സിറ്റി ഗ്യാസ് 87 ശതമാനം ജനങ്ങളിലേക്ക്; കൊച്ചി കുറ്റനാട് മംഗ്ലൂരു പൈപ്പ് ലൈന്‍ കമ്മിഷനിങ് മൂന്നു മാസത്തിനകം

ഒമ്പത് ഘട്ടങ്ങളിലായി രാജ്യത്തെ 86 മേഖലകളില്‍ പുരോഗമിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ കൊച്ചി കുറ്റനാട് മംഗളൂരു പൈപ്പ്‌ലൈനിന്റെ കമ്മിഷനിങ് മൂന്നു മാസത്തിനകം നടത്തുമെന്ന് പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി ബോര്‍ഡ്. ഗാര്‍ഹിക, വ്യവസായിക ഉപയോഗങ്ങള്‍ക്കായി പ്രകൃതിവാതകത്തെ പ്രയോജനപ്പെടുത്തുന്ന സിറ്റി ഗ്യാസ് പദ്ധതിയില്‍ 50 മേഖലകളെ കൂടി ഉള്‍പ്പെടുത്തിയുള്ള 10ാം ഘട്ടം കഴിഞ്ഞ നവംബര്‍ 22 നു പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. ഈ പ്രധാന പൈപ്പ് ലൈനില്‍ നിന്നു ബംഗളൂരുവിലേക്കു പോകുന്ന ശാഖയുടെ കമ്മിഷനിങ്ങും അതിനോടനുബന്ധിച്ചു നടത്തും.
നിലവില്‍ കേരളത്തിലെ എട്ട് ജില്ലകളില്‍ പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ട്. അതോടെ സംസ്ഥാനത്തെ 76% ഭൂപ്രദേശത്തേക്കും പദ്ധതി വ്യാപിപ്പിക്കാനാകുമെന്നും കേരളത്തിലെ 87% ജനങ്ങള്‍ക്കും സിറ്റി ഗ്യാസ് പദ്ധതി ഉപകാരപ്രദമാകും. 10ാം ഘട്ടത്തില്‍ തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പദ്ധതി ആരംഭിക്കും. എട്ട് വര്‍ഷത്തിനകം ഈ മൂന്ന് ജില്ലകളിലെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. കൊച്ചിയിലെ എല്‍ എന്‍ ജി ടെര്‍മിനലില്‍ നിന്നാണ് ഈ ജില്ലകളില്‍ സ്ഥാപിക്കുന്ന പൈപ്പ് ലൈനുകളിലേക്ക് പ്രകൃതിവാതകം വിതരണം ചെയ്യുക.
https://www.facebook.com/Malayalivartha
























