സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്.... പവന് 33,680 രൂപ
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,210 രൂപയും പവന് വില 33,680 രൂപയുമായി.
വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് രേഖപ്പെടുത്തിയത്.
അതേസമയം ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്.
"
https://www.facebook.com/Malayalivartha