സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്..... പവന് 120 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. സ്വര്‍ണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില.
ആഗോള വിപണിയില്‍ ഡോളര്‍ കരുത്താര്‍ജിച്ചതോടെ സ്പോട് ഗോള്‍ഡ് വില 0.3ശതമാനം താഴ്ന്ന് ഔണ്‍സിന് 1,733.69 ഡോളറിലുമെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.
അതേസമയം കഴിഞ്ഞ ദിവസം ് സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 33,640 രൂപയായിരുന്നു. 4,205 രൂപയാണ് ഗ്രാമിന്റെവില. 33,800 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.
ആഗോളവിപണിയില്‍ സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,739.78 ഡോളറായും കുറഞ്ഞു. യുഎസിലെ ട്രഷറി ആദായംകൂടിയതും ഡോളര്‍ കരുത്താര്‍ജിച്ചതുമാണ് സ്വര്‍ണത്തെ ബാധിച്ചത്.
യുഎസിലെ ബോണ്ട് ആദായം ഒരുവര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതിനാല്‍ നിക്ഷേപകര്‍കൂട്ടത്തോടെ നിക്ഷേപംമാറ്റിയതാണ് സ്വര്‍ണത്തെ ബാധിച്ചത്.
https://www.facebook.com/Malayalivartha