സ്വര്‍ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്..... പവന് 200 രൂപ കൂടി
മൂന്നു ദിവസത്തെ തുടര്‍ച്ചയായ വിലയിടിവിന് ശേഷം സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധന. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,325 രൂപയും, പവന് 34,600 രൂപയുമായി. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 1,000 രൂപ ഇടിഞ്ഞശേഷമാണ് ഇന്ന് വില കൂടിയത്.
സമീപകാലത്ത് സ്വര്‍ണത്തിന് ഏറ്റവും വലിയ വിലയിടിവുണ്ടായ മാസമാണിത്. ഫെബ്രുവരി ഒന്നിന് ശേഷം ഗ്രാമിന് 275 രൂപയുടെയും 2,200 രൂപയുടെയും വിലയിടിവുണ്ടായി.
കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന് ഇറക്കുമതി തീരുവ കുറച്ച പ്രഖ്യാപനവും അന്താരാഷ്ട്ര വിപണിയിലെ ഇടിവും ആഭ്യന്തര വിപണിയില്‍ പ്രതിഫലിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha