ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...
ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...ഇന്ന് പച്ചക്കറി ഉപയോഗത്തിനു മാത്രമല്ല, അലങ്കാരത്തിനു കൂടി ചീര വളര്‍ത്തുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന അലങ്കാര ചെടികള്‍ക്കു പകരമായോ അവയ്‌ക്കൊപ്പമോ നല്ല ചീരകൊണ്ടുളള 'ഫുഡ് സ്‌കേപ്പിങ്' കണ്ടാല്‍ ആരും നോക്കി നിന്നു പോകും.
ജനപ്രിയ പ്രാദേശിക ഇനങ്ങളായ വ്‌ളാത്താങ്കര ചീര, ആലപ്പുഴ പട്ടുചീര എന്നിവ ഫുഡ്‌സ്‌കേപ്പിങിന് അനുയോജ്യമായ ഇനങ്ങളാണ്.
കൃഷിയിലെ തുടക്കക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വിദ്യാലയ മുറ്റത്തെ കൃഷിക്കും ഇഷ്ട താരം ചീര തന്നെ. വേഗത്തിലുള്ള വളര്‍ച്ച, പറിച്ചുനട്ട് 25 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പ്, തനിവിളയായും ഇടവിളയായും കൃഷിചെയ്യാം,
കീടരോഗങ്ങള്‍ കുറവ്, ജൈവവളം ഇടുന്നതനുസരിച്ച് വിളവും കൂടും ഇവയെല്ലാം പ്രത്യേകത. ചുവപ്പ് ചീരയോടാണ് മലയാളികള്‍ക്ക് ഏറെ താല്‍പ്പര്യം. കേരളത്തില്‍ കൃഷി ചെയ്യുന്ന രണ്ട് പ്രധാന ഇനങ്ങളാണ് അരുണ്‍, കണ്ണാറ ലോക്കല്‍ എന്നിവ. പച്ച ഇനത്തില്‍ പ്രധാനപ്പെട്ടവയാണ് ഇഛ1, മോഹിനി എന്നിവ. ചില പ്രാദേശിക ഇനങ്ങള്‍ ഇന്ന് ഏറെ ജനപ്രിയമായി മാറിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവയാണ് ചെങ്കല്‍ചീര എന്നറിയപ്പെടുന്ന വ്‌ളാത്തങ്കര ചീരയും ആലപ്പുഴ തൈക്കല്‍ ചീര എന്നറിയപ്പെടുന്ന പട്ടുച്ചീരയും.
നല്ല ഇളം ചുവപ്പുനിറമുള്ള വ്‌ളാത്തങ്കരച്ചീര ദീര്‍ഘകാല വിളവെടുപ്പിന് പറ്റിയ ഇനമാണ്. പട്ടുപോലെ മാര്‍ദവമുള്ള ഇലകളുള്ള പട്ടുച്ചീരയ്ക്ക് അല്‍പ്പം കടുത്ത ചുവപ്പാണ്. തൈക്കല്‍ ചീര എന്നറിയപ്പെടുന്ന ഇവ വേരടക്കം പറിച്ചെടുക്കുന്ന ഒറ്റ വിളവെടുപ്പു രീതിയാണ് ആലപ്പുഴ ഭാഗത്ത് അവലംബിക്കുന്നത്. ഇലപ്പുള്ളി രോഗം ഉള്‍പ്പെടെയുള്ള കീടബാധകള്‍ പട്ടുച്ചീരയില്‍ വളരെ കുറവായിരിക്കും.
https://www.facebook.com/Malayalivartha