Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോൾ വില ഏറ്റവുമുയര്‍ന്ന നിരക്കില്‍; വര്‍ധിച്ചത് ആറ് രൂപ

28 AUGUST 2017 09:53 AM IST
മലയാളി വാര്‍ത്ത

പ്രതിദിനം മാറ്റം നിലവില്‍ വന്നതോടെ കഴിഞ്ഞ ജൂലൈ മുതല്‍ പെട്രോള്‍ ലിറ്ററിന് വര്‍ധിച്ചത് ആറ് രൂപ. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവുമുയര്‍ന്ന നിരക്കാണ് കഴിഞ്ഞ ദിവസം പെട്രോളിന് ഈടാക്കിയത്. 71.94 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില.

പുതിയ വില നിര്‍ണയ സംവിധാനം നിലവില്‍ വന്ന ജൂലൈ മുതല്‍ പെട്രോളിന് ആറ് രൂപയും ഡീസലിന് 3.67 രൂപയും വര്‍ധിച്ചു. ഈ മാസം മാത്രം 3.74 രൂപയാണ് വര്‍ധിച്ചത്. ആഗസ്റ്റ് മാസം എല്ലാ ദിവസവും പെട്രോള്‍ വില കൂടി. ഡീസല്‍ വിലയും വര്‍ധിക്കുകയാണ്. ലിറ്ററിന് 61.19 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ നിരക്ക്.

ഏതാനും പൈസ വെച്ച് വില വര്‍ധിപ്പിക്കുന്നതിനാല്‍ ഇന്ധന വിലവര്‍ധന മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നതിപ്പോള്‍ കുറവാണ്. ദിവസവും ഒരു പൈസ മുതല്‍ 15 പൈസ വരെയാണ് വര്‍ധിപ്പിക്കുന്നത്. ഉപഭോക്താക്കളില്‍ പലരും നിശ്ചിത അളവിന് പകരം തുകയ്ക്ക് അനുസരിച്ച് പെട്രോള്‍ വാങ്ങുന്നതിനാല്‍ നേരിയ അളവില്‍ ഓരോ ദിവസവും വില വര്‍ധിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്നുണ്ട്.

15 വര്‍ഷമായി മാസത്തില്‍ രണ്ട് തവണ വീതം ഒന്നാം തീയതിയും 16ാം തീയതിയുമാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ ഇന്ധനവില പുതുക്കിയിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ജൂണ്‍ 16 മുതല്‍ ദിവസേന നിരക്ക് പുതുക്കുന്ന സംവിധാനം കൊണ്ടുവന്നു. ആദ്യത്തെ രണ്ട് ആഴ്ച്ച ഇന്ധന വില കുറഞ്ഞെങ്കിലും ജൂലൈ മൂന്ന് മുതല്‍ നിരക്ക് വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (24 seconds ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (16 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (59 minutes ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

Malayali Vartha Recommends