Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ രൂപ കോമയില്‍; എന്നാല്‍ പുറത്തു പറഞ്ഞാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തും: സര്‍ക്കാരിനെതിരെ ശബ്ദമുയര്‍ത്താന്‍ ഒരു പൗരനും അവകാശമില്ലാതായി യെശ്വന്ത് സിന്‍ഹ

10 OCTOBER 2018 12:12 PM IST
മലയാളി വാര്‍ത്ത

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഇന്ത്യയില്‍ രൂപ കോമ സ്‌റ്റേജിലാണെന്ന് മുന്‍ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ.രാഷ്ട്ര മഞ്ചിന്റെ വേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന് സൂചനയോടെ മോദി സര്‍ക്കാരിന്റെ പദ്ധതികള്‍ക്കെതിരെ യശ്വന്ത് സിന്‍ഹ ആഞ്ഞടിച്ചത്.

നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ രൂപ ഐ.സി.യുവിലായിരുന്നു. അന്ന് രൂപയുടെ മൂല്യം ഡോളറൊന്നിന് 60 ആയിരുന്നു. ഇന്നിപ്പോള്‍ 75 ആയിരിക്കുന്നു. ഈ സമയത്ത് രൂപ കോമയിലാണ് എന്നല്ലാതെ മറ്റെന്താണ് പറയാന്‍ സാധിക്കുക സിന്‍ഹ ചോദിച്ചു.

നിലവില്‍ സ്ഥിഗതിയില്‍ രാജ്യത്തെ ഒരു പൗരനും സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ അവകാശമില്ല. അങ്ങനെ സംസാരിക്കൂന്നവരെ രാജ്യദ്രോഹിയായി മുദ്ര കുത്തുന്നു. അതാകട്ടെ ജനാധിപത്യ വിരുദ്ധവും സിന്‍ഹ മാധ്യമങ്ങളോട് പറഞ്ഞു.റഫേല്‍ കരാറില്‍ വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. സി.ബി.ഐക്ക് പരാതി നല്‍കാനാണ് തീരുമാനം.അത് എന്‍.ഡി.എ ഗവണ്‍മെന്റിന്റെ അഴിമതിയാണ്. മോദിയാണ് അതിന് കാരണവും . സി.ബി.ഐയുടെ റിപ്പോര്‍ട്ടിനായി ഒരു മാസം കാത്തുനില്‍ക്കും. അതും ഫലം കണ്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം സിന്‍ഹ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഇന്ധനവിലയും വിലക്കയറ്റവും രാജ്യത്തെ ജനജീവിതം താറുമാറാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ റെയിൽവെ രംഗത്ത് വിപ്ലകരമായ മാറ്റങ്ങൾക്ക് തുടക്കമിടാൻ റഷ്യൻ അത്യാധുനിക അതിവേഗ ട്രെയിനുകൾ എത്തുന്നു  (1 hour ago)

താരമായി ഷെഫാലി വര്‍മ... ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായ താരം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവും നേടി  (1 hour ago)

സങ്കടക്കാഴ്ചയായി... കാറിടിച്ച് ചികിത്സയിലായിരുന്ന വഴിയാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അടിക്കടിയുള്ള മാറ്റത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട്... മുഖ്യമന്ത്രി വിഡി സതീശനുമായും അഞ്ചിന് ഗവർണറുമായും കൂടിക്കാഴ്ച നടത്തും  (2 hours ago)

  തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ(വി.എസ്.എസ്‌.സി.) അതീവ സുരക്ഷാമേഖലയ്ക്കു മുകളിലൂടെ അജ്ഞാതൻ ഡ്രോൺ പറത്തിയ സംഭവം... തുമ്പ പോലീസ് അന്വേഷണം ആരംഭിച്ചു  (2 hours ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിന്റെ ടയർ പൊട്ടിത്തെറിച്ചു... ഒഴിവായത് വൻ അപകടം  (2 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്....  (3 hours ago)

പവർകട്ട് പ്രതിസന്ധി ഒഴിവാക്കാനായി കടുത്ത നടപടിയുമായി സർക്കാർ... യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങുന്നു ....  (3 hours ago)

കന്നിമാസ പൂജകൾക്കായി ശബരിമല നട ഈ മാസം 16ന് വൈകുന്നേരം 5.30ന് തുറക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ്....പവന് 240 രൂപയുടെ കുറവ്  (4 hours ago)

പുതിയ യാത്രാനിയന്ത്രണവുമായി മോട്ടോർ വാഹന വകുപ്പ്.... റൂട്ട് ബസുകൾക്ക് ആറുവരി പാതകളിൽ പ്രവേശനമില്ല, ദീർഘദൂര സർവീസുകൾക്ക് പുതിയ ഉത്തരവിൽ ഇളവ്  (4 hours ago)

കൊല്ലത്ത് ബീച്ചിൽ തിരയിൽപ്പെട്ട ബന്ധുക്കളായ കുട്ടികളെ രക്ഷിക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തടവുകാരുടെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്താൻ ജയിൽ വകുപ്പിന്റെ ശുപാർശ...  (5 hours ago)

മൂന്ന് ദിവസം കൊടുംമഴ മൂന്ന് ജില്ലകളിൽ..! ഏത് നിമിഷവും മാറിമറിയാം... കത്തുന്നു..!"ഈ ALERT  (5 hours ago)

Malayali Vartha Recommends