സ്വര്‍ണ വില രണ്ടാമതും കൂടി , പവന് 23,480 രൂപ
സ്വര്‍ണ വില ഇന്ന് രണ്ടു തവണ കൂടി. 120 രൂപ കൂടി പവന് വര്‍ധിച്ച് 23,480 രൂപയിലേക്ക് വില കുതിച്ചെത്തി. രണ്ടു തവണയായി പവന് 600 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഗ്രാമിന് 2,935 രൂപയാണ് ഇപ്പോഴത്തെ വില.
1,000, 500 രൂപ നോട്ടുകളുടെ വിനിമയം നിരോധിച്ചതോടെ ആശങ്കയിലായവര്‍ സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കണ്ടതോടെയാണ് വില ഇന്ന് കുതിച്ചുകയറിയത്. കുറച്ചുകാലമായി തളര്‍ച്ചയിലായിരുന്ന സ്വര്‍ണ വില അപ്രതീക്ഷിതമായാണ് ഇന്ന് കരുത്ത് നേടിയത്.
https://www.facebook.com/Malayalivartha