സ്വര്‍ണവിലയില്‍ വര്‍ദ്ധനവ്, പവന് 22,920 രൂപ
സ്വര്‍ണവില പവന് 160 രൂപ വര്‍ധിച്ചു. പവന് 22,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 20 വര്‍ധനവില്‍ 2,865 രൂപയാണ് വില. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.
പവന് കഴിഞ്ഞ ദിവസം 22,760 രൂപയായിരുന്നു വില. ഒക്ടോബര്‍ 30നാണ് പവന് വില 22,840ല്‍ നിന്ന് 22,760 രൂപയിലേക്ക് താഴ്ന്നത്.
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ വന്ന മാറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 5.15 ഡോളര്‍ കൂടി 1,271.55 ഡോളറിലെത്തി.
https://www.facebook.com/Malayalivartha