Widgets Magazine
15
Sep / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയങ്ങോട്ട് വില്ലൻ സതീശനോ.. മണ്ഡലത്തിൽ സജീവമാകാനാണ് രാഹുലിന്റെ നീക്കം...വിവാദങ്ങൾക്ക് ശേഷം രാഹുൽ ഇതുവരെ പാലക്കാട് പോയിട്ടില്ല.. നടപടി സ്വീകരിക്കാൻ പല നേതാക്കളും മുറവിളി കൂട്ടിയിരുന്നു..


ആരോഗ്യമന്ത്രിയുടെ വാദത്തില്‍ ചര്‍ച്ചകള്‍ പുതിയ തലത്തിലേക്ക്..2013-ല്‍ പ്രസിദ്ധീകരിച്ചതായി മന്ത്രി അവകാശപ്പെടുന്ന റിപ്പോര്‍ട്ട് 2018-ലാണ് ഇന്ത്യന്‍ ജേണല്‍ ഓഫ് മൈക്രോബയോളജി പ്രസിദ്ധീകരിച്ചത്..


23 മാസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ ഇതിനോടകം 65,000 കടക്കുന്നു.. മൂന്നു ദിവസത്തിനുള്ളില്‍ മാത്രം 102 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 356 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,.


ഹണിട്രാപ്പ് പീഡനക്കേസില്‍ പോലീസിനെ വലച്ച് റാന്നിക്കാരന്റെ മൊഴി... പരസ്പരവിരുദ്ധമായ മൊഴികള്‍ പരാതിക്കാരനും പ്രതികളും നല്‍കുന്നതാണ് അന്വേഷണത്തിന് തടസം..മര്‍ദിക്കാന്‍ സഹായികള്‍ ആരെങ്കിലുമുണ്ടായിരുന്നോ?

വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ ഇതിഹാസതാരം

10 APRIL 2019 03:49 PM IST
മലയാളി വാര്‍ത്ത

അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്റെയും കേരള കോണ്‍ഗ്രസിന്റെയും നെടുംതൂണായി നിന്ന കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് മലയാളികള്‍. രാവിലെ കൊച്ചിയിലെ ആശുപത്രിക്ക് മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയില്‍ വഴിയിലുടനീളം വന്‍ ജനാവലിയാണ് കാത്തുനിന്നത്. ജന്മദേശമായ പാലായില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നിനാണ് സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്.

കേരള രാഷ്ട്രീയ ചരിത്രത്തില്‍ തുടര്‍ച്ചയായ അമ്പത്തിനാല് വര്‍ഷം നിയമനിര്‍മാണസഭയില്‍ അംഗമാവുക എന്നത് മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണ്. 1965 മുതല്‍ നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പുകളിലും അദ്ദേഹം പാലാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മുന്നണികള്‍ മാറി മത്സരിച്ചിട്ടും തുടര്‍ച്ചയായി ജയിച്ചുവെന്നത് അദ്ദേഹത്തിന്റെ അസാമാന്യ ജനപിന്തുണയുടെ ദൃഷ്ടാന്തമാണ്. 



ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായും ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചും ആഭ്യന്തരം, ധനകാര്യം, റവന്യൂ മുതലായ പ്രധാന വകുപ്പുകളുടെയെല്ലാം ചുമതല വഹിച്ചും മാണി ഭരണപാടവം തെളിയിച്ചു. 25 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹം സംസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ തന്റേതായ സംഭാവന നല്‍കിയിട്ടുണ്ട്.

തീരുമാനമെടുക്കാനുള്ള കഴിവ്, അതില്‍ ഉറച്ച് നില്‍ക്കാനുള്ള ചങ്കുറ്റം. അതായിരുന്നു ഭരണാധികാരി എന്ന നിലയില്‍ കെ.എം. മാണിയുടെ പ്രത്യേകത. കുടിയേറ്റ കര്‍ഷകരുടെ പട്ടയം മുതല്‍ പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമായ കാരുണ്യ ചികില്‍സാ പദ്ധതി വരെ അരനൂറ്റാണ്ടിലെ ഭരണ നേട്ടങ്ങളില്‍ ചേര്‍ത്തുവയ്ക്കാന്‍ കെ.എം. മാണിയുടെ പേരില്‍ ഒട്ടേറെ കാര്യങ്ങളുണ്ട്. റബറിന്റെ താങ്ങുവിലയുടെ കാര്യത്തിലായാലും മലയോര കര്‍ഷകരുടെ പട്ടയത്തിന്റെ കാര്യത്തിലായാലും മാണിയുടെ ബജറ്റുകളെല്ലാം കര്‍ഷക ക്ഷേമത്തില്‍ ഊന്നിയുള്ളവയായിരുന്നു. 1980 ല്‍ മിച്ചബജറ്റ് അവതരിപ്പിച്ചും മാണി ചരിത്രം സൃഷ്ടിച്ചു..

പി.ടി. ചാക്കോയുടെ ജന്മദിനത്തിലാണ് കെ.എം. മാണിയുടെ വേര്‍പാട്. പി.ടി. ചാക്കോയുടെ 104 - ാം ജന്മദിനമായിരുന്നു ഇന്നലെ. കെ.എം. മാണിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വഴിയൊരുക്കിയത് പി.ടി. ചാക്കോ ആയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വേക്കലില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് ഡ്രൈവര്‍ അടക്കം 24 കുട്ടികള്‍ക്ക് പരിക്ക്  (55 minutes ago)

കാറും മിനിലോറിയും കൂട്ടിയിടിച്ച് അദ്ധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

Rahul-Mamkootathilസഭാ കവാടത്തില്‍ പാലക്കാട് എംഎല്‍എയുടെ കാർ  (1 hour ago)

Veena-George മന്ത്രിയുടെ വാദം തെറ്റ്  (1 hour ago)

ISRAEL അതിശക്തമായ പോരാട്ടം  (1 hour ago)

ഒറ്റയാൻ ഇറങ്ങി...! സഭയിൽ കാട്ടു തീ..! രാഹുൽ നിയമസഭയിൽ  (2 hours ago)

ആര്യ രാജേന്ദ്രന്റെ ഉടായിപ്പ് അവാർഡ് തൂക്കി വിമാനത്താവളത്തിൽ എത്തുന്നതും സംഭവിക്കുന്നത്..!  (3 hours ago)

Pathanamthitta സ്റ്റാപ്ലര്‍ പീഡനം 'ജയേഷിന്റെ പ്രതികാരം'!  (3 hours ago)

കൊടും മഴ വരുന്നു അടുത്ത 3 ദിവസത്തിൽ വമ്പൻ നീക്കങ്ങൾ ഇങ്ങനെ മഴ വരുന്നു...മൺസൂൺ മാറിയിട്ടും  (3 hours ago)

ഡാ... ഞങ്ങൾ ഇവിടെ ഉണ്ട് രാഹുലിന് നേരെ ചീറ്റി SFI..! മൈക്ക് നെഞ്ചത്തേയ്ക്ക് കുത്തി കയറ്റി,കണക്കിന് കൊടുത്ത് രാഹുൽ  (3 hours ago)

. 13 പുരസ്‌കാരങ്ങളുമായി സെത് റോഗന്റെ കോമഡി ....  (4 hours ago)

ചൈനയോട് ഒന്നിനെതിരെ നാല് ഗോളിന്  (4 hours ago)

ഓട്ടോമാറ്റിക് കൺട്രോൾ റൂമുകൾ  (4 hours ago)

ഇത് ജീൻ വേറെ..! ഉടൻ ആ പ്രഖ്യാപനം,..! സതീശനെ വെട്ടിത്തള്ളി ജനം കാത്തിരുന്ന കാഴ്ച്ച സഭയിൽ  (4 hours ago)

റെയില്‍ പാളത്തില്‍ വെള്ളക്കെട്ട് ഉയര്‍ന്നതിനാല്‍ ദാദര്‍, കുര്‍ള,ബാന്ദ്ര എന്നീ....  (5 hours ago)

Malayali Vartha Recommends