കും  (6 minutes ago)

ഗള്‍ഫ് മേഖലയിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് രമേശ് ചെന്നിത്തല  (14 minutes ago)

സ്കൂൾ വിട്ട ശേഷം മനോജ് മക്കളുമായി കാറിൽ വീട്ടിലേക്ക്; ഇടവഴിയിൽ കാർ നിർത്തി മക്കൾക്കു വിഷം കലർത്തിയ ജൂസ് കൊടുത്തു; ഇളയ മകൾ ശിവഗംഗ കയ്‌പ്പെന്ന് പറഞ്ഞ് ജൂസ് തുപ്പി; പിന്നാലെ മൂത്ത മകൾക്കും പിതാവിനും സംഭവ  (17 minutes ago)

അടുപ്പുവെട്ടോടെ പൊങ്കാല ചടങ്ങുകൾക്ക് തുടക്കമായി; ഉച്ച തിരിഞ്ഞ് 2.15 നാണ് നിവേദ്യം; യാഗശാലയായി നഗരം  (3 hours ago)

എസ്എസ്എല്‍സി പരീക്ഷയുടെ തയാറെടുപ്പുകള്‍ പൂര്‍ത്തിയായി  (17 hours ago)

എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കുമെന്ന് ട്രംപ്  (17 hours ago)

പ്രവാസികള്‍ക്ക് ഒമാന്‍ വഴി നാട്ടിലെത്താം; ഷാര്‍ജയില്‍ നിന്ന് മസ്‌കറ്റിലേക്ക് ബസ് സര്‍വീസ്  (17 hours ago)

ദേവനന്ദയും ധ്യാനും ഒന്നിക്കുന്ന കല്യാണമരം റിലീസിന്  (17 hours ago)

വടിവേലു നായകനാകുന്ന ഏ.ബി. ബിനിലിന്റെ തമിഴ് ചിത്രം പോര്‍മുഖം  (17 hours ago)

യുഎസ്ഇസ്രയേല്‍ ആക്രമണത്തില്‍ ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികന്‍ കൂടി കൊല്ലപ്പെട്ടു  (18 hours ago)

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തില്‍ നടന്‍ മമ്മൂട്ടി  (18 hours ago)

ആറ്റുകാല്‍ പൊങ്കാലയ്ക്ക് കുടിവെള്ളം മുടങ്ങില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍  (19 hours ago)

കറാച്ചി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക്  (20 hours ago)

ആറ്റുകാല്‍ പൊങ്കാല; ക്രമീകരണങ്ങളിങ്ങനെ; റോഡുകളിലെ ഇരുവശങ്ങളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല  (20 hours ago)

Malayali Vartha Recommends