ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്‌സ് 450 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 22,450 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണുള്ളത്. പലിശനിരക്ക് വര്‍ധിപ്പിച്ച റിസര്‍വ് ബാങ്കിന്റെ തീരുമാനവും എണ്ണവില ഉയര്‍ന്ന് നില്‍ക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.
പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താനായി ലക്ഷ്യമിട്ടാണ് കേന്ദ്രബാങ്ക് പലിശനിരക്ക് ഉയര്‍ത്തിയത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 102 ഡോളറിന് മുകളിലാണമുള്ളത്. ഇന്ന് മാത്രം രണ്ടുശതമാനമാണ് ഉയര്‍ന്നത്.
ഡോളര്‍ ശക്തിയാര്‍ജ്ജിച്ചതും അമേരിക്കന്‍ ട്രഷറി ബോണ്ട് യീല്‍ഡ് വര്‍ദ്ധിച്ചതും അടക്കമുള്ള വിഷയങ്ങളും വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
അതേസമയം ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. റിസര്‍വ് ബാങ്കിന്റെ ഇടപെടലാണ് ഇതിന് കാരണം. പത്തുപൈസയുടെ നേട്ടത്തോടെ 96.65ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഏഷ്യന്‍ വിപണികള്‍ നഷ്ടത്തിലാണെന്നതും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്.
"
https://www.facebook.com/Malayalivartha























