Widgets Magazine 

09
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എന്റെ മോളില്ലാതെ ഉറങ്ങാൻ പറ്റുന്നില്ല'; അർബുദത്തോടുള്ള പോരാട്ടത്തിനൊടുവിൽ ലേഖ വിടപറയുമ്പോൾ നെഞ്ചുപൊട്ടി അംബുവേട്ടൻ...


30 കോടി അടിച്ചു, പക്ഷേ ടിക്കറ്റില്ല! മൊബൈൽ ഫോണുമായി പോലീസ് സ്റ്റേഷനിലെത്തിയ 'അപൂർവ്വ ഭാഗ്യവാൻ...


പുരുഷന്മാരേക്കാൾ ക്രൂരമായി ഉപദ്രവിച്ചു'; കളമശ്ശേരി പീഡനക്കേസിൽ അതിജീവിതയുടെ മൊഴി ശരണ്യയിലേക്ക്, ഞെട്ടലോടെ കേരളം...


എംബിബിഎസ് വിദ്യാർത്ഥി ആഷിഖിനെ അലട്ടിയ ഭയം, മാസങ്ങൾക്ക് മുൻപ് ഗോവയിലേക്ക് മുങ്ങി; ഒടുവിൽ കല്ലമ്പലത്ത് കാറിനുള്ളിൽ...


തിരുവനന്തപുരത്ത് മൂന്ന് വയസ്സുകാരി മകൾക്കൊപ്പം ദമ്പതികളെ കാണാനില്ലെന്ന് പരാതി; കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചു...

സംസ്ഥാന ബജറ്റിലൂടെ നിരക്കുയരാന്‍ പോകുന്നത് മരണസര്‍ട്ടിഫിക്കറ്റിനു വരെ 

05 FEBRUARY 2018 10:39 AM IST
മലയാളി വാര്‍ത്ത

സംസ്ഥാന ബജറ്റിലൂടെ നിരക്കുയരാന്‍ പോകുന്നത് മരണ സര്‍ട്ടിഫിക്കറ്റിനുവരെ. ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സേവനങ്ങള്‍ക്കുള്ള എല്ലാ ഫീസുകളും നിരക്കുകളും അഞ്ച് ശതമാനം ഉയര്‍ത്തുന്നതോടെ അപേക്ഷകള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ക്ഷേമമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സേവനനിരക്ക് വര്‍ധിപ്പിച്ചതും ന്യായവില ഉയര്‍ത്തിയതും മുദ്രവില പരിഷ്‌കരിച്ചതും ജനങ്ങള്‍ക്ക് ഇരുട്ടടിയാണ്. ചില വകുപ്പുകളില്‍ സേവനങ്ങള്‍ക്ക് 18 ശതമാനം ജി.എസ്.ടിയുണ്ട്. ഇതിന് പുറമേയാണ് അഞ്ചുശതമാനം കൂടി സേവനനിരക്ക് ഉയരുന്നത്. ആശുപത്രികളിലെ ഒ.പി ടിക്കറ്റിനുവരെ നിരക്ക് വര്‍ധന ഉണ്ടാകും.

തദ്ദേശസ്ഥാപനങ്ങള്‍, വില്ലേജ്, താലൂക്ക്, സബ്‌രജിസ്ട്രാര്‍ ഓഫിസുകള്‍, പൊലീസ് സ്‌റ്റേഷനുകള്‍ തുടങ്ങി സര്‍ക്കാര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന എല്ലായിടങ്ങളില്‍നിന്നും പൊതുജനങ്ങള്‍ക്ക് ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ക്കും അപേക്ഷകള്‍ക്കുമാണ് നിരക്കുവര്‍ധന വരുന്നത്.

ജനനമരണ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, വിവാഹ സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വാസസ്ഥല സര്‍ട്ടിഫിക്കറ്റ്, വീടുകള്‍ക്കും കടകള്‍ക്കുമുള്ള വൈദ്യുതി കണക്ഷന്‍, ജലവിതരണ കണക്ഷന്‍ എന്നിവക്ക് വര്‍ധനവ് ബാധകമാണ്. റേഷന്‍ കാര്‍ഡ് നല്‍കല്‍, പൊലീസ് സ്‌റ്റേഷനില്‍ നല്‍കുന്ന പരാതിക്ക് രസീത്, എഫ്.ഐ.ആര്‍ പകര്‍പ്പ് നല്‍കല്‍, സമയബന്ധിതമായ പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, സമയബന്ധിതമായ ജോലി വെരിഫിക്കേഷന്‍, വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ്, പൊസഷന്‍, തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്, വിധവ സര്‍ട്ടിഫിക്കറ്റ് എന്നിവക്കും നിരക്കുയരും.

വണ്‍ ആന്‍ഡ് സെയിം സര്‍ട്ടിഫിക്കറ്റ്, ആശ്രിത സര്‍ട്ടിഫിക്കറ്റ്, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ്, ലൈഫ് സര്‍ട്ടിഫിക്കറ്റ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, ബി.ടി.ആര്‍, നോണ്‍ റീ മേര്യേജ് സര്‍ട്ടിഫിക്കറ്റ്, സോള്‍വന്‍സി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവക്കും നിരക്കുവര്‍ധനവ് ബാധകമാണ്. 

വില്ലേജ് ഓഫിസുകള്‍ വഴി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമാണെങ്കിലും അപേക്ഷ ഫീസില്‍ വര്‍ധനവുണ്ടാകും. സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കുമ്പോള്‍ പതിക്കുന്ന സ്റ്റാമ്പിന്റെ നിരക്കും ഉയരും. കോര്‍ട്ടുഫീ സ്റ്റാമ്പിന്റെ നിരക്കും ഉയര്‍ന്നാല്‍ അത് കടുപ്പമേറും. അങ്ങനെയെങ്കില്‍ അപേക്ഷക്കും സര്‍ട്ടിഫിക്കറ്റിനും അഞ്ച് ശതമാനം വെച്ച് നിരക്ക് കൂടുതല്‍ നല്‍കേണ്ടിവരും.

ഇതോടെ രജിസ്‌ട്രേഷന്‍ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ജനങ്ങള്‍ ബാധ്യതയാകും. പകര്‍പ്പ്, ബാധ്യത സര്‍ട്ടിഫിക്കറ്റ്, മുക്ത്യാര്‍, വില്‍പത്രം എന്നിവക്ക് 35-40 രൂപ വരെ നിരക്ക് വര്‍ധന ഉണ്ടാക്കും. കൂടാതെ പേപ്പറിനും മറ്റുമായി രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇപ്പോള്‍ 18 ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ജി.എസ്.ടി കൂടാതെ അഞ്ചുശതമാനം സേവന നിരക്കും നല്‍കേണ്ടിവരുക എന്നത് ജനങ്ങള്‍ക്ക് ഇരുട്ടടി തന്നെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബി ടെക് വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കാഞ്ഞിരപ്പിള്ളിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സില്‍ ഡ്രൈവര്‍ക്ക് നേരെ ആക്രമണം  (1 hour ago)

17കാരന്‍ ഓടിച്ച കാറിടിച്ച് കാല്‍നടയാത്രക്കാരന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരുക്ക്  (1 hour ago)

വടകര ഓര്‍ക്കാട്ടേരിയില്‍ വന്‍ തീപിടിത്തം  (1 hour ago)

കോഴിക്കോട് അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി  (2 hours ago)

സൗദി വിമാനത്താവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം  (2 hours ago)

ഓണം ബംബർ അടിച്ചത് എനിക്കാണ് സാറേ..!! തെളിവുണ്ട്, പക്ഷെ ട്വിസ്റ്റ്..! പൊട്ടിക്കരഞ്ഞ് ഇയാൾ...  (2 hours ago)

ബെംഗളുരുവില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം  (2 hours ago)

ഓടുന്ന ബസിനു മുന്നില്‍ചാടി യുവാവിന്റെ ആത്മഹത്യാ ശ്രമം  (2 hours ago)

ഗതാഗത വകുപ്പിനോട് ഉടക്കി മുഖ്യൻ ! പൂക്കി വിസ്മയം പൊളിച്ചു നിയമമില്ലത്രേ ?  (2 hours ago)

സതീശൻ മുട്ടൻ കലിപ്പിൽ; വമ്പൻ നീക്കം ഉടൻ..! വകുപ്പുകളിൽ ബോംബിട്ട് ഊറിച്ചിരിച്ച് ഗണേഷ് കുമാർ..!  (2 hours ago)

നഗരസഭയിൽ ബോംബിട്ട് VVR; സുഗതനെ കുഴിച്ചുമൂടാൻ നോക്കിയവന്റെ നെഞ്ചത്ത് റീത്ത് വച്ച് മേയർ..! 5 കോടി ദീപക് തരും..!  (3 hours ago)

സമാധാന നീക്കങ്ങളെല്ലാം പാളിയതോടെ ഇറാനെതിരെ വീണ്ടും പടയൊരുക്കത്തിന് യുഎസും ഇസ്രയേലും  (3 hours ago)

തന്റെ ചിരിയെ വര്‍ണിച്ച് എഴുതിയ കുട്ടികള്‍ക്ക് സ്‌നേഹം നിറഞ്ഞ മറുപടിയുമായി മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends