അടുത്തിടെ വിലകുറച്ച ചില സ്മാര്‍ട്ഫോണുകള്‍
സാംസങ് ഗാലക്സി എസ്8 പ്ലസ്- 9090 രൂപ കുറവ്
ജൂണിലാണ് 74,900 രൂപ വിലയില്‍ സാംസങ് 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഈ സ്മാര്‍ട്ഫോണ്‍ പുറത്തിറക്കുന്നത്. അടുത്തിടെ ഇതിന്റെ വില9090 രൂപയാണ് കുറഞ്ഞത്. 65,900 രൂപയ്ക്കാണ് ഈ ഫോണ്‍ ഇപ്പോള്‍ വില്പനയ്ക്കുള്ളത്.
എല്‍ജി വി 20- 25,000 രൂപ കുറഞ്ഞു
കഴിഞ്ഞവര്‍ഷം ഡിസംബറിലാണ് വി20 സ്മാര്‍ട്ഫോണ്‍ എല്‍ജി പുറത്തിറക്കിയത്. ഇറങ്ങിയപ്പോള്‍ 54,999 രൂപയുണ്ടായിരുന്ന ഫോണിന് അടുത്തിടെ വലിയ വിലക്കുറവാണ് ഉണ്ടായത്. അതായത് 25000 രൂപ കുറഞ്ഞു.
വിവോ വി5 പ്ലസ്- കുറഞ്ഞത് 4000 രൂപ
പുറത്തിറക്കി ആറ് മാസത്തിന് ശേഷം വിവോ വി5 പ്ലസിന്റെ വില കുത്തനെ കുറഞ്ഞു. 27,980 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന് 4000 രൂപയാണ് കുറഞ്ഞത്. ഇപ്പോള്‍ വില 22,990 രൂപയാണ്.
സാംസങ് ഗാലക്സി എ7 - കുറഞ്ഞ് 7590 രൂപ.
അടുത്തിടെ വിലകുറഞ്ഞ മറ്റൊരു സാംസങ് ഫോണാണ് ഗാലക്സി എ7. 33,490 രൂപയ്ക്ക് പുറത്തിറക്കിയ ഈ ഫോണിന് 7590 രൂല കുറഞ്ഞ് 25,900 രൂപയാണ് ഇപ്പോള്‍ വില.
ന്യൂബിയ Z11- 4000 വിലക്കുറവ്.
ന്യൂബിയയുടെ ഈ ഫ്ലാഗ്ഷിപ് സ്മാര്‍ട്ഫോണ്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പുറത്തിറക്കിയത്. 29,999 രൂപയ്ക്ക് വിപണിയിലെത്തിയ ഫോണിന് ഇപ്പോള്‍ 4000 രൂപ കുറഞ്ഞ്
സാംസങ് ഗാലക്സി എ5- 6000 രൂപ കുറവ്.
28,900 രൂപയ്ക്കാണ് ഗാലക്സി ഈ ഫോണ്‍ പുറത്തിറക്കിയത്. എന്നാല്‍ 6000 രൂപ കുറഞ്ഞ് 22,900 രൂപയാണ് ഇപ്പോള്‍ ഇതിന് വില.
നൂബിയ Z17 മിനി - 3000 രൂപ കുറവ്
നൂബിയയുടെ വിലകുറവുണ്ടായ മറ്റൊരു ഫോണാണ് നൂബിയ Z17 മിനി. 21,899 രൂപയ്ക്ക് പുറത്തിറക്കിയ ഫോണിന് 3000 രൂപ കുറഞ്ഞ് 18899 രൂപയാണ് ഇപ്പോള്‍ വില.
https://www.facebook.com/Malayalivartha