സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്... പവന് 80 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പവന് 35,800 രൂപയും ഗ്രാമിന് 4,475 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ വില.
ബജറ്റ് പ്രഖ്യാപനത്തിന് ശേഷം തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തിയിരുന്ന സ്വര്‍ണ്ണ വിലയില്‍ ശനിയാഴ്ച്ച മുതലാണ് വര്‍ധനവ് ഉണ്ടാകാന്‍ തുടങ്ങിയത്. ശനിയാഴ്ച്ച പവന് 240 രൂപ ഉയര്‍ന്നിരുന്നു. പിന്നീടുള്ള ദിവസങ്ങളിലും സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് തുടരുകയായിരുന്നു.
ബജറ്റില്‍ ഇറക്കുമതി തീരുവ കുറഞ്ഞതിനെ തുടര്‍ന്നാണ് സ്വര്‍ണ്ണ വിലയില്‍ ഇടിവ് ഉണ്ടാകാന്‍ തുടങ്ങിയത്.
https://www.facebook.com/Malayalivartha