റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരവുമായി പറക്കും കാറുമായി ബോയിങ്

റോഡിലെ ഗതാഗതക്കുരുക്കിന് മുകളിലൂടെ യാത്രക്കാരുമായി പറന്ന് നീങ്ങുന്ന ചെറു വിമാനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎസ് വിമാന നിര്‍മ്മാതാക്കളായ ബോയിങ്. പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ എന്ന് പേരിട്ടിരിക്കുന്ന ഈ പറക്കും കാറിന്റെ രണ്ടുപേര്‍ക്കും നാലുപേര്‍ക്കും സഞ്ചരിക്കാവുന്ന മോഡലുകളാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. പൈലറ്റ് വേണ്ടാത്ത ഈ പറക്കും കാര്‍ ഒരു മിനിറ്റോളമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്. ഒറ്റപ്പറക്കലില്‍ 80 കിലോമീറ്റര്‍ ദൂരം വരെ താണ്ടാനാവുമെന്നാണ് ബോയിങ് അവകാശപ്പെടുന്നത്.

ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും സവിശേഷതകള്‍ ഇതില്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ ബോഡി ഒരു ബേസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ബേസിലുള്ള പ്രൊപ്പല്ലറുകളാണ് ടേക്ക് ഓഫിനും ലാന്‍ഡിങിനും സഹായിക്കുന്നത്.
കാര്‍ഗോ വിതരണത്തിനും ആബുലന്‍സായും ടാക്‌സിയായും ഈ പറക്കും കാറുകളെ ഉപയോഗപ്പെടുത്താനാവും. ഇവയുടെ സുരക്ഷകൂടി ഉറപ്പ് വരുത്തി, കുറേക്കൂടി മെച്ചപ്പെട്ട സാങ്കേതിക വിദ്യയുമായി മാത്രമേ പുറത്തിറക്കുകയുള്ളൂ.
https://www.facebook.com/Malayalivartha
























