സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ്...പവന് 280 രൂപയാണ് വര്‍ദ്ധിച്ചത്

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന്റെ വില 37,880 രൂപയായാണ് ഉയര്‍ന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണത്. 280 രൂപയുടെ വില വര്‍ധനവാണ് ഒരു പവന് സ്വര്‍ണത്തിനുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി.ആഗോള വിപണിയുടെ വില വര്‍ധനവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് കരുത്തായത്.
പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്ക ജനങ്ങളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.
"
https://www.facebook.com/Malayalivartha