എതിരാളികളില്ലാതെ മാരുതി സുസുക്കി കുതിപ്പ് തുടരുന്നു
രാജ്യത്ത് കഴിഞ്ഞമാസം ഏറ്റവുമധികം വിറ്റ അഞ്ച് കാര്‍ മോഡലുകളും മാരുതി സുസുക്കിയുടേത്. ആള്‍ട്ടോ, ബലെനോ, വാഗണ്‍ ആര്, വിറ്റാര ബ്രെസ, സ്വിഫ്റ്റ് എന്നിവയാണ് കഴിഞ്ഞ മാസത്തെ വില്‍പ്പനയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. 19,153 യൂണിറ്റുകളുമായി ബലേനോ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിവുപോലെ എന്‍ട്രി ലെവല്‍ ആള്‍ട്ടോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 26,009 ആള്‍ട്ടോ കാറുകളാണ് മാരുതി 2017 ജൂലായില്‍ വിറ്റഴിച്ചത്.
വാഗണ്‍ ആര് 16,301 യൂണിറ്റുകളുമായി മൂന്നാം സ്ഥാനത്താണ്. 15,243 യൂണിറ്റുകളുമായി കോംപാക്ട് എസ്.യു.വി വിറ്റാര ബ്രെസ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 13,738 യൂണിറ്റുകള്‍ വിറ്റ സ്വിഫ്റ്റ് ആണ് അഞ്ചാമത്.
ആറു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളില്‍ മൂന്നെണ്ണം കൊറിയന്‍ തറവാട്ടില്‍ നിന്നുള്ള ഹ്യുണ്ടായ് മോഡലുകളാണ്, രണ്ടെണ്ണം മാരുതിയും. 12,002 യൂണിറ്റുകളുമായി ഹ്യുണ്ടായ് ഐ 10 ആറാമതും 11,390 യൂണിറ്റുകളുമായി എലൈറ്റ് ഐ 20 ഏഴാമതുമെത്തി.
മാരുതി സുസുക്കിയുടെ ഡിസയര്‍ 11,187 യൂണിറ്റുകളുമായി എട്ടാമതും 'സെലേറിയോ' 11,087 യൂണിറ്റുകളുമായി ഒമ്പതാമതുമെത്തി. 10,556 യൂണിറ്റുകള്‍ വിറ്റ ഹ്യുണ്ടായ് 'ക്രെറ്റ'യാണ് പത്താം സ്ഥാനത്ത്. മാരുതി ഡിസയര്‍ ടൂര്‍, ഓമ്നി, റെനോ ക്വിഡ് എന്നിവയ്ക്ക് ആദ്യ പത്തില്‍ ഇടം പിടിക്കാനായില്ല.
https://www.facebook.com/Malayalivartha