Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അജ്ഞാത സന്ദേശം അയയ്ക്കാന്‍ ഒരു മൊബൈല്‍ ആപ്പ് ‘സറാഹ’

12 AUGUST 2017 01:04 PM IST
മലയാളി വാര്‍ത്ത

മാസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനാണ് ‘സറാഹ’. അജ്ഞാതരായി നിന്നുകൊണ്ട് സന്ദേശങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്താനായി തയ്യാറാക്കിയ ഒരു ആപ്പ്. പുറത്തിറങ്ങി മാസങ്ങളേ ആയുള്ളു എങ്കിലും വലിയ സ്വീകാര്യതയാണ് ഈ ആപ്പിന് ലഭിക്കുന്നത്.

സൗദി സ്വദേശിയായ സൈന്‍ അലാബ്ദിന്‍ തൗഫീഖാണ് ‘സറാഹ’ എന്ന ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. പരസ്യമായി തുറന്നു പറയാന്‍ മടിക്കുന്ന അഭിപ്രായങ്ങള്‍ ധൈര്യത്തോടെ വിളിച്ചു പറയാനുള്ള ഇടം എന്ന ഉദ്ദേശമാണ് ഈ ആപ്പിന് പിന്നില്‍. ക്രിയാത്മക അഭിപ്രായങ്ങളിലൂടെ സ്വയം വികസനം നടത്താന്‍ ‘സറാഹ’ സഹായിക്കും എന്നാണ് ആപ്പിനെ കുറിച്ചുള്ള വിവരണത്തില്‍ ഡെവലപ്പര്‍മാര്‍ പറയുന്നത്.

ജൂലൈയില്‍ മുപ്പത് രാജ്യങ്ങളിലാണ് ‘സറാഹ’ ആപ്പ് പുറത്തിറക്കിയത്. ‘സറാഹ’ പ്രൊഫൈല്‍ സ്‌നാപ് ചാറ്റുമായി ബന്ധിപ്പിക്കാമെന്നതും ആപ്പിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. ബിബിസിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപഭോക്താക്കള്‍ ഇതിനോടകം സറാഹ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ലോഗിന്‍ ചെയ്യാതെ തന്നെ ആര്‍ക്കും സറാഹ ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുകയും അജ്ഞാതരായി നിന്നുകൊണ്ട് തന്നെ ഇഷ്ടം പോലെ സന്ദേശങ്ങള്‍ അയക്കുകയും ചെയ്യാം. ഉപഭോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവുമുണ്ട്. വരുന്ന സന്ദേശങ്ങള്‍ ഒരു ഇന്‍ബോക്‌സിലാണ് കാണുക. അവ നിങ്ങള്‍ക്ക് ഫഌഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അതിന് മറുപടി പറയുകയോ ആവാം.

അതേസമയം അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ പലവിധ ആപ്പ് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണ്. ആപ്പ്‌സ്റ്റോറില്‍ മനകരുത്ത് ഇല്ലാത്തവര്‍ക്ക് ഈ ആപ്പ് നന്നായിരിക്കില്ലെന്നാണ് ഒരാള്‍ സറാഹാഹ് ആപ്പിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. ആന്‍ഡ്രോയ്ഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന സറാഹാഹ് ആപ്പിന് ഈജിപ്തിലും സൗദി അറേബ്യയിലും ഇപ്പോള്‍ ഇന്ത്യയിലും ഉപഭോക്താക്കളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (2 minutes ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (19 minutes ago)

സ്വർണവിലയിൽ കുതിപ്പ് ..  (32 minutes ago)

തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇടത്തരം മഴയ്ക്കും കാറ്റിനും സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (35 minutes ago)

അങ്കമാലി തുറവൂരിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവിന് ദാരുണാന്ത്യം...  (40 minutes ago)

കൈവിലങ്ങ് ഉപയോഗിക്കുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ പുറത്തിറക്കി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ  (57 minutes ago)

തിരക്കേറിയ സമയങ്ങളില്‍ അധിക സര്‍വീസുമായി കൊച്ചി മെട്രോ...  (1 hour ago)

കുംഭമേള വൈറല്‍ താരമായ പെണ്‍കുട്ടിക്ക് പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി  (1 hour ago)

നീറ്റ് പരീക്ഷ പൂർണമായും റദ്ദാക്കി മെഡിക്കൽ പ്രവേശനത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങൾക്ക് കൈമാറണമെന്ന് തമി​ഴക വെട്രി കഴകം  (2 hours ago)

​ആലപ്പുഴയിൽ രോഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു  (2 hours ago)

സങ്കടക്കാഴ്ചയായി... സൗദിയിൽ ഉത്തർപ്രദേശ് സ്വദേശി കിടപ്പുമുറിയിൽ മരിച്ച നിലയിൽ  (2 hours ago)

നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന് വീണ്ടും ഹൈക്കോടതി പരി​ഗണനയിൽ  (2 hours ago)

ഓണക്കാല പൊതുവിപണിയിലെ ക്രമക്കേടുകൾ തടയാൻ ഭക്ഷ്യ,ലീഗൽ മെട്രോളജി വകുപ്പുകൾ കർശന പരിശോധന നടത്തുമെന്ന് ഭക്ഷ്യമന്ത്രി  (3 hours ago)

ശബരിമലയിൽ അഷ്ടാഭിഷേകം അടക്കമുള്ള പൂജകൾക്കും വഴിപാടുകൾക്കും ഇനി സെൻട്രൽ സ്റ്റോർ വഴി മാത്രമാകും സാധനങ്ങൾ വാങ്ങി സംഭരിക്കുകയെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് ഹൈക്കോടതിയിൽ...  (3 hours ago)

പ്രീമിയം എ.സി ബസുകൾ 'വെറ്റ് ലീസ്' അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കാൻ ടെൻ‌ഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി  (3 hours ago)

Malayali Vartha Recommends