Widgets Magazine
01
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..


പാകിസ്ഥാനിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, രാജ്യമെമ്പാടും പ്രകമ്പനം അനുഭവപ്പെട്ടു..ജനങ്ങൾ എല്ലാം ഇറങ്ങിയോടി..കറാച്ചിയിലടക്കം അതിഭീകര മുന്നറിയിപ്പ്...പ്രകൃതിയും പാകിസ്ഥാനെ ചതിച്ചു..


ചക്ക മുറിക്കുന്നതിനിടയിലൂടെ ഓടിക്കളിച്ച് നടക്കവേ കുട്ടിയ്ക്ക് ദാരുണാന്ത്യം.. കാൽ തെന്നി കത്തിയ്ക്ക് മുകളിലേക്ക് വീണു..നെഞ്ചിന്റെ ഇടത് ഭാഗത്ത് വലിയ ആഴത്തിലുള്ള മുറിവേറ്റു..കണ്മുൻപിൽ മരണം..


സംസ്ഥാനത്ത് മേയ് ഒന്നിന് കനത്ത മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ‌ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു... പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്..


പുഴുത്ത മൃഗത്തോടുള്ള ദയപോലുമില്ല,പാമ്പിനെ കൊണ്ട് കടിപ്പിച്ച് കണ്ട് രസിച്ചു; സ്നേഹയോട് അയാൾ ചെയ്തത് കണ്ടാൽ അറയ്ക്കും

മൊറട്ടോറിയം നീട്ടും? കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും നിലപാട് സുപ്രീംകോടതിയില്‍ അറിയിച്ചു; രണ്ടു വര്‍ഷം വരെ നീട്ടാം പക്ഷേ രണ്ടു ദിവസം കൊണ്ട് തീരുമാനമെടുക്കാന്‍ സാധിക്കില്ല; കേസില്‍ വിധി നാളെത്തേക്ക് മാറ്റി

01 SEPTEMBER 2020 02:36 PM IST
മലയാളി വാര്‍ത്ത

കോവിഡ് വ്യാപനത്തില്‍ പശ്ചാത്തലത്തില്‍ വായ്പാ തിരിച്ചടിവിന് പ്രഖ്യാപിച്ച മൊറട്ടോറിയം രണ്ടു വര്‍ഷം വരെ നീട്ടാനുള്ള സാധ്യത വര്‍ധിച്ചു. കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും സുപ്രീം കോടതിയില്‍ ഇതു സംബന്ധിച്ച് നിലപാട് അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ സര്‍ക്കുലര്‍ പ്രകാരം മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ രണ്ടു വര്‍ഷം വരെ നീട്ടുന്ന തീരുമാനം രണ്ടു ദിവസം കണ്ട് നടത്താന്‍ കഴിയില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ലോക് ഡൗണ്‍ കാലത്ത് ബാങ്ക് വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും വായ്പാ തുകയുടെ പലിശയും പലിശയുടെ പലിശയും ബാങ്കുകള്‍ ഈടാക്കുന്നുണ്ട്. ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്

ഏതൊക്കെ മേഖലകളിലാണ് ആനുകൂല്യം നല്‍കേണ്ടത് എന്നതു സംബന്ധിച്ച് സര്‍ക്കാര്‍ പഠിച്ചുവരികയാണെന്നും കേന്ദ്രത്തിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. മൊറട്ടോറിയം കാലയളവില്‍ പലിശയ്ക്ക് പലിശ നല്‍കുന്നത് എഴുതിത്തളളുന്നത് സംബന്ധിച്ച കോടതിയുടെ ചോദ്യത്തിന് കേന്ദ്രവും ആര്‍.ബി.ഐ. ബാങ്കേഴ്‌സ് അസോസിയേഷനും ഇക്കാര്യത്തില്‍ ഒന്നിച്ചിരുന്ന് പരിഹാരം കാണേണ്ടതുണ്ടെന്നും അതിനായി അനുവദിക്കണമെന്നും തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. കേന്ദ്ര നിലപാട് സംബന്ധിച്ച് സത്യവാങ്മൂലം ഇനിയും ജഡ്ജിമാര്‍ക്ക് ലഭിക്കാത്ത സാഹചര്യത്തില്‍ ജസ്റ്റിസ് അശോക് ഭൂഷണിന്റെ അധ്യക്ഷതയിലുളള ബെഞ്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. പിഴപ്പലിശ ഈടാക്കുന്നതിന് എതിരെ ബെഞ്ച് നേരത്തെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. മൊറട്ടോറിയത്തിന്റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ് പിഴപ്പലിശ ഈടാക്കുന്നതിലൂടെ സംഭവിക്കുന്നത് എന്നായാരിന്നു കോടതി പരാമര്‍ശം. കോവിഡ് വ്യാപനം മൂലം സമ്പദ് വ്യവസ്ഥ 23 ശതമാനം മുരടിപ്പു നേരിട്ടതായി സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. കടുത്ത പ്രയാസം നേരിടുന്ന മേഖലകള്‍ക്കായി സര്‍ക്കാര്‍ ഇതിനകം തന്നെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മൊറട്ടോറിയം കാലാവധി രണ്ടു വര്‍ഷം വരെ നീട്ടാവുന്നതാണെന്നെന്നും സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.

കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മൊറട്ടോറിയം ദീര്‍ഘിപ്പിക്കണം എന്ന ആവശ്യം ശക്തമാണ്. ബാങ്ക് വായ്പകള്‍ക്കുള്ള മൊറട്ടോറിയം ഇന്നലെ അവസാനിച്ച സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി ഇടപെടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. മൊറട്ടോറിയം നീട്ടുന്നതിനൊപ്പം മൊറട്ടോറിയം കാലത്തെ പലിശയില്‍ ഇളവ് നല്‍കണം എന്നുമാണ് ആവശ്യം. ലോക് ഡൗണ്‍ മൂലം ഉണ്ടായ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നാണ് സുപ്രീംകോടതിയുടെ അഭിപ്രായം. അതിനാല്‍ ബാങ്ക് വായ്പയുടെ കാര്യത്തില്‍ നിര്‍ണായകമായ കോടതി തീരുമാനത്തിനുള്ള സാധ്യത തന്നെയാണ് ഉള്ളത്. മാര്‍ച്ചില്‍ മൂന്നുമാസത്തേക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം റിസര്‍വ് ബാങ്ക് പിന്നീട് മൂന്നുമാസത്തേക്ക് കൂടി ദീ!ര്‍ഘിപ്പിച്ചിരുന്നു. ആനുകൂല്യം നീട്ടാനായി കേരളമടക്കം നല്‍കിയ കത്തുകളോട് കേന്ദ്രം പ്രതികരിച്ചില്ലായിരുന്നു.

മൊറട്ടോറിയം അവസാനിക്കുന്നതോടെ ആനുകൂല്യം സ്വീകരിച്ചവര്‍ക്ക് അധികമായി ആറ് ഗഡുക്കളും അതിന്റെ പലിശയും അടയ്‌ക്കേണ്ടി വരും. മാര്‍ച്ച് 1 മുതല്‍ ഓഗസ്റ്റ് വരെ രണ്ട് ഘട്ടമായാണ് മൊറട്ടോറിയം നടപ്പാക്കിയത്. സെപ്തംബര്‍ മൂന്നിന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്ക് മേധാവികളെ കാണുന്നുണ്ട്. ഈ സമയം മൊറട്ടോറിയവും ചര്‍ച്ചയായേക്കും. കോവിഡ് കാലത്ത് സര്‍ക്കാര്‍ സാധാരണക്കാരെയും സഹായിക്കണമെന്ന് നേരത്തെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ നിലപാടുകള്‍ ബിസിനസുക്കാരുടെ മാത്രം ഉന്നമനം ലക്ഷ്യമിട്ടുള്ളതാണെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉമം അൽ-ഗാര സ്ക്രാപ്പ് യാർഡിന് സമീപം വീട്ടുജോലിക്കാരനായ ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു; കുവൈത്ത് പൗരന് വധശിക്ഷ..  (55 minutes ago)

അമീബിക്ക് മസ്തിഷ്‌ക ജ്വരം പ്രതിരോധിക്കാനായി ഏകാരോഗ്യത്തില്‍ അധിഷ്ഠിതമായി പുതുക്കിയ മാര്‍ഗരേഖ പുറത്തിറക്കി; രോഗപ്രതിരോധം, പരിശോധന, ചികിത്സ എന്നിവ ക്രമീകരിക്കുന്നതിന് വിവിധോദ്ദേശ ആക്ഷന്‍ പ്ലാന്‍  (1 hour ago)

ഫ്രണ്ട്സ് ആപ്പ് വഴി പരിചയം; വിവാഹ വാഗ്ദാനം നൽകി പോലീസുകാരൻ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: തമ്പാനൂർ പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്  (1 hour ago)

PAKISTAN Earthquake ഒടുവിൽ പ്രകൃതിയും ചതിച്ചു  (2 hours ago)

KASARGOD കണ്ണീരോടെ ഉറ്റവർ!  (2 hours ago)

മകനെ സംരക്ഷിക്കാൻ മാതാപിതാക്കൾ നീക്കം നടത്തിയോ..? സുഗന്തിനായി ഇരുട്ടിൽത്തപ്പി പോലീസ്...  (4 hours ago)

ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന്‍റെ അച്ഛനെയും അമ്മയേയും പൊലീസ് കസ്റ്റഡിയിലെടുത്തു; തൃശൂർ ചാവക്കാട് സ്റ്റേഷനിൽ ഹാജരായപ്പോഴായിരുന്നു കസ്റ്റഡിയിലെടുത്തത്  (4 hours ago)

പെരുന്നയിലെ പോപ്പിനെ കാണാൻ സഖാവ് എന്തിന് ആശുപത്രിയിലെത്തി? രാജീവ് ചന്ദ്രശേഖറിന്റെ ഏറുകൊണ്ടു...  (4 hours ago)

ആളൂരിനെ പ്രാകി കൊന്നത് തന്നെ "ചാകാൻ ഞാൻ ആഗ്രഹിച്ചു"..! ഇട്ടുമൂടാൻ പൂത്ത പണം ഉണ്ടാക്കിയത് ഇങ്ങനെ..!  (4 hours ago)

കോട്ടയം പേരൂരില്‍ മാതാവും പെണ്‍മക്കളും ആറ്റില്‍ ചാടി മരിച്ച സംഭവം; ഭര്‍ത്താവ് ജിമ്മിയും ഭര്‍തൃപിതാവ് ജോസഫും അറസ്റ്റില്‍  (5 hours ago)

പാക്കിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യയിൽ വിലക്ക്; വ്യോമാതിർത്തി അടച്ചു  (6 hours ago)

ലോക്മാന്യ തിലക് - തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ യുവാവിന്റെ മൃതദേഹം  (7 hours ago)

പാക്കിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക്  (15 hours ago)

ജിസ്മോളും മക്കളും ആറ്റില്‍ച്ചാടി മരിച്ച സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃപിതാവും അറസ്റ്റില്‍  (15 hours ago)

കൈക്കൂലിക്കേസില്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥ അറസ്റ്റില്‍  (17 hours ago)

Malayali Vartha Recommends