Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

നിങ്ങളുടെ കാര്‍ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടാനുള്ള 5 കാരണങ്ങൾ

25 AUGUST 2017 10:29 AM IST
മലയാളി വാര്‍ത്ത

ഒരു കാര്‍ ഉടമയായിരിക്കുന്നത് വളരെ ചെലവേറിയതാണ്. മാത്രമല്ല, ഇന്ത്യന്‍ റോഡുകളില്‍ ഒരു കാര്‍ ഓടിക്കുന്നതിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷ്വറന്‍സ് നിര്‍ബന്ധമായും ആവശ്യമാണ്. നിങ്ങളെയും കാറിനെയും അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനായി ഒരു കാര്‍ ഇന്‍ഷുറന്‍സ് എടുക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. കാറിന്റെ കേടുപാടുകള്‍ പരിഹരിക്കുന്നതിനുള്ള ചെലവ് വളരെ ഉയര്‍ന്നതാണ്. പ്രത്യേകിച്ച്‌ നിങ്ങളുടെ ഇന്‍ഷ്വറന്‍സ് പ്രീമിയത്തിന്റെ ചിലവുമായി താരതമ്യം ചെയ്യുമ്ബോള്‍. നിങ്ങള്‍ ശരിയായ രീതിയില്‍ ക്ലെയിം ഫയല്‍ ചെയ്യാത്ത പക്ഷം നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെടാം. അതുകൊണ്ട്, ക്ലെയിം-ഫയലിംഗ് പ്രക്രിയ നിങ്ങള്‍ പൂര്‍ണ്ണമായി മനസ്സിലാക്കേണ്ടതുണ്ട്. ഇന്‍ഷ്വറന്‍സ് പോളിസിയിലെ ഏതെങ്കിലും പഴുതുകള്‍ നിങ്ങള്‍ക്ക് എതിരായേക്കാം. ക്ലെയിം നിരസിക്കുന്നതിന് കാരണമായ അഞ്ച് കാരണങ്ങള്‍ ഇതാ:

ക്ലെയിം വൈകുക: ഒരു അപകടം നടന്ന ശേഷം ക്ലെയിം സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്താന്‍ പാടില്ല. കഴിയുന്നത്ര വേഗം കാര്‍ ഇന്‍ഷ്വറന്‍സ് കമ്ബനിയെ അത് അറിയിക്കാന്‍ ശ്രമിക്കുക. അപകടം നടന്ന് ഒരാഴ്ച്ച കഴിഞ്ഞ് നിങ്ങള്‍ ക്ലെയിം സമര്‍പ്പിച്ചാല്‍ പോലും നിങ്ങളുടെ ക്ലെയില്‍ നിരസിക്കപ്പെട്ടേക്കാം. ഒരു ക്ലെയിം സമര്‍പ്പിക്കുന്നതിന് മുമ്ബ് അല്ലെങ്കില്‍ റീഇമ്ബേഴ്സ്മെന്റിന് മുമ്ബ് ഒരു കാരണവശാലും നിങ്ങളുടെ കാര്‍ റിപ്പയര്‍ ചെയ്യരുത്. അപകടത്തെത്തുടര്‍ന്ന് സംഭവിച്ച കേടുപാടുകള്‍ വിലയിരുത്താന്‍ ഇത് ഇന്‍ഷുറര്‍ക്ക് ബുദ്ധിമുട്ടാക്കും.

ഇന്‍ഷ്വര്‍ ചെയ്തിട്ടില്ലാത്ത ഡ്രൈവര്‍: ഒരു ബന്ധുവിനോ അല്ലെങ്കില്‍ ഒരു സുഹൃത്തിനോ നിങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ കാര്‍ ഉപയോഗിക്കാനായി നല്‍കും. എന്നാല്‍ അവര്‍ക്ക് അപകടം സംഭവിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ്. നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെടുവാന്‍ സാധ്യതയുണ്ട്. നിങ്ങള്‍ പോളിസി വാങ്ങുമ്ബോള്‍ തന്നെ നിങ്ങളുടെ കാര്‍ ഓടിക്കുന്ന ആളുകളുടെ പട്ടികയും നല്‍കേണ്ടതുണ്ട്. ഈ ഡ്രൈവര്‍മാര്‍ക്ക് മാത്രമേ ഇന്‍ഷ്വറന്‍സ് പരിരക്ഷ ലഭിക്കുകയുള്ളൂ. മറ്റ് ഡ്രൈവര്‍മാര്‍ മുഖേന സംഭവിച്ച അപകടങ്ങള്‍ക്ക് ക്ലെയിം ചെയ്യുന്നതിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. അതിനാല്‍, നിങ്ങളുടെ കാര്‍ ഓടിക്കുന്നതിന് മറ്റൊരാളെ അനുവദിക്കുന്നതിന് മുമ്ബ് പോളിസി നിബന്ധനകള്‍ ശ്രദ്ധാപൂര്‍വം വായിക്കുന്നത് നല്ലതാണ്.

സാധുതയില്ലാത്ത ഡ്രൈവിംഗ് ലൈസന്‍സ്: സാധുതയുള്ള ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിക്കുന്നുണ്ടോ? നിങ്ങളുടെ കാര്‍ ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിക്കപ്പെടുന്നതാണ്. നിങ്ങളുടെ ലൈസന്‍സിന്റെ കാലാവധി തീയതിയ്ക്ക് പ്രത്യേക പരിഗണന നല്‍കുക. അത് അടുത്തെത്തിയാല്‍, പുതുക്കുന്നതിനുള്ള അപേക്ഷി നല്‍കേണ്ടതാണ്. നിങ്ങളുടെ വിലാസം അല്ലെങ്കില്‍ മറ്റേതെങ്കിലും വിശദാംശങ്ങള്‍ മാറിയിട്ടുണ്ടെങ്കില്‍, അത് പരിഷ്കരിക്കേണ്ടതാണ്. നിങ്ങളുടെ ക്ലെയിമിനൊപ്പം ഇന്‍ഷുറര്‍ക്ക് സമര്‍പ്പിക്കേണ്ട പ്രധാന രേഖകളില്‍ ഒന്നാണ് നിങ്ങളുടെ ഡ്രൈവിംഗ് ലൈസന്‍സ്. എന്തെങ്കിലും വൈരുദ്ധ്യങ്ങള്‍ ഉണ്ടെങ്കിലോ അല്ലെങ്കില്‍ കാലാവധി തീര്‍ന്നാലോ നിങ്ങളുടെ ഇന്‍ഷുറന്‍സ് ക്ലെയിം നിങ്ങള്‍ക്ക് മറക്കാവുന്നതാണ്.
വിരുദ്ധമായ ഉപയോഗം: നിങ്ങള്‍ സ്വകാര്യ ഉപയോഗത്തിനായി കാര്‍ വാങ്ങുകയും അത് ബിസിനസ്സിനായി ഉപയോഗിക്കുകയും ചെയ്യുന്നുവെങ്കില്‍, നിങ്ങളുടെ ക്ലെയിം നിരസിക്കപ്പെടാം. നിങ്ങള്‍ ഒരു പോളിസി വാങ്ങുമ്ബോള്‍, ഇന്‍ഷ്വര്‍ ചെയ്ത വാഹനം നിങ്ങള്‍ എങ്ങനെ ഉപയോഗിക്കും എന്ന് സൂചിപ്പിക്കേണ്ടതുണ്ട്. സൂചിപ്പിച്ചതിന് മാത്രമേ ഇന്‍ഷൂറര്‍ക്ക് പരിരക്ഷ നല്‍കുകയുള്ളൂ. അതുകൊണ്ട്, ഒരു പോളിസി വാങ്ങുമ്ബോള്‍ നന്നായി ആലോചിക്കുക.

അശ്രദ്ധ: ഡ്രൈവറുടെ അശ്രദ്ധയാണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതിന് കാരണമാകുന്നതെങ്കിലും ഇന്‍ഷ്വറന്‍സ് കമ്ബനി ക്ലെയിം നിരസിച്ചേക്കാം. മയക്കുമരുന്ന് അല്ലെങ്കില്‍ മദ്യത്തിന്റെ സ്വാധീനത്തില്‍ വാഹനം ഓടിക്കുക, താക്കോല്‍ ഉള്ളില്‍ വച്ച്‌ ലോക്ക് ചെയ്യാതെ പോകുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

ഇന്‍ഷുറന്‍സ് കമ്ബനികള്‍ ക്ലെയിം നിരസിക്കുന്നതിന് ചില പ്രധാന കാരണങ്ങള്‍ ഉണ്ട്. പോളിസി ഡോക്കുമെന്റ് വായിച്ച്‌ ഒരു ക്ലെയിം ഫയല്‍ ചെയ്യുന്നതിനുള്ള ആവശ്യകതകള്‍ നിങ്ങള്‍ മനസ്സിലാക്കിയിരിക്കണം. അതിനുപുറമെ, നിങ്ങളുടെ പ്രീമിയം കൃത്യമായി അടയ്ക്കുവാന്‍ ശ്രദ്ധിക്കുക. നിങ്ങളും നിങ്ങളുടെ കാറും എല്ലായ്പ്പോഴും ഇന്‍ഷ്വര്‍ ചെയ്യുന്നത് ഇത് ഉറപ്പുവരുത്തുന്നതാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (2 hours ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (2 hours ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (2 hours ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (3 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (3 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (3 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (3 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (6 hours ago)

Malayali Vartha Recommends