Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പുതിയ ഐടി പാര്‍ക്കുകളുടെ നിര്‍മ്മാണം പുരോഗമിക്കന്നു

17 JULY 2017 02:37 PM IST
മലയാളി വാര്‍ത്ത

എമേര്‍ജിങ് സാങ്കേതികവിദ്യകളിലേക്കു നയിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഐടി വ്യവസായത്തെ സര്‍ക്കാരിന്റെ മൂന്ന് ഐടി പാര്‍ക്കുകളിലും പുതിയ കെട്ടിടങ്ങള്‍ വരുന്നു. നിലവിലുള്ള ഐടി കെട്ടിടസ്ഥലം പൂര്‍ണമായും കമ്പനികള്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് അടിയന്തരമായിട്ടാണു പുതിയ കെട്ടിടങ്ങള്‍ സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ നിര്‍മിക്കാനൊരുങ്ങുന്നത്. ടെക്‌നോപാര്‍ക്കില്‍ നിലവില്‍ മൂന്നു ഘട്ടങ്ങളിലുമായി സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ 93 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളാണുള്ളത്.

ചെറുതും വലുതുമായ 362 കമ്പനികള്‍ ഈ സ്ഥലം ഏറ്റെടുത്ത് 58,000 പേര്‍ക്കു നേരിട്ടു തൊഴില്‍ നല്‍കുന്നു. പാര്‍ക്കിന്റെ ഒന്നാംഘട്ടത്തില്‍ ബാക്കിയുണ്ടായിരുന്ന രണ്ടര ഏക്കര്‍ സ്ഥലം കാര്‍ണിവല്‍ ഗ്രൂപ്പിനു നല്‍കി അടിയന്തരമായി സ്വന്തം കെട്ടിടം നിര്‍മിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെക്‌നോപാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ അമേരിക്കന്‍ കമ്പനിയായ ടോറസ് നിര്‍മിക്കുന്ന 10 ലക്ഷം ചതുരശ്രയടിയുള്ള കെട്ടിടങ്ങളുടെ രൂപകല്‍പനയും പൂര്‍ണമായി. അഞ്ചു വര്‍ഷത്തിനകം സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലായി ഒരു കോടി ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുമെന്നതു സംസ്ഥാന ഐടി നയത്തിന്റെ ഭാഗമാണ്.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ നിലവില്‍ മൂന്നാംഘട്ടത്തിലെ കെട്ടിടങ്ങളിലും സ്ഥലമില്ലാത്ത സ്ഥിതിയാണ്. അതിനാല്‍ ഐടി അടിസ്ഥാനമൊരുക്കാനുള്ള പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ഐടിഐഎല്‍ ഒരു ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ ടെക്‌നോപാര്‍ക്ക് ആദ്യഘട്ടത്തില്‍ ബാക്കിയുള്ള 1.83 ഏക്കര്‍ സ്ഥലത്തു നിര്‍മിക്കാനൊരുങ്ങുകയാണ്. ടെക്‌നോസിറ്റിയില്‍ രണ്ടു ലക്ഷം ചതുരശ്രയടിയുള്ള ആദ്യ കെട്ടിടത്തിന്റെ തറക്കല്ലിടലും ഉടനെ നടക്കും.

ഇന്‍ഫോപാര്‍ക്ക് രണ്ടാംഘട്ടത്തില്‍ അവസാനം നിര്‍മിച്ച ജ്യോതിര്‍മയ കെട്ടിടത്തില്‍ കമ്പനികള്‍ നിറയാന്‍ തുടങ്ങുകയും ചെയ്തു. ഇവിടെ തന്നെ സ്മാര്‍ട് സിറ്റിയില്‍ വിവിധ വന്‍കിട സ്വകാര്യ ഗ്രൂപ്പുകള്‍ നിര്‍മിക്കുന്ന 64 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങളുടെ പണി പുരോഗമിക്കുകയുമാണ്. സൈബര്‍ പാര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ കമ്പനികളുടെ ഹബ് ആയി വളരുമെന്ന പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. ഇന്ത്യന്‍ മൊബൈല്‍ ആന്‍ഡ് ഇന്റര്‍നെറ്റ് അസോസിയേഷന്‍ ആദ്യ വികസന കേന്ദ്രം സൈബര്‍ പാര്‍ക്കില്‍ സ്ഥാപിക്കുകയാണ്.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends