ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുന്നു ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്; ഇന്ത്യയില്‍ വണ്‍പ്ലസ് 9RT അവതരിപ്പിക്കുന്ന വേളയിൽ ചൈനയിലും അവതരിപ്പിക്കും

ഇന്ത്യന്‍ വിപണിയിലേക്ക് വീണ്ടും എത്തുന്നു ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ്. വണ്‍പ്ലസ് 9 ശ്രേണിയിലേക്ക് പുത്തന്‍ സ്മാര്‍ട്ട്‌ഫോണ്‍ കൂടി ചേര്‍ക്കുവാന്‍ തയ്യാറെടുക്കുകയാണ് കമ്പനി. ഇത്തവണ T പതിപ്പുമായാണ് സ്മാര്‍ട്ട്ഫോണ്‍ എത്തുന്നത് .
അടിസ്ഥാന വണ്‍പ്ലസ് 9 ഫോണല്ല പകരം ഇന്ത്യ സ്‌പെഷ്യല്‍ ആയി അവതരിപ്പിച്ച വണ്‍പ്ലസ് 9R മോഡലിനാണ് T പതിപ്പെത്തുന്നത് . ഇന്ത്യയില്‍ വണ്‍പ്ലസ് 9RT അവതരിപ്പിക്കുന്ന വേളയിൽ തന്നെ ചൈനയിലും ഫോണ്‍ അവതരിപ്പിക്കുവാൻ ഒരുങ്ങുകയാണ് .
ഒക്ടോബര്‍ 13 ന് സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമായ ഓക്സിജന്‍ ഓഎസ് 12 ആയിരിക്കും സ്മാര്‍ട്ട്ഫോണിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള വണ്‍പ്ലസ് 9Rലെ 6.55 ഇഞ്ച് ഫുള്‍ എച്ച്‌ഡി+ (1,080×2,400 പിക്സല്‍) ഒഎല്‍ഇഡി ഡിസ്പ്ലേ തന്നെയാണ് വണ്‍പ്ലസ് 9RTയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടാകുക എന്നും വിവരമുണ്ട്. 3D കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്മാര്‍ട്ട്ഫോണ്‍ ഡിസ്‌പ്ലേയ്ക്ക് നല്‍കും.
അതേ സമയം സെമികണ്ടക്ടറുകളുടെ ക്ഷാമം മൂലം സ്മാര്‍ട്ഫോണുകളുടെ വിലയില്‍ വര്‍ധനവ് ഉണ്ടാകുമെന്ന് സൂചന പുറത്ത് വരികയാണ് . 2020 അവസാനത്തോടെയാണ് ആഗോള വ്യാപകമായി സെമികണ്ടക്ടറുകളുടെ ക്ഷാമം ഉടലെടുത്തത്.
ഏറ്റവും കൂടുതല്‍ കാര്‍ വിപണിയെയാണ് ഇത് ബാധിച്ചതെങ്കിലും പിന്നീട് എല്ലാ മേഖലകളിലേക്കും ഇത് ബാധിക്കുകയായിരുന്നു. കൊവിഡ് പ്രതിസന്ധി തന്നെയാണ് സെമികണ്ടക്ടറുകളുടെ ക്ഷാമത്തിന് വഴിവെച്ചത്.
കാര്‍ വിപണിയിലെ ക്ഷാമം സ്മാര്‍ട്ഫോണ്‍ വിപണിയിലും ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കൂട്ടി കരുതല്‍ എടുത്തിരു ന്നു.എന്നാൽ ഇപ്പോള്‍ സംഭരിച്ചുവച്ച സെമികണ്ടക്ടറുകള്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളുടെ കയ്യില്‍ തീരുകയാണ്. പുതിയ ഓഡറുകളില്‍ കൂടിപ്പോയാല്‍ 70 ശതമാനം മാത്രമാണ് സെമികണ്ടക്ടര്‍ നിര്‍മ്മാതാക്കള്‍ക്ക് ഇപ്പോള്‍ നല്‍കാന്‍ സാധിക്കുന്നത്.
https://www.facebook.com/Malayalivartha