Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്


സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം


കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ


അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...


പ്രവാസിയായ വരന്റെ വരവിനായി കാത്തിരുന്നവർക്ക് മുൻപിൽ എത്തിയത്.. മരണ വാർത്ത.. സൗദി അറേബ്യയിൽ മരിച്ച നിലയില്‍ കണ്ടെത്തി..സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു..

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്, പവന് 280 രൂപ കുറഞ്ഞു

25 FEBRUARY 2021 11:17 AM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് സ്വര്‍ണവില പവന് വീണ്ടും 35,000രുപയ്ക്ക് താഴെയെത്തി. 280 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ പവന്റെ വില 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്. ആഗോളതലത്തില്‍ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റമാണ് സ്വര്‍ണവിലയെ ബാധിച്ചത്.




കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 46,439 രൂപയായും കുറഞ്ഞു. തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് ദേശീയ വിപണിയില്‍ വിലകുറയുന്നത്.

അതേസമയം കഴിഞ്ഞവര്‍ഷം ഓഗസറ്റില്‍ രേഖപ്പെടുത്തിയ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 42,000 രൂപയില്‍നിന്നാണ് ഇപ്പോള്‍ 35,000രൂപയ്ക്ക് താഴെയെത്തി നില്‍ക്കുന്നത്.



കോവിഡിന്റെ പശ്ചാത്തലത്തില്‍ എ യുഎസ് ട്രഷറി ആദായത്തിലെ വര്‍ധന ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ പ്രഭ മങ്ങാനിടയാക്കി. സമ്പദ്ഘടനകള്‍ വളര്‍ച്ചയുടെ ട്രക്കിലേയ്ക്കുതിരിഞ്ഞതും വിലക്കയറ്റവും പലിശനിരക്കിലെ വര്‍ധനവുമെല്ലാം നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്നകറ്റി.

കടപ്പത്രങ്ങളില്‍നിന്നുള്ള ആദായംവര്‍ധിച്ചത് സ്വര്‍ണത്തില്‍നിന്ന് കളംമാറിചവിട്ടാന്‍ ആഗോളതലത്തില്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. കൈവശംവെച്ചാല്‍ ആദായമൊന്നും ലഭിക്കാത്തെ സ്വര്‍ണത്തിന്റെ തിളക്കം മങ്ങാന്‍ അതുംകാരണമായി.



ഗോള്‍ഡ് ഇടിഎഫുകളില്‍നിന്ന് നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വാങ്ങിയതും വിലതകര്‍ച്ചയ്ക്ക് കാരണമായി. ഓഗസ്റ്റിലെ വിലവര്‍ധനയുടെ പ്രധാനകാരണം ഇടിഎഫിലേയ്ക്കുള്ള പണമൊഴുക്കായിരുന്നു. ഇടിഎഫില്‍നിന്നുള്ള പിന്മാറ്റംതുടരുകയാണെങ്കില്‍ വില ഇനിയുംതാഴാനാണ് സാധ്യത.

ബിറ്റ്കോയിന്റെ മൂല്യവര്‍ധന ആഗോളതലത്തില്‍ സ്വര്‍ണത്തെ ബാധിച്ചു. ഡിജിറ്റല്‍ ഗോള്‍ഡായി ബിറ്റ്കോയിന്‍ പരിണമിക്കുമോയെന്നതരത്തില്‍ നിക്ഷേപലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പലരും ബിറ്റ്കോയിനിലേയ്ക്ക് മാറിയതിനാല്‍ സ്വര്‍ണം വില്പന സമ്മര്‍ദംനേരിടുകയാണ്.



യുഎസ് ട്രഷറി വരുമാനവും ഡോളര്‍ കരുത്താര്‍ജിച്ചതും വന്‍തോതിലുള്ള സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയും കോവിഡ് വാക്സിനേഷനും വിലയെ ബാധിച്ചുവെന്നുവേണം കരുതാന്‍.

സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവയില്‍ കുറവുവരുത്തിയത് ഇന്ത്യയില്‍ നേരിയതോതില്‍ വിലകുറയാന്‍ ഇടയാക്കി. അതേസമയം, റിസര്‍വ് ബാങ്ക് നിരക്കില്‍മാറ്റംവരുത്താത്തതും പലിശനിരക്ക് കുറഞ്ഞനിലയില്‍ തുടരുന്നതും സ്വര്‍ണത്തിന് അനുകൂലമാണെന്നാണ് വിലയിരുത്തല്‍.



 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാസർകോട് കമ്പല്ലൂരിൽ ഒട്ടോറിക്ഷ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (7 minutes ago)

ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രിക്കാൻ എ.ഐ സംവിധാനം ഏർപ്പെടുത്താൻ ആലോചന...  (38 minutes ago)

നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് ഉച്ചകഴിഞ്ഞ് 2 മുതൽ 5.15 വരെ...  (42 minutes ago)

ലോകകപ്പ് ഫുട്ബാൾ മത്സരം...സ്വീഡനെതിരെ നെതർലൻഡ്‌സിന് കൂറ്റൻ ജയം..  (49 minutes ago)

കണ്ണീരടക്കാനാവാതെ... സൗദി കിഴക്കൻ പ്രവിശ്യയിലെ അബുഹദ്‌രിയ്യ റോഡിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ മലയാളി ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം  (1 hour ago)

പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനൊടുവിൽ... റിയാദിലെ മുറിക്കുള്ളിൽ യുവാവ് മരിച്ചുകിടന്ന വിവരം പുറത്തുള്ളവർ അറിഞ്ഞത് രണ്ടു ദിവസത്തിനുശേഷം.... ‌  (1 hour ago)

പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് ഇന്ന്... പ്രവേശനം ജൂൺ 22 ന് രാവിലെ 10 മുതൽ 23 ന് വൈകിട്ട് 5 മണി വരെ  (2 hours ago)

ഭാഗ്യാനുഭവങ്ങളും പഴയ സുഹൃത്തുക്കളുടെ ഒത്തുചേരലും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കവിയും സാഹിത്യകാരനുമായ പി നാരായണക്കുറുപ്പ് അന്തരിച്ചു... സംസ്കാരം ഇന്ന് വൈകുന്നേരം തൈക്കാട് ശാന്തികവാടത്തിൽ  (2 hours ago)

തൂഫാന്‍ വാരിയേഴ്‌സ് ആയി ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ അണിചേര്‍ന്ന് കൂടുതല്‍ പ്രമുഖര്‍ :  ബാഡ്ജ് സമ്മാനിച്ച് ആഭ്യന്തരമന്ത്രി  (3 hours ago)

  കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...മധ്യ പ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഹാജരാക്കിയില്ല. ആഗസ്റ്റ് 20 ന് റിപ്പോർട്ട് ഹാജരാക്കാൻ ഓർമ്മപ്പെടുത്തൽ കത്തയക്കാൻ പോക്സോ കോടതി ഉത്തരവ്  (4 hours ago)

സങ്കടക്കാഴ്ചയായി... ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്നും ഷോക്കടിച്ച് യുവാവിന് ദാരുണാന്ത്യം  (4 hours ago)

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ  (4 hours ago)

അമേരിക്കയും ഇസ്രയേലും വെടിനിർത്തൽ കരാർ ലംഘിച്ചതിനോടുള്ള പ്രതിഷേധം... ലെബനനിലെ ഇസ്രയേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് ഇറാൻ വീണ്ടും അടച്ചു...  (4 hours ago)

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരന്റെ ബാഗ് പരിശോധനയില്‍ കസ്റ്റംസ് ഞെട്ടി  (7 hours ago)

Malayali Vartha Recommends