തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 33,600 രൂപ
തുടര്‍ച്ചയായ രണ്ടാം വ്യാപാരദിനവും സ്വര്‍ണ വിലയില്‍ മാറ്റമില്ല. പവന് 33,600 രൂപയിലും ഗ്രാമിന് 4,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ശനിയാഴ്ച പവന് 120 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ പവന് 42,000 രൂപയില്‍ എത്തിയതായിരുന്നു ആഭ്യന്തര വിപണിയിലെ ഇതുവരെയുള്ള ഉയര്‍ന്ന വില. പിന്നീട് സ്വര്‍ണ വില താഴേയ്ക്ക് പോവുകയായിരുന്നു.
അതേസമയം കേന്ദ്ര ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ച നടപടി ഫെബ്രുവരിയില്‍ ആഭ്യന്തര വിപണിയില്‍ പെട്ടെന്ന് വില കുറയാന്‍ കാരണമായി എങ്കിലും രാജ്യാന്തര വിപണിയിലെ ഏറ്റക്കുറച്ചിലുകളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.
രാജ്യാന്തര വിപണിയിലും സ്വര്‍ണ വില കുത്തനെ ഇടിഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha