സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്.... പവന് 480 രൂപ കൂടി
സംസ്ഥാനത്ത് സ്വര്‍ണവില പവന് 480 രൂപകൂടി 35,080 രൂപയായി. 4385 രൂപയാണ് ഗ്രാമിന്റെ വില. മൂന്നുദിവസം 34,600 രൂപയില്‍ തുടര്‍ന്ന വില ചൊവാഴ്ചയാണ് കൂടിയത്.ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ ഉയര്‍ന്ന് 1,809.57 ഡോളറിലെത്തി.
യുഎസ് ട്രഷറി യീല്‍ഡ് പൂര്‍വസ്ഥിതിയിലായതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ദിവസത്തെ വ്യാപാരത്തിനിടെ സ്പോട് ഗോള്‍ഡ് വില 1.5ശതമാനം വര്‍ധിച്ചിരുന്നു.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,947 രൂപ നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച രണ്ടുശതമാനത്തിലേറെ വിലയിടിഞ്ഞിരുന്നു. അതേസമയം, വിലതിരച്ചുകയറുന്ന പ്രവണതയാണ് ഇപ്പോള്‍ പ്രകടമാകുന്നത്.
https://www.facebook.com/Malayalivartha