സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക്.... പവന് 520രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവില 10 മാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. ഇന്ന് പവന് 520 രൂപ കുറഞ്ഞ് 33,440 രൂപയായി. 4180 രൂപയാണ് ഗ്രാമിന്റെ വില.
ഇതിനുമുമ്പ് പവന്റെ വില 33,400ലെത്തിയത് 2020 മെയ് ഒന്നിനായിരുന്നു. ഇതോടെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് വിലയിലുണ്ടായ ഇടിവ് 8,560 രൂപയായി.
ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,711 ഡോളറായാണ് കുറഞ്ഞത്. യുഎസ് ട്രഷറി നിക്ഷേപത്തില്‍നിന്നുള്ള ആദായം കൂടിനില്‍ക്കുന്നതാണ് സ്വര്‍ണത്തെ ബാധിച്ചത്.
ഒന്നര ശതമാനത്തിനടുത്താണ് നിക്ഷേപത്തിലെ നിലവിലെ ആദായം. അതുകൊണ്ടുതന്നെ വരുമാനമൊന്നും ലഭിക്കാത്ത സ്വര്‍ണത്തില്‍നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍വാങ്ങി. ആഗോള വ്യാപകമായി സമ്പദ്ഘടനകള്‍ തിരിച്ചുവരുന്നതും കോവിഡ് വാക്സിന് ഫലപദമായി ഉപയോഗിക്കാന്‍ തുടങ്ങിയതും സ്വര്‍ണവിലയെ ബാധിച്ചു.
ദേശീയ വിപണിയില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന്റെ വിലയും പത്തുമാസത്തെ താഴ്ന്ന നിലവാരത്തിലാണ്. 44,768 രൂപയാണ് വില. ഏറ്റവും ഉയര്‍ന്ന നിലവാരമായ 56,200 രൂപയില്‍നിന്ന് 11,500 രൂപയാണ് കുറഞ്ഞത്. ഈവര്‍ഷം തുടക്കംമുതലാണെങ്കില്‍ 5000 രൂപയിലധികമാണ് കുറഞ്ഞത്.
അതേസമയം ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ദ്ധനവ് ആയിരുന്നു. കഴിഞ്ഞ ദിവസം റെക്കോഡ് തകര്‍ച്ചനേരിട്ടെങ്കിലും ബുധനാഴ്ച പവന്റെ വില 280 രൂപകൂടി 33,960 രൂപയിലെത്തിയിരുന്നു.
യുഎസില്‍ ട്രഷറി നിക്ഷേപത്തിലെ ആദായം ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്നതിനാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവില സമ്മര്‍ദത്തിലാണ്. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,734.16 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
" frameborder="0" allow="autoplay; encrypted-media" allowfullscreen>
https://www.facebook.com/Malayalivartha