സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്....പവന് 120 രൂപ കൂടി
സ്വര്‍ണ വിലയില്‍ ഇന്ന് വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമായി.
വെള്ളിയാഴ്ച ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞതിന് പിന്നാലെയാണ് ഇന്നു വില വര്‍ധിച്ചത്.
എന്നാല്‍ ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവുണ്ടായി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,210 രൂപയും പവന് വില 33,680 രൂപയുമായിരുന്നു.
അതേസമയം ഇറക്കുമതി തീരുവ കുറച്ചതിലൂടെ സ്വര്‍ണക്കടത്തിന് തടയാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. സ്വര്‍ണക്കടത്ത് കൂടുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് തീരുവ കുറയ്ക്കാന്‍ ബജറ്റില്‍ തീരുമാനമുണ്ടായത്.
"
https://www.facebook.com/Malayalivartha