റെയില്‍വെ മൊബൈയില്‍ ആപ്പ് പരിഷ്‌ക്കരിച്ചു; സ്‌റ്റേഷന് തൊട്ടടുത്ത് വെച്ചും ടിക്കറ്റ് എടുക്കാം

റിസര്‍വ് ചെയ്യാതെ പോകുന്ന യാത്രക്കാരില്‍ ഒരു ശതമാനം പോലും ആപ്പ് ഉപയോഗിക്കാതിരുന്നതോടെയാണ് റെയില്‍ വേ മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചത്. റെയില്‍വേ സ്‌റ്റേഷനിലെത്തും മുമ്പേ ടിക്കറ്റ് കിട്ടുന്ന വിധത്തിലാണ് മൊബൈല്‍ ആപ്പ് പരിഷ്‌കരിച്ചത്. ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയില്‍ വേ ബോര്‍ഡിന്റെ ലക്ഷ്യം.
യു.ടി.എസ് ആപ്പ് ഡൌണ്‍ലോഡ് ചെയ്താണ് ടിക്കറ്റ് എടുക്കേണ്ടത്. സാധാരണ യാത്രടിക്കറ്റിന് പുറമേ സീസണ്‍ ടിക്കറ്റും ലഭിക്കും. ഇതിനായി മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പ് രജിസ്റ്റര്‍ ചെയ്യണം. റെയില്‍വെ സ്‌റ്റേഷന് തൊട്ടടുത്ത് വെച്ച് ടിക്കറ്റ് എടുക്കാം . എന്നാല്‍ സ്‌റ്റേഷന് അകത്ത് വെച്ചോ , ട്രെയിനിന് ഉള്ളില്‍ വെച്ചോ ടിക്കറ്റ് എടുക്കാന്‍ സാധിക്കില്ല. ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് , ഇന്റര്‍നെറ്റ് ബാങ്കിംഗ് , റെയില്‍വെ വാലറ്റ് , തുടങ്ങിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് തുകയടക്കാം.
2018 ഏപ്രില്‍ മുതല്‍ ആപ്പ് ടിക്കറ്റ് നിലവിലുണ്ടെങ്കിലും ബുക്ക് ചെയ്തതിന് ശേഷം സ്‌റ്റേഷനില്‍ നിന്നും ടിക്കറ്റ് പ്രിന്റ് എടുക്കണമായിരുന്നു. ഇതിനാല്‍ കൂടുതല്‍ പേര്‍ ഈ സംവിധാനം ഉപയോഗിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. പുതിയ സംവിധാനമനുസരിച്ച് ടിക്കറ്റിന്റെ പ്രിന്റെടുക്കേണ്ട ആവശ്യമില്ല. പരിശോധകര്‍ എത്തുമ്പോള്‍ നിങ്ങളുടെ മൊബൈലില്‍ തന്നെ കാണിച്ചാല്‍ മതിയാകും.
https://www.facebook.com/Malayalivartha
























