Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴയ കാറുകള്‍ വാങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍

31 AUGUST 2017 10:41 AM IST
മലയാളി വാര്‍ത്ത

പുതിയ കാറുകള്‍ക്ക് മാത്രമല്ല പഴയ കാറുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്. പുതിയ കാര്‍ അംഗീകൃത ഷോറൂമില്‍ പോയി വാങ്ങിക്കുന്ന അത്ര ലാഘവത്തോടെ പഴയ കാര്‍ സ്വന്തമാക്കാന്‍ ശ്രമിക്കരുത്. ശരിയായ മുന്നൊരുക്കത്തോടെ മാത്രമേ പഴയ കാര്‍ വാങ്ങാനായി ഇറങ്ങിത്തിരിക്കാവൂ. ബ്രാന്‍ഡും മോഡലും തിരഞ്ഞെടുക്കുന്നതു മുതല്‍ എന്‍ജിനും രേഖകളും വരെ കൃത്യമായി പരിശോധിച്ച ശേഷമേ പഴയ കാറുകള്‍ വാങ്ങാവൂ. ഇല്ലെങ്കില്‍ സമര്‍ഥമായി നിങ്ങള്‍ പറ്റിക്കപ്പെട്ടേക്കാം.

വിവിധ കമ്പനികളുടെ ഡീലര്‍മാര്‍ നേരിട്ടു നടത്തുന്ന ഷോറൂമുകളില്‍ നിന്നോ പഴയ കാറുകള്‍ക്കു മാത്രമായ ഷോറൂമുകളില്‍ നിന്നോ ഉടമകളില്‍നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ മുഖേനയോ പഴയ കാറുകള്‍ വാങ്ങാം. നിങ്ങള്‍ വാഹനത്തിനായി മാറ്റിവച്ച ബജറ്റും വിപണിയിലെ വിലനിലവാരവും കണക്കാക്കി എന്താവശ്യത്തിനാണോ അതിനനുസരിച്ചുള്ള മോഡലുകള്‍ തിരഞ്ഞെടുക്കണം. വില പല ഇടങ്ങളില്‍ അന്വേഷിച്ച ശേഷം മാത്രമേ അവസാന തീരുമാനം എടുക്കാവു. ഇതിനൊപ്പം യൂസ്ഡ് കാര്‍ വെബ് സൈറ്റുകളെയും ആശ്രയിക്കാം.

വിവിധ ബ്രാന്‍ഡുകളെ കുറിച്ചും മോഡലുകളെ കുറിച്ചും സുഹൃത്തുക്കളില്‍ നിന്നും റിവ്യൂകളില്‍ നിന്നും പരമാവധി വിവരങ്ങള്‍ ശേഖരിക്കണം. തിരഞ്ഞെടുക്കുന്ന മോഡലിന്റെ ഏതാനും വാഹനങ്ങള്‍ ഓടിച്ചു നോക്കണം. പരിചയമുള്ള മെക്കാനിക്കിനെയോ വിദഗ്ദ്ധനെയോ ഒപ്പം കൂട്ടിയാല്‍ വളരെ നല്ലത്. മിക്ക ഡീലര്‍മാരുടെ ഷോറൂമുകളിലെ കാറുകള്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയവയായിരിക്കും. കൂടാതെ മെയിന്റനന്‍സ്, സര്‍വീസ് വാറന്റിയും ഉറപ്പു ലഭിക്കും.

ഉടമകളില്‍ നിന്ന് നേരിട്ട് വാങ്ങുമ്പോള്‍ വാഹനം ഏതു സ്ഥിതിയിലാണോ അതിനനുസരിച്ച് വില പറയാം. ഒരേ ആള്‍ തന്നെ ഉപയോഗിച്ച, കുറഞ്ഞ ദൂരം മാത്രം ഓടിയിട്ടുള്ള വാഹനമാണെങ്കില്‍ ലാഭകരമാണ്. പത്രപ്പരസ്യത്തിലൂടെയും ക്ലാസിഫൈഡുകളിലൂടെയും ഇത്തരം കാറുകള്‍ കണ്ടെത്താനാകും.

വില അറിയുന്നതിനൊപ്പം വാഹനം വില്‍ക്കാനുള്ള കാരണം, എത്ര കാലം ഉപയോഗിച്ചു എന്ന കാര്യങ്ങള്‍ ആദ്യമേ ചോദിച്ചറിയണം. ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യണം. ഒന്നില്‍ കൂടുതല്‍ ഡ്രൈവ് ചെയ്ത് പെര്‍ഫോമെന്‍സ് വിലയിരുത്തണം. എന്‍ജിന്‍ കൃത്യമായി സ്റ്റാര്‍ട്ടാകുന്നുണ്ടോ, സ്റ്റിയറിങ് വൈബ്രേഷന്‍, ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹനത്തിനുള്ള വിറയല്‍, അസ്വാഭാവികമായ ശബ്ദങ്ങള്‍, ബ്രേക്ക് തുടങ്ങിയവ പരിശോധിക്കണം.

സ്റ്റിയറിങ്ങിന് വൈബ്രേഷന്‍ ഉണ്ടെങ്കില്‍ വാഹനത്തിന്റെ മുന്‍വശത്ത് കാര്യമായ പ്രശ്നങ്ങളുണ്ടെന്ന് അനുമാനിക്കാം. എന്‍ജിനാണ് വൈബ്രേഷനെങ്കില്‍ അതിന്റെ മൗണ്ടിങ് പൊട്ടുകയോ ഇളകുകയോ ചെയ്തിട്ടുണ്ടാവാം.

30 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ബ്രേക്ക് ചെയ്ത് നേര്‍രേഖയില്‍ തന്നെയാണ് വാഹനം നില്‍ക്കുന്നതെന്ന് ഉറപ്പു വരുത്തണം. പഴയ കാറുകളില്‍ പലപ്പോഴും ഹാന്‍ഡ് ബ്രേക്കുകള്‍ തകരാറിലായിരിക്കും. അസ്വാഭാവികമായ ശബ്ദങ്ങളുണ്ടെങ്കില്‍ കൃത്യമായ മെയിന്റനന്‍സ് നടത്താത്ത വണ്ടിയാണെന്നുറപ്പിക്കാം. സ്പീഡോമീറ്ററും മൈലേജ് റെക്കോര്‍ഡറും പരിശോധിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 minute ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (17 minutes ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (1 hour ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (1 hour ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (1 hour ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (1 hour ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (2 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (2 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (2 hours ago)

ഓണത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണം  (8 hours ago)

മദ്യം തരില്ലെന്ന് പറഞ്ഞതിന് 50 കാരനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ചു  (9 hours ago)

മിസൈല്‍ ഭീഷണിയില്‍ യുഎഇ നിവാസികള്‍ക്ക് അടിയന്തര മുന്നറിയിപ്പ് സന്ദേശം  (9 hours ago)

ആത്മഹത്യയ്ക്കു ശ്രമിച്ച 17കാരിയുടെ ജീവന്‍ രക്ഷിച്ച് പൊലീസ്  (10 hours ago)

തൊടുപുഴയില്‍ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകന്‍  (10 hours ago)

Malayali Vartha Recommends