'പബ്ജി ലൈറ്റ് ബീറ്റാ വേർഷൻ' തരംഗമാകും; പബ്‌ജി പ്രേമികൾക്കായി സൗജന്യ പതിപ്പ് പുറത്തിറക്കാനൊരുങ്ങി ടെൻസെന്റ്; അവസാനഘട്ട പരീക്ഷണങ്ങൾ തായ്‌ലൻഡിൽ പുരോഗമിക്കുന്നു

പബ്ജി പ്രേമികൾക്ക് ഒരു സന്തോഷ വാർത്തയുമായാണ് കമ്പനി രംഗത്തെത്തിയിരിക്കുന്നത്. പബ്ജി ഗെയിമിന്റെ പേഴ്സണൽ കംപ്യൂട്ടർ (പിസി) പതിപ്പ് പുറത്തിറക്കിയ കമ്പനി പുതിയ പതിപ്പായ പി.സി വേർഷൻ "പബ്‌ജി ലൈറ്റ് ബീറ്റാ വേർഷൻ' അവതരിപ്പിച്ചിരിക്കുകയാണ്. പബ്ജിയുടെ പിസി പതിപ്പിന് ഇന്ത്യയിൽ 1000 രൂപയാണ് വില. എന്നാൽ പബ്ജിയുടെ തന്നെ സൗജന്യമൊയൊരു പതിപ്പ് അവതരിപ്പിക്കാനൊരുങ്ങുന്നത് ടെൻസെന്റ് ആണ്.
പബ്‌ജി കോർപ്പറേഷൻ ഇറക്കുന്ന ഈ പുതിയ പബ്‌ജി വേർഷൻ ഇപ്പോൾ തായ്‌ലൻഡിൽ അവസാനഘട്ട പരീക്ഷണങ്ങളിലാണ്. പിസി ഉള്‍പ്പടെ എല്ലാ പ്ലാറ്റ് ഫോമുകളിലും ലഭ്യമായിട്ടുള്ള ബാറ്റില്‍ റൊയേല്‍ ഗെയിമുകള്‍ക്ക് സമാനമാണ് പബ്ജി ലൈറ്റും.
പി.സിയില്‍ നിലവില്‍ ലഭിക്കുന്ന പബ്ജി ഗെയിമിന്റെ പ്രവർത്തന ഭാരം കുറഞ്ഞ പതിപ്പാണ് പബ്ജി ലൈറ്റ് വേർഷൻ. മറ്റുള്ള ഗെയിമുകൾക്ക് വേണ്ടിവരുന്ന ഹാര്‍ഡ് വെയര്‍ സംവിധാനങ്ങളില്ലാത്ത കംപ്യൂട്ടറുകളില്‍ പോലും ഈ ഗെയിം ലളിതമായി പ്രവര്‍ത്തിക്കും. സാധാരണ ഗതിയില്‍ വലിയ ഹാർഡ്‍ഡിസ്കിൽ സ്പേസ് അധികമായി വേണ്ടിവരുന്ന ഗെയിമാണ് പബ്ജി. വിലകുറഞ്ഞ കംപ്യൂട്ടറുകളില്‍ അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല എന്നതായിരുന്നു പ്രധാന തടസം. സാധാരണഗതിയിൽ അതിന് ഉയര്‍ന്ന സാങ്കേതിക ശേഷിയുള്ള കംപ്യൂട്ടറുകള്‍ ആവശ്യമായിരുന്നു.
'ലൈറ്റ് ബീറ്റാ വേർഷൻ' തികച്ചും ഒരു അനുഗ്രഹമാണ്. മുൻപ് ഉണ്ടായിരുന്ന പ്രധാനപ്രശ്നമായ വിലകുറഞ്ഞ കംപ്യൂട്ടറുകളില്‍ അത് കാര്യക്ഷമമായി പ്രവര്‍ത്തിക്കില്ല എന്ന തടസം ഇത്തോടെ മാറി കിട്ടും. കുറഞ്ഞ കാര്യക്ഷമതയുള്ള കംപ്യൂട്ടറുകളിൽ പോലും ഇനി മുതൽ 'ലൈറ്റ് ബീറ്റാ വേർഷൻ' പ്രവർത്തനമികവ് കാഴ്ച്ച വയ്ക്കും. ഇത് കൊണ്ടുള്ള മറ്റൊരു പ്രയോജനം എന്നത് കൂടുതൽ ആളുകളിലേക്ക് ഇനി മുതൽ പബ്‌ജി എത്തിതുടങ്ങും. ഒരു വൻ വിപ്ലവം പ്രതീക്ഷിക്കാവുന്ന ഗതിയിലേക്ക് ഇത് ഒഴുകിമാറും എന്നത് തീർച്ചയാണ്. തായിലാന്‍ഡില്‍ ജനുവരി പത്തിന് ലിമിറ്റഡ് ബീറ്റാ പതിപ്പായി പബ്ജി ലൈറ്റ് അവതരിപ്പിച്ചിരുന്നു. ജനുവരി 24 മുതല്‍ ഇത് ആര്‍ക്കും ഇന്‍സ്റ്റാള്‍ ചെയ്യാനാവും വിധം ഓപ്പണ്‍ ബീറ്റാ പതിപ്പായി മാറ്റി. ഈ 'ലൈറ്റ് ബീറ്റാ വേർഷൻ' ഉള്ളതുകൊണ്ട് സാധാരണ വിലയുള്ള കംപ്യൂട്ടറുകളിൽ പോലും ഇനി അനായാസം കളിക്കാം.
https://www.facebook.com/Malayalivartha
























