Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ വമ്പന്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

23 AUGUST 2017 04:59 PM IST
മലയാളി വാര്‍ത്ത

ഈ വര്‍ഷം, ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 366.2 മില്യണ്‍ യൂണിറ്റിലെത്തിയതായി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 6.7 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിപണി ഗവേഷണ സംരംഭമായ ഗാര്‍ട്ണര്‍ ആണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

87.7 ശതമാനം വിപണി വിഹിതം നേടി ആന്‍ഡ്രോയ്ഡ് അധിഷ്ഠിത സ്മാര്‍ട്ട്‌ഫോണുകള്‍ ഐഒഎസ് സ്മാര്‍ട്ട്‌ഫോണുകളെ പുറകിലാക്കിയതായാണ് ഗാര്‍ട്ണറിന്റെ കണ്ടെത്തല്‍. യൂട്ടിലിറ്റി സ്മാര്‍ട്ട്‌ഫോണുകളുടെ ആവശ്യക്ത ശക്തമായി തുടരുന്നതായും മികച്ച സ്റ്റോറേജ് ശേഷി, പ്രൊസസര്‍, ക്യാമറ നിലവാരം എന്നിവ പ്രദാനം ചെയ്യുന്ന 4ജി
സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വികസ്വര വിപണികളില്‍ ആവശ്യക്കാരേറുന്നുണ്ടെന്നും ഗാര്‍ട്ണര്‍ റിസര്‍ച്ച് ഡയറക്റ്റര്‍ അന്‍ഷുല്‍ ഗുപ്ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും സ്മാര്‍ട്ട്‌ഫോണ്‍ വ്യാപനം വര്‍ധിച്ചുവരികയാണ്. ഇത് വികസ്വര ഏഷ്യാപസഫിക് മേഖലയിലെ വാര്‍ഷിക സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന വളര്‍ച്ചയില്‍ പ്രതിഫലിക്കുന്നുണ്ടെന്നും ഗാര്‍ട്ണര്‍ വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ എല്ലാ വിഭാഗം സ്മാര്‍ട്ട്‌ഫോണുകളുടെയും വില്‍പ്പനയില്‍ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. സാംസംങിന്റെ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ 7.5 ശതമാനം വാര്‍ഷിക വളര്‍ച്ചയാണുണ്ടായിട്ടുള്ളത്.

ഗാലക്‌സി നോട്ട് 7 ബാറ്ററി തീപിടിച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കാരണം
സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന ഇടിഞ്ഞിരുന്നു. എന്നാല്‍, ഗ്യാലക്‌സി എസ്8, എസ്8 പ്ലസ് എന്നിവ അവതരിപ്പിച്ചതോടെ ആവശ്യകത തിരിച്ചുപിടിക്കാന്‍ സാംസംങിന് കഴിഞ്ഞു.

ഹൂവായ്, ഓപ്പോ, വിവോ തുടങ്ങിയ ചൈനീസ് ബ്രാന്‍ഡുകള്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെങ്കിലും നടപ്പു വര്‍ഷം സാംസംങിനു വളര്‍ച്ച അടയാളപ്പെടുത്താനാകുമെന്നാണ് ഗാര്‍ട്ണര്‍ പ്രതീക്ഷിക്കുന്നതെന്ന് ഗുപ്ത ചൂണ്ടിക്കാട്ടി.

2017ന്റെ രണ്ടാം പാദത്തില്‍ വിവോ, ഓപ്പോ എന്നീ ചൈനീസ് ബ്രാന്‍ഡുകള്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെന്നും, ഇവയുടെ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ യഥാക്രമം 70.8 ശതമാനം, 44.1 ശതമാനം എന്നിങ്ങനെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (18 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (30 minutes ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (36 minutes ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (40 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (1 hour ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (1 hour ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (1 hour ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (8 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (9 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (9 hours ago)

ഹോര്‍മൂസ് കടലിടുക്കില്‍ ചരക്കുകപ്പലിന് നേരെ ആക്രമണം  (9 hours ago)

തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത  (9 hours ago)

Malayali Vartha Recommends