Widgets Magazine
15
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കടിച്ച പാമ്പിനെയും പോക്കറ്റിലിട്ട് ചികിത്സ തേടി ആശുപത്രിയിലെത്തി യുവാവ്..വീഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്...


രാഹുലുമായി തെളിവെടുപ്പ്.. 15 മിനിറ്റാണ് എടുത്തത്. ഹോട്ടലിലെ 408–ാം നമ്പർ മുറിയിലാണ് തെളിവെടുപ്പ്.. 21 മാസം പിന്നിട്ടതിനാൽ cctv ദൃശ്യങ്ങൾ സൂക്ഷിച്ചിട്ടില്ലെന്ന് ഹോട്ടൽ ജീവനക്കാർ..


ജോസ് കെ മാണിയാട് റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ ചെയ്തത്.. പിണറായിയുടെ ക്യാമ്പിൽ നിന്നും പുറത്തുകടക്കാനുള്ള ജോസിന്റെ ശ്രമങ്ങൾക്ക്.. വിലങ്ങുതടിയാവുന്നത് ഈ രണ്ടു നേതാക്കളാണ്..


കണ്ഠരർക്ക് ഇനി രക്ഷയില്ല.. വാജിവാഹനം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.. ഈ ശില്‍പ്പം 11 കിലോ തൂക്കം വരുന്നതും പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞതുമാണ്..

സംരക്ഷിക്കാം മണ്ണിനെ.... ഇന്ന് ലോക മണ്ണ് ദിനം

05 DECEMBER 2023 02:27 PM IST
മലയാളി വാര്‍ത്ത

ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു. ആരോഗ്യകരമായ നിലനില്‍പ്പിന് മണ്ണും വായുവും വെള്ളവും അത്യാവശ്യ ഘടകമാണ്. ചെടികള്‍ക്ക് വളരാന്‍, ര്‍ഷകന് വിളവ് ലഭിക്കാന്‍ വേണ്ടി എല്ലാത്തിനും മണ്ണ് അനിവാര്യമാണ്.


ഒരു പുതപ്പുപോലെ മണ്ണ് ഭൂമിയെ സംരക്ഷിക്കുന്നു. മനുഷ്യനും മറ്റെല്ലാ ജീവജാലങ്ങള്‍ക്കും വേണ്ട ഭക്ഷണമൊരുക്കുന്നു. എന്നാല്‍ ഇന്ന് മനുഷ്യനാല്‍ തന്നെ ആ മണ്ണ് വലിയ ഭീഷണി നേരിടുന്നു. വേണ്ടതെല്ലാം തരുന്ന മണ്ണിനെ എത്രത്തോളം നമ്മള്‍ സംരക്ഷിക്കുന്നുണ്ട്?

ആരോഗ്യകരമായ മണ്ണിന്റെ പ്രാധാന്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനായി ജനങ്ങളെ ബാധവാന്മാരാക്കുന്നതിനും എല്ലാ വര്‍ഷവും ഡിസംബര്‍ 5 ന് ലോക മണ്ണ് ദിനം ആചരിക്കുന്നു.


മണ്ണിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനുള്ള ഒരു അന്താരാഷ്ട്ര ദിനം 2002ല്‍ ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് സോയില്‍ സയന്‍സസ് ശുപാര്‍ശ ചെയ്തു. തായ്‌ലന്‍ഡ് രാജ്യത്തിന്റെ നേതൃത്വത്തിലും ആഗോള മണ്ണ് പങ്കാളിത്തത്തിന്റെ ചട്ടക്കൂടിനുള്ളിലും, ഭക്ഷ്യ കാര്‍ഷിക സംഘടന ആഗോളമായി ലോക മണ്ണ് ദിനത്തിന്റെ ഔപചാരിക ആചരണത്തെ പിന്തുണച്ചു.

ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ 2013 ജൂണില്‍ കൂടിയ കോണ്‍ഫറന്‍സ് ലോക മണ്ണ് ദിനം ഏകകണ്ഠമായി അംഗീകരിക്കുകയും 68ാമത് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ അതിനെ ഔദ്യോഗികമായി അംഗീകരിക്കുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 2014 ഡിസംബര്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഈ ദിനം ആചരിച്ചു വരുന്നു.


ഭൂമിശാസ്ത്രപരമായ പ്രത്യേകത മൂലം ചിലയിടങ്ങളില്‍ ഭൂമിക്കടിയിലെ ലവണത്വം കൂടുതലുള്ള ജലം മേല്‍മണ്ണില്‍ കലരാം, മണ്ണിന്റെ ഘടന, വെള്ളപ്പൊക്കം, വരള്‍ച്ച, കാറ്റ്, കാലാവസ്ഥയിലെ മറ്റു പ്രത്യേകതകള്‍ തുടങ്ങിയവയും മണ്ണിലെ സ്വാഭാവിക ലവണത്വത്തിനു (ടമഹശിശ്യേ) കാരണമാകാം. അശാസ്ത്രീയമായ ജലസേചന സംവിധാനം, രാസവളങ്ങളുടെ അമിതമായ ഉപയോഗം, ജലമലിനീകരണം, വ്യാവസായികമാലിന്യങ്ങളുടെ പുറന്തള്ളല്‍ തുടങ്ങി മണ്ണിന്റെ ഉല്‍പാദനക്ഷമത നശിപ്പിക്കുന്ന മനുഷ്യജന്യമായ കാരണങ്ങള്‍ ഏറെയാണ്. ആയതിനാല്‍ ആരോഗ്യമുള്ള മണ്ണിന്റെയും മണ്ണിന്റെ സുസ്ഥിര പരിപാലനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ആഗോള അവബോധം സൃഷ്ടിക്കുകയാണ ്ഈ ദിനാചരണത്തിന്റെ ലക്ഷ്യം.
" =

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്‌കോട്ടിലെ ജയത്തോടെ പരമ്പരയില്‍ ഇന്ത്യയ്ക്ക് ഒപ്പമെത്തി കിവീസ്  (5 hours ago)

ക്രിമിനല്‍ പശ്ചാത്തലം മറച്ചുവച്ച് ജോലി നേടിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട സംഭവം: ക്രിമിനല്‍ കുറ്റം ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗം കിട്ടില്ലെന്ന് സുപ്രീം കോടതി  (5 hours ago)

രാഹുലിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കി ഡികെ മുരളി എംഎല്‍എ  (5 hours ago)

ഇറാനില്‍ നിന്ന് എത്രയും വേഗം പുറത്ത് കടക്കാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം  (5 hours ago)

ക്ഷേത്രദര്‍ശനത്തിന് പോയ 15കാരനെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ശബരിമല സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ശങ്കരദാസിനെ അറസ്റ്റ് ചെയ്തു  (7 hours ago)

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം  (7 hours ago)

ബസില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് പിടിയില്‍  (8 hours ago)

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി നാല് വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിലായി  (8 hours ago)

യുപിയിലെ ഒരു ആശുപത്രിയില്‍ എലികളുടെ വിളയാട്ടം; യോഗി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്  (8 hours ago)

മകര ജ്യോതി തെളിഞ്ഞു...! അപ്പോഴും ഒരേ ഒരു പ്രാർത്ഥന സ്വർണ കള്ളന്മാർ നിന്ന് ഉരുകണേ...! അയ്യപ്പാ...! അയ്യപ്പന്മാരുടെ ശരണം വിളി  (9 hours ago)

പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു:തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനെ കണ്ടുതൊഴുത് ഭക്തസഹസ്രങ്ങള്‍ മലയിറങ്ങിത്തുടങ്ങി  (9 hours ago)

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോര്‍ട്ടല്‍; ഒറ്റ ക്ലിക്കില്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകള്‍, 30 സ്ഥാപനങ്ങള്‍  (9 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെ എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെങ്കില്‍ നിയമസഭാംഗം പരാതി നല്‍കേണ്ടതുണ്ടെന്ന് സ്പീക്കര്‍  (9 hours ago)

14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 43കാരന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി  (9 hours ago)

Malayali Vartha Recommends